സുരക്ഷിതമായി സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പലിശയോടെ സൗകര്യം ഒരുക്കി നൽകുന്നവയാണ് പൊതുമേഖലാ ബാങ്കുകൾ. പലിശ നിരക്ക് ഉയർന്ന സമയത്ത് മിക്ക പൊതുമേഖലാ ബാങ്കുകളും മികച്ച പലിശ നൽകുന്ന പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ അവതരിപ്പിച്ചിരുന്നു. ഇതിൽ പല പദ്ധതികളും കാലാവധി എത്തുകയാണ്. റിപ്പോ നിരക്ക് തൽസ്ഥിതി തുടരുന്ന സാഹചര്യത്തിൽ ബാങ്കുകൾ ഈ നിക്ഷേപങ്ങളുടെ കാലാവധി നീട്ടുക എന്നത് സാധ്യതയില്ലാത്ത കാര്യമാണ്.
3 പൊതുമേഖലാ ബാങ്കുകളുടെ നാല് സ്ഥിര നിക്ഷേപങ്ങളാണ് ജൂൺ 30 തിന് കാലാവധി എത്തുന്നത്. 8 ശതമാനം വരെ പലിശ നൽകുന്ന നിക്ഷേപങ്ങളിൽ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമെ അവസരമുള്ളൂ. ഉയർന്ന പലിശ നൽകുന്ന ഇവ പരിശോധിക്കാം.
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപമാണ് പിഎസ്ബി എഫ്ഡി- 555 ഡേയ്സ്. ഇന്ത്യയില്‍ താമസമുള്ള പൗരന്മാര്ക്ക് പ്രത്യേക സ്ഥിര നിക്ഷേപമിടാം. എന്‍ആര്‍ഒ/ എന്‍ആര്‍ഇ അക്കൗണ്ട് ഉടമകള്‍ക്കും സ്ഥിര നിക്ഷേപം ആരംഭിക്കാം. 555 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി.

പലിശ നിരക്ക്
555 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 7.35 ശതമാനം പലശിയാണ് റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.85 ശതമാനവും 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8 ശതമാനം പലിശയും ബാങ്ക് നല്കുന്നു. ജൂണ്‍ 30 ന് നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കും.
റെഗുലര്‍ സ്ഥിര നിക്ഷേപം
പഞ്ചാബ് സിന്‍ഡ് ബാങ്ക് 2.80 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്കുന്ന പലിശ നിരക്ക്. 601 ദിവസം, 400 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ നിരക്കായ 7 ശതമാനം, 7.10 ശതമാനം പലിശ യഥാക്രമം നല്‍കുന്നത്. ഈ സ്ഥിര നിക്ഷേപങ്ങളും ജൂണ്‍ 30 തിന് അവസാനിക്കും.
എസ്ബിഐ
എസ്ബിഐ അമൃത് കലാശ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് 2023 ഏപ്രില്‍ 12 നാണ് അവതരിപ്പിച്ചത്. 400 ദിവസ കാലാവധിയുള്ള പദ്ധതിയില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനവും പലിശ ലഭിക്കും. ജൂണ്‍ 30 തിന് പദ്ധതി അവസാനിക്കും.
ഇന്ത്യന്‍ ബാങ്ക്
ഇന്ത്യന്‍ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം ഇന്ത്യന്‍ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപമായ 'ഐഎന്‍ഡി സൂപ്പര്‍ 400 ഡേയ്സ്' ജൂണ്‍ 30 തിന് കാലാവധിയെത്തും. 400 ദിവസം കാലാവധിയുള്ള ഈ പ്രത്യേക സ്ഥിര നിക്ഷേപം വഴി റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും ബാങ്ക് നല്‍കുന്നുണ്ട്.
എസ്ബിഐ വീകെയര്‍
എസ്ബിഐ വീകെയര്‍ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതിയാണ് വീകെയര്‍. 5 വര്‍ഷം മുതല്‍ 10 വര്‍ഷ കാലയളവില്‍ പദ്ധതി പ്രകാരം 7.50 ശതമാനം പലിശ നല്കുന്നു. റെഗുലര്‍ നിക്ഷേപകരേക്കാള്‍ 1 ശതമാനം അധികമാണിത്.
2020തിലാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്. മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പ്രീമിയം നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശയാണ് വീകെയര്‍ സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുക. പദ്ധതി ജൂണ്‍ 30 തിന് അവസാനിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
