ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവുമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതകളുമൊക്കെ നോക്കി തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നക്ഷേപത്തിനായി സ്വീകരിക്കുക എന്ന വിശ്വാസം പൊതുവിലുണ്ട്. അതിനാല്‍, വിലക്കുറവിലുള്ളതും മൂല്യമേറിയതുമായ ഓഹരികളില്‍ പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ സാധാരണക്കാരും നിക്ഷേപിക്കാൻ തയ്യാറാകുന്നു. ഇതിനെ കോപ്പികാറ്റ് ഇന്‍വസ്റ്റിങ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തില്‍ പ്രശസ്ത നിക്ഷേപക ഡോളി ഖന്ന, ഡിസംബര്‍ പാദത്തില്‍ വാങ്ങിക്കൂട്ടിയതും പങ്കാളിത്തം കുറച്ചതുമായ 8 ഓഹരികളെ കുറിച്ചാണ് ഈ ലേഖനം.
ഡോളി ഖന്ന
ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ സമ്പത്തിന്റെ കൊടുമുടിയേറിയ നിക്ഷേപകരിലെ മുന്‍നിരയിലാണ് ഡോളി ഖന്നയുടെ സ്ഥാനം. ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്കും സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ് ഡോളി ഖന്നയുടെ വിജയഗാഥ. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോളിയുടെ ഓഹരി നിക്ഷേപങ്ങളുടെ മൂല്യം ഡിസംബര്‍ പാദത്തിലെ കണക്കു പ്രകാരം 16 ഓഹരികളിലായി 403.33 കോടി രൂപയാണ്. വില താഴ്ന്നു നില്ക്കുന്ന മികച്ച മൂല്യമുള്ള കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ച്, ക്ഷമയോടെ കാത്തിരിക്കുകയെന്ന ശൈലിയാണ് ഡോളി ഖന്നയുടേത്. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവായ രാജീവ് ഖന്നയുടെ സഹായവും ലഭിക്കുന്നുണ്ട്. ഡിസംബര്‍ പാദത്തിലെ പുതിയ നിക്ഷേപങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍
വളരെ പ്രൊഫഷണലായി പ്രവര്‍ത്തനം നടത്തുന്ന സ്പെഷ്യാലിറ്റി കെമിക്കല്‍ വിഭാഗത്തിലുളള കമ്പനിയാണ് ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (BSE: 530475). ഉപയോഗ ശൂന്യമായ ടയറില്‍ നിന്നും ഗുണമേന്മയുള്ള അടിസ്ഥാന ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുക, ഹൈ കാര്‍ബണ്‍ സ്റ്റീല്‍ ഷോട്സ്, ബിറ്റുമിന്‍ എമള്‍ഷന്‍, പോളിമര്‍ മോഡിഫൈഡ് ബിറ്റുമിന്‍ എന്നിവയാണ് ഉത്പന്നങ്ങള്‍. കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ക്ക് 73.81 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 54 കോടി രൂപ വരുമാനവും 4 കോടി രൂപ അറ്റാദായവും നേടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 500 ശതമാനവും നേട്ടം ഓഹരികളില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ 1.7 ശതമാനം ഓഹരികളാണ് (1,42,739 എണ്ണം) ഡോളി ഖന്ന വാങ്ങിക്കൂട്ടിയത്. തിങ്കളാഴ്ച 233.95 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
2) ടാല്‍ബ്രോസ് ഒട്ടോമോട്ടീവ്
വാഹന വ്യവസായ മേഖലയില്‍ നടക്കുന്ന ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ നേട്ടം മുതലാക്കാന്‍ വാഹനാനുബന്ധ ഉപകരണ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ഓഹരി പങ്കാളിത്തം ഡോളി ഖന്ന വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹന, വ്യവസായ മേഖലകളില്‍ ഉപയോഗിക്കുന്ന ഗാസ്കെറ്റ് നിര്‍മിക്കുന്ന മുന്‍നിര കമ്പനിയായ ടാല്‍ബ്രോസ് ഒട്ടോമോട്ടീവ് കമ്പോണന്റ്സ് ലിമിറ്റഡില്‍ (BSE: 505160, NSE: TALBROAUTO) 1.25 ശതമാനത്തില്‍ നിന്നും 1.71 ശതമാനമായാണ് ഡോളി ഖന്ന ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്. നിലവില്‍ 2,11,120 ഓഹരികളാണ് ഇവരുടെ കൈവശമുള്ളത്. മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന കമ്പനിയില്‍ പ്രമോട്ടര്‍ 58.24 ശതമാനം ഓഹരികള്‍ നിലനിര്‍ത്തിയിരിക്കുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 143 കോടി രൂപ വരുമാനവും 8 കോടി രൂപ അറ്റാദായവും നേടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികളില്‍ 245 ശതമാനം വില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 560.45 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
3) ബട്ടര്‍ഫ്ലൈ ഗാന്ധിമതി
ഗാര്‍ഹികോപകരണ വിപണയിലെ സുപരിചിത നാമമാണ് ബട്ടര്‍ഫ്ലൈ ഗാന്ധിമതി അപ്ലയന്‍സസ് (BSE: 517421, NSE: BUTTERFLY). ഇന്ത്യയില്‍ ആദ്യമായി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രഷര്‍ കുക്കറും വാക്വം ഫ്ലാസ്കുകളും അവതരിപ്പിച്ച കമ്പനിയുടെ എല്‍പിജി സ്റ്റൗവ്, മിക്സര്‍ ഗ്രൈന്‍ഡര്‍ ഉത്പന്നങ്ങളും വിപണിയിൽ മുന്‍നിരയിലാണ്. ഡിസംബര്‍ പാദത്തില്‍ 1.4 ശതമാനത്തിന് തുല്യമായ 2,56,792 ഓഹരികളാണ് ഡോളി ഖന്ന വാങ്ങിയത്. രണ്ട് വര്‍ഷമായി ഡിവിഡന്റ് നല്കുന്ന കമ്പനിയില്‍ പ്രമോട്ടര്‍ക്ക് 64.78 ശതമാനം ഓഹരികളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 154 ശതമാനത്തോളം ഓഹരികളില്‍ വില വര്‍ധനയുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 1,299.80 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
4) എന്‍ഡിടിവി
രാജ്യത്തെ മുന്‍നിര മാധ്യമ കമ്പനികളിലൊന്നാണ് 1988-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (BSE: 532529, NSE : NDTV) അഥവാ എന്‍ഡിടിവി. വാര്‍ത്ത, വിനോദ, ലൈഫ്സ്റ്റൈല്‍ വിഭാഗങ്ങളിലായി വിവിധ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ പാദത്തില്‍ 1.2 ശതമാനത്തോളം ഓഹരികളാണ് (7,95,170 എണ്ണം) ഡോളി ഖന്ന വാങ്ങിയത്. കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. എങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനി നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കരകയറിയിട്ടുണ്ട്. 2008-ന് ശേഷം കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രമോട്ടര്‍ 61.45 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നു. ഇതിനിടെ, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 206 ശതമാനത്തോളം വില വര്‍ധനയുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 120 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
നിക്ഷേപം കുറച്ചത്
ഡിസംബര്‍ പാദത്തില്‍ ഡോളി ഖന്ന നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ള 4 കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫെര്‍ട്ടിലൈസര്‍ കമ്പനിയായ ആരീസ് അഗ്രോയിലെ ഓഹരി പങ്കാളിത്തം 1.3 ശതമാനത്തിലേക്ക് കുറച്ചു. നേരത്തെ രണ്ട് തവണ കൂടി ഈ ഓഹിരിയിൽ വിഹിതം കുറച്ചിരുന്നു. സമാനമായി ദീപക് സ്പിന്നേര്‍സ്, റെയിന്‍ ഇന്‍ഡസ്ട്രീസ്, എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളിലെ നിക്ഷേപത്തിന്റെ തോതും ഡോളി ഖന്ന ഡിസംബര്‍ പാദത്തില്‍ ചുരുക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലോഹ വ്യാപാരം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications