60 വയസ് വരെ അധ്വാനിച്ച ശേഷം വിശ്രമ ജീവിതത്തിന് ഭൂരിഭാഗം പേരും വിരമിക്കൽ കാലം തിരഞ്ഞെടുക്കുന്നത്. പ്രായമുള്ള അവസ്ഥയിൽ അധിക ചെലവുകളില്ലെങ്കിലും മികച്ച നിലയിൽ ജീവിക്കാൻ വരുമാനം ആവശ്യമാണ്. ശക്തമായ പെൻഷനില്ലാത്ത വ്യക്തികളാണെങ്കിൽ വരുമാന സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. റിസ്ക് എടുക്കാതെ നിക്ഷേപിച്ച് നല്ലൊരു വരുമാനം തേടുന്നവർക്ക് അനുയോജ്യമായ പദ്ധതികൾ വിപണിയിലുണ്ട്. ഇവയുടെ പ്രത്യേകതകൾ വിശദമാക്കാം.
ആന്യുറ്റി സ്കീം
വിരമിച്ച ശേഷമുള്ള ഏറ്റവും റിസ്ക് കുറഞ്ഞൊരു നിക്ഷേപ ഓപ്ഷനാണ് ഇൻഷൂറൻസ് കമ്പനികൾ അവതരിപ്പിക്കുന്ന ആന്യുറ്റി പ്ലാനുകൾ. ഡിഫെർഡ് ആന്യുറ്റി, ഇമ്മീഡിയറ്റ് ആന്യൂറ്റി എന്നിങ്ങനെ 2 തരം ആന്യുറ്റി പ്ലാനുകൾ ലഭിക്കുന്നുണ്ട്. വിരമിക്കൽ സമയത്ത് ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഉടനടി മാസ വരുമാനം ആവശ്യമുള്ളവർക്ക് ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാൻ വാങ്ങാം. നേരത്തെ നിക്ഷേപം നടത്തുകയും നിശ്ചിത സമയത്തിന് ശേഷം സ്ഥിര വരുമാനം വേണ്ടവർക്കാണ് ഡിഫെർഡ് ആന്യുറ്റി ഓപ്ഷൻ അനുകൂലമാകുന്നത്.
ആന്യുറ്റി പ്ലാനുകൾ സുരക്ഷിതവും വിപണിയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ബാധിക്കാത്ത നിക്ഷേപവുമാണ്. ആന്യുറ്റി വരുമാനത്തിന് നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകണം.

എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നൽകുന്ന ആന്യുറ്റി പ്ലാനാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീം. പലിശ വരുമാനത്തിനൊപ്പം നിക്ഷേപിച്ച തുകയുടെ ഒരു പങ്ക് കൂടി മാസത്തില്‍ ലഭിക്കുന്നതാണ് എസ്ബിഐ ആന്യുറ്റി പ്ലാനിന്റെ രീതി. ഒറ്റത്തവണ നിക്ഷേപം വഴി പ്രിന്‍സിപ്പള്‍ തുക+ പലിശ എന്ന രീതിയില്‍ മാസ വരുമാനമാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ നടക്കുന്നത്. പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്.
എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന അതേ പലിശ നിരക്കാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമിനും നല്‍കുന്നത്. 10 വര്‍ഷത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 6.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. നിക്ഷേപവും പലിശയും ചേർന്ന് തിരികെ നൽകുന്നതിനാലാണ് 14.24 ശതമാനം പേ ഔട്ട് നിരക്ക് വരുന്നത്.
15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്നതിന് സമാനമായി പിഴയും ഈടാക്കും. അത്യാവശ്യഘട്ടത്തില്‍ 75 ശതമാനം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീം നല്‍കുന്നുണ്ട്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
5 വർഷ കാലാവധിയിൽ മാസ വരുമാനം ഉറപ്പ് നൽകുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. ഒറ്റത്തവണ നിക്ഷേപത്തിന് 7.40 ശതമാന നിരക്കിൽ പദ്ധതിയിൽ നിന്ന് പലിശ ലഭിക്കും. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാവുന്നതിനാൽ മുതിർന്ന പൗരന്മാരോടൊപ്പം സാധാരണക്കാർക്കും നിക്ഷേപിക്കാം. 9 ലക്ഷം രൂപയാണ് ഒരു വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുക. 5 വർഷ കാലാവധി പൂർത്തിയായാൽ പണം തിരികെ ലഭിക്കും.
ഗ്യാരണ്ടീഡ് റിട്ടേൺസ് പ്ലാനുകൾ
റിട്ടയർമെന്റ് വരുമാനം ഉറപ്പാക്കുന്നതിനുള്ള മികച്ചൊരു ഓപ്ഷനാണ് ഗ്യാരണ്ടീഡ് റിട്ടേൺ്സ് പ്ലാനുകൾ. വിപണിയിലെ നഷ്ട സാധ്യതകളെ പരിഗണിക്കാതെ സ്ഥിരമായ, നികുതി രഹിതവുമായ റിട്ടേൺ നൽകുന്ന സുരക്ഷിത നിക്ഷേപ മാർഗമാണിത്. ഗ്യാരണ്ടീഡ് റിട്ടേൺസ് പ്ലാനുകൾ 7.5 ശതമാനം വരെ പലിശ നൽകുന്നു. ഗ്യാരണ്ടീഡ് റിട്ടേണുകൾസ്പു പ്ലാനിൽ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതിനാൽ പോളിസി ഉടമയുടെ മരണത്തിൽ ആശ്രിതർക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നു.
പോളിസി ഉടമയ്ക്ക് 45 വർഷം വരെ പോളിസി ദീർഘിപ്പിക്കാൻ സാധിക്കുമെന്നതിനാൽ ദീർഘകാലത്തേക്ക് പരിരക്ഷ ലഭിക്കും. വാർഷിക പ്രീമിയം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പോളിസിയിൽ നിന്നുള്ള വരുമാനം നികുതി മുക്തമായിരിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications