പല സാമ്പത്തിക സ്ഥിതിയിലുള്ളവരും സമൂഹത്തിലുണ്ട്. താഴെതട്ടിലുള്ള സാമ്പത്തികമായി പുരോഗതിയിലേക്ക് എത്താത്തവര്‍ക്കായി നിരവധി ക്ഷേമ പദ്ധതികൾ സർക്കാറുകൾ പ്രഖ്യാപിചിട്ടുണ്ട്. ചുരുങ്ങിയ ചെലവവിലും സൗജന്യമായും ലഭ്യമാകുമെന്നതാണ് സർക്കാർ പദ്ധതികളുടെ ഗുണം. ആരോഗ്യ ഇൻഷൂറൻസ്, അപകട ഇൻഷൂറൻസ്. ലൈഫ് ഇൻഷൂറൻസ് തുടങ്ങിയ ഇൻഷൂറൻസുകളും പെൻഷൻ പദ്ധതികളും കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയങ്ങൾ വഴി നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിലുള്ള, സാധാരണക്കാർക്ക് ഉപകാരമാകുന്ന 5 സർക്കാർ പദ്ധതികളാണ് ചുവടെ.
1. പ്രധാനമന്ത്രി ജന്‍ധന്‍ യോജന
ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നവയാണ്. ഇതിന് നിരവധി നേട്ടങ്ങളുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടിന് മിനിമം ബാലന്‍സ് ആവശ്യമില്ല.
അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡ് ലഭിക്കും. റൂപേ കാര്‍ഡ് വഴി 2 ലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സും ലഭിക്കും. 10,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടില്‍ നിന്ന് ലഭിക്കും.
2. ആരോഗ്യ ഇന്‍ഷൂറന്‍സ്
കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ചെറിയ ചെലവില്‍ ആരോഗ്യ പരിരക്ഷ ലഭിക്കുന്നവയാണ്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, രാഷ്ട്രീയ സ്വാസ്ത ഭീമാ യോജന എന്നിവ പ്രധാന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളാണ്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന 30 രൂപയുടെ വാര്‍ഷിക പ്രീമിയം വഴി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂന്‍സ് ലഭിക്കും.
രാഷ്ട്രീയ സ്വാസ്ത ഭീമാ യോജന വഴി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് ഗുണം ലഭിക്കുക. പദ്ധതി വഴി ആശുപത്രി കിടത്തി ചികിത്സ പണമില്ലാതെ നടക്കും. പ്രീമിയത്തിന്റെ 75 ശതമാനവും സര്‍ക്കാര്‍ വിഹിതമാണ്.
3. വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്
പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന പ്രകാരം വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് ലഭിക്കും. 18-72 വയസ് വരെയുള്ളവര്‍ക്കാണ് ഇന്‍ഷൂറന്‍സിന്റെ ഗുണം ലഭിക്കുക. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യമോ മരണമോ സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ ലഭിക്കും. ഭാഗിക അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപയും ലഭിക്കും. പബ്ലിക്ക് സെക്ടര്‍ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
4. ലൈഫ് ഇന്‍ഷൂറന്‍സ്
കുടുംബത്തിന്റെ വരുമാന മാര്ഗമായൊരാളുടെ മരണ ശേഷം കുടുംബത്തിന് സുരക്ഷ നല്കുന്നവയാണ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍. ഇതിന് പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമാ യോജന തിരഞ്ഞെടുക്കാം. 18 -50 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 2 ലക്ഷമാണ് പോളിസി തുക.
വാര്‍ഷിക പ്രീമിയമായ 436 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റാവുകയാണ് ചെയ്യുന്നത്. ജൂണ്‍ 1 മുതല്‍ മേയ് 31 വരെയാണ് പോളിസിയുടെ കാലാവധി. വര്‍ഷത്തില്‍ പോളിസി പുതുക്കണം, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പോളിസി നടത്തുന്നത്.
5. പെന്ഷന് സ്കീം
60 വയസ് കഴിഞ്ഞ് ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങുന്നൊരാള്‍ക്ക് പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. ബാങ്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് അടല്‍ പെന്ഷന് യോജനയില്‍ ചേരാം. 18 വയസ് പൂര്‍ത്തിയായവര്‍ക്കും 40 വയസ് കടക്കാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം.
1000 രൂപ മുതല്‍ 5000 രൂപ വരെ മാസ പെന്ഷന് ലഭിക്കും. പെന്ഷന് ഉടമയുടെ മരണ ശേഷം പങ്കാളിക്ക് പെന്ഷന് ലഭിക്കും. രണ്ട് പേരുടെയും മരണ ശേഷം അടച്ച തുക അവകാശികള്‍ക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
