റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവർക്ക് നിക്ഷേപിക്കാൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പുറമെയുള്ള മാർഗമാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ. ലാഭകരമായ പലിശ നിരക്കിന് പുറമെ സർക്കാർ സുരക്ഷയുടെയും നികുതിയിളവും അടക്കമുള്ള ഇരട്ടി ബോണസുകളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് സെക്ഷൻ 80സി പ്രകാരമുള്ള ആദായ നികുതി ഇളവ് പല പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കുമുണ്ട്. പോസ്റ്റ് ഓഫീസുകളിൽ നിന്ന് പദ്ധതി ആരംഭിക്കാമെന്നതും നിക്ഷേപകനെ സംബന്ധിച്ച് സുഖകരമാണ്.
നിലവിൽ 9 നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വഴി അനുവദിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (1,3,5), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, കിസാൻ വികാസ് പത്ര തുടങ്ങിയവ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ത്രൈമാസാടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുകയും ചെയ്യും.
ഏപ്രിൽ മാസത്തിലാണ് അവസാനമായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. ഏറ്റവും പുതിയ പരിഷ്ക്കരണത്തിന് ശേഷം ചില നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മുൻനിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ പലിശ നിരക്കിനേക്കാൾ മികച്ചതാണ്. ഇവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.

8 ശതമാനത്തിന് മുകളിൽ പലിശ
സുകന്യ സമൃദ്ധി യോജനയും സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമും നിക്ഷേപങ്ങൾക്ക് 8 ശതമാനത്തിലധികം പലിശ നൽകുന്നുണ്ട്. പെൺകുട്ടികളുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്ക് സമ്പാദിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നൊരു പദ്ധിയാണിത്. 10 വയസ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിലാണ് അക്കൗണ്ട് എടുക്കാൻ സാധിക്കുക. പ്രതിവർഷം 8 ശതമാനം പലിശ നൽകുന്നു.
60 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് സ്ഥിര വരുമാനം നൽകുന്നൊരു പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി പദ്ധതിയാൽ ചേരാം. 8.2 ശതമാനം പലിശ നൽകും.
7.50 ശതമാനത്തിന് മുകളിൽ പലിശ
5 വർഷം ലോക്-ഇൻ പിരിയഡുള്ള നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 7.7 ശതമാനം പലിശ പദ്ധതി വഴി ലഭിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ നിക്ഷേപിക്കുന്ന 1.50 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പോലെ പോസ്റ്റ് ഓഫീസിലെ സ്ഥിര നിക്ഷേപങ്ങളാണ് ടൈം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്നത്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെയണ് ടൈം ഡെപ്പോസിറ്റുകളുടെ കാലാവധി. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7.50 ശതമാനം പലിശ ലഭിക്കും. 1.5 ലക്ഷം രൂപ വരെ നികുതിയിളവും ലഭിക്കും.
ബാങ്ക് സ്ഥിര നിക്ഷേപം
എസ്ബിഐ റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകും, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങിളിലും റെഗുലർ നിക്ഷേപകർക്ക് സമാനമായ രീതിയിൽ 3 ശതമാനം മുതൽ 7.10 ശതമാനം പലിശ ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽ 3.5 ശതമനം മുതൽ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
