2023 ലെ നിക്ഷേപ ട്രെൻഡ് പരിഗണിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിലേക്ക് വലിയൊരു പങ്ക് നിക്ഷേപകരും മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്ക് പലിശ നിരക്കുകൾ മികച്ച നിലവാരത്തിലേക്ക് എത്തിയതിനൊപ്പം ഫെബ്രുവരിയിൽ ചേരുന്ന റിസർവ് ബാങ്കിന്റെ പണ അവലോകന യോഗം റിപ്പോ നിരക്ക് വർധിപ്പിക്കുകയും ചെയ്താൽ 2023ലും സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പുതിയ തലത്തിലേക്ക് എത്തും. ഇതിനിടെ 2023-ൽ ചില പൊതുമേഖല, സ്വകാര്യ ബാങ്കുകളും പലിശ നിരക്കുയർത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ആക്സിസ് ബാങ്ക്
പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 7 ശതമാനം വരെയാണ് പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് പലിശ നിരക്ക്.
സാധാരണ നിക്ഷേപകർക്ക് 2 വർഷം മുതൽ 30 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 7.26 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.01 ശതമാനം പലിശ ലഭിക്കും. 30 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് ലഭിക്കും.
ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക സ്ഥിര നിക്ഷേപമായ 444 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കാണ് പുതുക്കിയത്. ജനുവരി 10 മുതല്‍ പലിശ നിരക്ക് പ്രാബല്യത്തില്‍ വരും. പുതിയ നിരക്ക് വര്‍ധനവോടെ 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.05 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്കര്ക് 7.55 ശതമാനം പലിശയും ലഭിക്കും. 2 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനും മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനം പലിശ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിക്കും.
ബൻഡൻ ബാങ്ക്
ബന്‍ഡന്‍ ബാങ്കില്‍ 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്കുയര്‍ത്തിയത്. 600 ദിവസത്തെ നിക്ഷേപത്തിന് 7.50 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം പലിശയും ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 3.0 ശതമാനം മുതല്‍ 5.85 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കിത് 3.75 ശതമാനം മുതല്‍ 6.60 ശതമാനം വരെയാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്
ജനുവരി ഒന്നു മുതലാണ് പഞ്ചാബ് നാഷണൽ ബാങ്ക് നിക്ഷേപങ്ങൾക്ക് പുതുക്കിയ നിരക്ക് നൽകി. തുടങ്ങിയത്. വിവിധ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 50 അടിസ്ഥാന നിരക്ക് വരെയാണ് പലിശയിൽ വര്‍ധനവുള്ളത്. ഒരു വര്‍ഷം മുതൽ 665 ദിവസങ്ങൾ വരെയുള്ള നിക്ഷേപങ്ങൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
6.3 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി ആണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 667 ദിവസം മുതൽ രണ്ട് വര്‍ഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശ നിരക്ക് ലഭിക്കും. നേരത്തെ 6.30 ശതനമാനം പലിശ നിരക്കായിരുന്നു നൽകിയിരുന്നത്. മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
