റിപ്പോ നിരക്ക് വര്‍ധനവിന്റെ ഗുണം അനുഭവിച്ചൊരു കൂട്ടര് കയ്യില്‍ പണമുള്ളവരാണ്. 2022 മേയ് മുതല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തി തുടങ്ങിയതോടെ നിക്ഷേപകരുടെ പണത്തിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. മുന്‍നിര ബാങ്കുകള്‍ 7.50 ശതമാനം വരെയും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 9 ശതമാനം വരെയുമാണ് സ്ഥിര നിക്ഷേപത്തിന് നല്കുന്ന പലിശ.
സ്ഥിര നിക്ഷേപ പലിശ ഉയരുന്നതിനോടൊപ്പം പലിശ ഉയര്‍ന്ന മറ്റു ചില നിക്ഷേപങ്ങളുമുണ്ട്. സ്ഥിര നിക്ഷേപത്തേക്കാള്‍ സുരക്ഷ നല്കുന്ന ഇവ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്ക്കൊരു ബദല്‍ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്നതിനാല്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ സുരക്ഷ ലഭിക്കും. 1, 2, 3, 5 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപം സ്വീകരിക്കുക. ഒരു അക്കൗണ്ടില്‍ ഒരു നിക്ഷേപം നടത്താം.

എത്ര അക്കൗണ്ട് വേണമെങ്കിലും പോസ്റ്റ് ഓഫീസില്‍ ആരംഭിക്കാം. ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 5 വര്‍ഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 5 വർഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുണ്ട്.
5 വര്‍ഷ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
5 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ള നിക്ഷേപമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. വ്യക്തിഗത അക്കൗണ്ടോ, ജോയിന്റ് അക്കൗണ്ടോ, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ പേരിലുള്ള അക്കൗണ്ടോ ആരംഭിക്കാം. 1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവുണ്ട്.
പലിശ വാര്ഷിടകാടിസ്ഥാനത്തില് കണക്കാക്കി വീണ്ടും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ 7.70 ശതമാനം പലിശ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് നല്‍കുന്നുണ്ട്. പലിശ വരുമാനത്തിന് ആദായ നികുതി ബാധകമാണ്.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് നാഷണല്‍ സേവിംഗ്സ് സ്കീമുമായി ലിങ്ക് ചെയ്താണ് കണക്കാക്കുന്നത്. നാഷണല്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്കിനേക്കാള്‍ 0.35 ശതമാം അധിക നിരക്ക് ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് ലഭിക്കും. ഇതുപ്രകാരം നിലവില്‍ 8.05 ശതമാനം പലിശ ലഭിക്കും. അര്‍ധ വര്‍ഷത്തിലാണ് പലിശ അവലോകനം ചെയ്യുക.
1,000 രൂപ മുതല്‍ പരിധിയില്ലാതെആര്ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപിക്കാം. 7 വര്‍ഷമാണ് കാലാവധി. പലിശ വരുമാനം വര്‍ഷത്തില്‍ ജനുവരി 1, ജൂലായ് 1 എന്നീ തീയതികളില്‍ ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രം ചേരാന്‍ സാധിക്കുന്നൊരു ലഘു സമ്പാദ്യ പദ്ധതിയാണ്സീനിയര് സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 60 വയസാണ് പ്രായ പരിധി. 5 വര്‍ഷ കാലാവധിയുള്ള സ്കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. കാലാവധി ആവശ്യമെങ്കില്‍ 3 വര്‍ഷത്തേക്ക് നീട്ടാം.
ത്രൈമാസത്തിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിന്ന് പലിശ ലഭിക്കുക. പലിശ വരുമാനം നികുതി ബാധകമാണ്. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. ജൂലായ്- സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് നല്‍കുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുണ്ട്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications