പണം കൈകാര്യം ചെയ്യുന്നവരാണെങ്കിൽ ഓരോ മാസത്തിലും നടന്ന സാമ്പത്തിക മാറ്റങ്ങളെ പറ്റി ധാരണയുണ്ടാക്കേണ്ടതുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ് നവംബര്‍ മാസത്തില്‍ കാത്തിരിക്കുന്നത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതിയും വിവിധ ജനപ്രീയ നിക്ഷേപങ്ങളുടെ അവസാന തീയതിയും നവംബറിലാണ്. നവംബറിലെ സാമ്പത്തിക മാറ്റങ്ങളെ പരിശോധിച്ചാൽ മുതിർന്ന പൗരന്മാർക്കാണ് കൂടുതൽ ശ്രദ്ധപുലർത്തേണ്ടതെന്ന് കാണാം. 5 സാമ്പത്തിക മാറ്റങ്ങളെ വിശദമായി നോക്കാം.
ജീവന് പ്രണാം ലൈഫ് സര്‍ട്ടിഫിക്കറ്റ്
80 വയസിന് മുകളില്‍ പ്രായമുള്ള പെന്‍ഷന്‍കാര്‍ക്ക് തുടര്‍ന്നും പെന്ഷന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന് പ്രണാം പത്രം) സമര്‍പ്പിക്കേണ്ടതുണ്ട്. 2023 നവംബര്‍ 30 വരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയ പരിധി.
60 മുതല്‍ 80 വയസിന് ഇടയിലുള്ള പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ 1 മുതല്‍ 30 വരെയാണ് ജീവന് പ്രണാം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം നല്‍കിയിട്ടുള്ളത്. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് (80 വയസിന് മുകളില്‍ പ്രായമുള്ളവര്‍) ഒക്ടോബര്‍ 1 മുതല്‍ നല്കിയ സമയ പരിധി നവംബര്‍ 30 ന് അവസാനിക്കും.

ഐഡിബിഐ പ്രത്യേക സ്ഥിര നിക്ഷേങ്ങള്‍
ഐഡിബിഐ ബാങ്കിന്റെ 2 പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി നവംബര്‍ 30 വരെയാണ്. 375 ദിവസത്തേക്കും 444 ദിവസത്തേക്കുമുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിയാണ് ബാങ്ക് ഉയര്‍ത്തിയത്. ഐഡിബിഐ ബാങ്കിലെ 'സ്റ്റാര്‍' നിക്ഷേപങ്ങളാണ് അമൃത് മഹോത്സവ് എഫ്ഡികള്.
444 ദിവസത്തേക്ക് 7.15 ശതമാനം പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.65 ശതമാനം പലിശ നേടാം. 375 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.65 ശതമാനമാണ് പലിശ നിരക്ക്.
2 നിക്ഷേപങ്ങളും നേരത്തെ പിന്‍വലിക്കാന്‍ അനുവദിക്കുന്നവയാണ്. സെപ്റ്റംബർ 15 നാണ് ബാങ്ക് അവസാനമായി നിക്ഷേപ പലിശ ഉയർത്തിയത്. 3 ശതമാനം മുതൽ 6.80 ശതമാനം വരെ പലിശ റെഗുലർ നിക്ഷേപകർക്ക് ബാങ്ക് നൽകുന്നുണ്ട്.
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് എഫ്ഡി
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപമായ പിഎസ്ബി ധന് ലക്ഷ്മി, പിഎസ്ബി സേവിംഗ് പ്ലസ് എന്നിവയുടെ കാലാവധിയും നവംബര്‍ 30 വരെയാണ്. സേവിംഗ്സ് പ്ലാനിൽ 333 ദിവസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 6.50 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്ക് പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.15 ശതമാനവും പലിശ ലഭിക്കും.
444 ദിവസത്തേക്കുള്ള ധൻ ലക്ഷ്മി സ്ഥിര നിക്ഷേപത്തിന് 7.40 ശതമാനം പലിശ പൊതുമേഖലാ ബാങ്ക് നല്കുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് 7.90 ശതമാനവും സൂപ്പര്‍ സീനിയര്‍ക്ക് 8.05 ശതമാനം പലിശയും 444 ദിവസത്തേക്ക് ലഭിക്കും. 500 രൂപ മുതല്‍ 1.99 കോടി വരെ നിക്ഷേപിക്കാം.
എച്ച്ഡിഎഫ്സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി
മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് നിശ്ചിത കാലയളവില്‍ 0.25 ശതമാനത്തിന്റെ അധിക നിരക്ക് നല്കുന്ന നിക്ഷേപമാണ് എച്ച്ഡിഎഫ്സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി. സാധാരണഗതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന 0.50 ശതമാനം ഉയര്‍ന്ന നിരക്കിനൊപ്പം അധികമായാണ് 0.25 ശതമാനം പലിശ ലഭിക്കുന്നത്.
റെഗുലര്‍ നിക്ഷേപകനേക്കാള്‍ 0.75 ശതമാനം അധിക നിരക്ക് നിക്ഷേപത്തിന് ലഭിക്കും. 5 വര്‍ഷം 1 ദിവസം 10 വര്‍ഷ കാലയളവിലുള്ള 5 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. പദ്ധതി നവംബര്‍ 7 വരെയാണ് പ്രാബല്യത്തിലുള്ളത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
