നിക്ഷേപിക്കുന്ന തുകയ്ക്ക് യാതൊരു റിസ്കുമില്ലാതെ 9 ശതമാനം വരെ പലിശ നിരക്കുകൾ നൽകുന്ന തരത്തിലേക്ക് പലിശ നിരക്ക് ഉയർന്നതോടെ കൂടുതൽ പേർ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നുണ്ട്. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ പലിശ നിരക്ക് കുറയാനുള്ള സാധ്യതകൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഡിസംബർ മാസത്തിൽ 5 ബാങ്കുകളാണ് പലിശ നിരക്കുയർത്തിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക്, ഡിസിബി ബാങ്ക് എന്നിവ 0.85 ശതമാനം വരെ പലിശ നിരക്കുയർത്തിയിട്ടുണ്ട്. ഈ ബാങ്കുകളുടെ പലിശ നിരക്കുകൾ നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഡിസംബർ 27 നാണ് പുതുക്കിയത്. 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം പലിശ വർധിപ്പിച്ചു. 3.50 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 0.25 ശതമാനം പലിശ നിരക്കുയർത്തി. 4.75 ശതമാനമായി നിരക്കുയർന്നു.

180 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 0.50 ശതമാനം വർധിപ്പിച്ച് 5.75 ശതമാനമായി. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയിൽ 0.25 ശതമാനം നിരക്കുയർത്തിയതോടെ പലിശ 6.75 ശതമാനമായി മാറി.
1 വർഷത്തിൽ താഴെയുള്ള കാലയളവിൽ 6 ശതമാനവും 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ളവയ്ക്ക് 6.80 ശതമാനവും 2 വർഷം മുതൽ 3 വർഷത്തിൽ താഴെ 7 ശതമാനം പലിശയും ലഭിക്കും.
3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും 5 വർഷം മുതൽ 10 വർഷം വരെയുള്ളവയ്ക്ക് 6.50 ശതമാനം പലിശയും ലഭിക്കും. 5 വർഷത്തിന് മുകളിൽ മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ കാലയളവുകളിലായി 85 അടിസ്ഥാന നിരക്കാണ് പലിശ വർധിപ്പിച്ചത്. മുതിർന്ന പൗരന്മാർക്ക് പരമാവധി 7.80 ശതമാനം പലിശ ലഭിക്കും. 180 ദിവസത്തേക്ക് 7 ശതമാനവും 181 ദിവസം മുതൽ 363 ദിവസം വരെ 6 ശതമാനവും പലിശ ലഭിക്കും. 364 ദിവസത്തേക്ക് 6.50 ശതമാനവും 365 ദിവസം മുതൽ 389 ദിവസം വരെ 7.10 ശതമാനവും പലിശ ലഭിക്കും.
390 ദിവസം (12 മാസം 24 ദിവസം) 7.15%, 391 ദിവസം - 23 മാസത്തിൽ കുറവ് 7.20%, 23 മാസം 7.25%, 2 വർഷം- 3 വർഷത്തിൽ കുറവ് 7.10 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ 7 ശതമാനവും 5 വർഷം മുതൽ 10 വർഷത്തേക്ക 6.20 ശതമാനം പലിശയും ലഭിക്കും.
ഡിസിബി ബാങ്ക്
ഡിംസംബർ 13 ന് ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിച്ചിരുന്നു. റെഗുലർ നിക്ഷേപകർക്ക് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനവുമാണ് ബാങ്ക് നൽകുന്ന ഉയർന്ന നിരക്ക്. 10 മാസം മുതൽ 12 മാസത്തിൽ താഴെ 7.25 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തേക്ക് 7.15 ശതമാനമാണ് പലിശ നിരക്ക്. 12 മാസം 10 ദിവസം വരെ 7.85 ശതമാനം പലിശ ലഭിക്കും.
18 മാസം 6 ദിവസം മുതൽ 700 ദിവസം വരെ 7.50%, 700 ദിവസം മുതൽ 25 മാസത്തിൽ താഴെ വരെ 7.55%, 25 മാസം മുതൽ 26 മാസം വരെ 8%, 26 മാസത്തിൽ കൂടുതൽ മുതൽ 37 മാസത്തിൽ താഴെ വരെ 7.60%, 37 മാസം മുതൽ 38 മാസം വരെ 7.90% എന്നിങ്ങനെ ഉയർന്ന പലിശ ബാങ്ക് നൽകും.
61 മാസത്തിൽ താഴെ വരെ 7.40 ശതമാനവും 61 മാസത്തേക്ക് 7.65 ശതമാനവും പലിശ ലഭിക്കും. 61 മാസം മുതൽ 120 മാസം വരെ 7.25 ശതമാനം പലിശയിൽ നിക്ഷേപം നടത്താം.
ഫെഡറൽ ബാങ്ക്
ഡിസംബർ 5 നാണ് ഫെഡറൽ ബാങ്ക് നിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയത്. 500 ദിവസത്തെ നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.0 ശതമാനവും നേടാം. 21 മാസം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും പലിശ ലഭിക്കും.
ഇവ നോൺ വിത്ത്ഡ്രോവൽ സ്ഥിര നിക്ഷേപങ്ങളാണെങ്കിൽ 500 ദിവസത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 7.65ശതമാനവും മുതിർന്ന പൗരന്മാർ 8.15 ശതമാനവും ലഭിക്കും. 21 മാസത്തിന് മുകളിൽ മുതൽ 3 വർഷത്തിൽ താഴെ വരെ യഥാക്രമം 7.30 ശതമാനം, 7.80 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
ഡിസംബർ 29 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തിയത്. റെഗുലർ നിക്ഷേപകർക്ക് 4.25 ശതമാനം മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം മുതൽ 7.75 ശതമാനം വരെയും പലിശ ലഭിക്കും.
1 വർഷം മുതൽ 2 വർഷത്തേക്ക് 6.85 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ 7.25%, 3 വർഷം മുതൽ 5 വർഷം വരെ 6.50%, 5 വർഷം മുതൽ 10 വർഷം വരെ 6.50 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.


Click it and Unblock the Notifications