അടിയന്തര സാഹചര്യങ്ങളിലും വലിയ വാങ്ങലുകൾക്കും അനുവദിക്കുന്ന സാമ്പത്തിക ഉപകരണമാണ് വായ്പകൾ. പല തരത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കു ഉപയോഗപ്പെടുത്താൻ സാധിക്കുന്ന നിരവധി വായ്പകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന വായ്പകളിൽ പലതും ഉപയോഗപ്പെടുത്തിയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. വീട് വാങ്ങാൻ, വിദ്യാഭ്യാസ ആവശ്യത്തിന്, കാർ വാങ്ങാൻ, അടിയന്തര ആശുപത്രി ചെലവുകൾക്ക്, ഇങ്ങനെ ജീവിതത്തിന്റെ പല ഘട്ടത്തിലെടുത്ത വ്യത്യസ്ത വായ്പകൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത തകർത്തേക്കാം.
അതിനിടയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വായ്പ വിതരണം ചെയ്യുന്ന രീതിയും വലിയ രീതിയിൽ ആളുകളുടെ സാമ്പത്തിക ബാധ്യത കൂടാൻ ഇടയാക്കിയിട്ടുണ്ട്. നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ വായ്പകൾ വാഗ്ദാനം ചെയ്യാൻ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒരുപോലെ മത്സരിക്കുകയാണ്. കമ്പനികളുടെ വാഗ്ദാനങ്ങളിൽ വീണുപോയി കടക്കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ കടം കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണെന്ന് ഉറപ്പാക്കുക - വായ്പ എടുക്കുന്നതിന് മുൻപ് നിങ്ങളുടെ തിരിച്ചടവ് ശേഷിയെക്കുറിച്ച് ആത്മപരിശോധന നടത്തുക. വരവ്-ചെലവ് കണക്കുകൾ അടിസ്ഥാനപ്പെടുത്തി അതിലേക്ക് ഒരു പ്രതിമാസ തിരിച്ചടവുകൂടി വരുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിക്കുക. അവ നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനവും ചെലവുകളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും കണക്കാക്കേണ്ടത് പ്രധാനമാണ്. വായ്പ തിരിച്ചടവുകൾ ഒരു ഭാരമായി മാറുകയോ നിങ്ങളുടെ ഗാർഹിക ചെലവുകൾക്കുള്ള ബജറ്റിനെ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
വായ്പാ ഏകീകരണം പരിഗണിക്കുക - വായ്പ കെണിയിൽ ആളുകൾ വീണുപോകുന്നത് പലപ്പോഴും വായ്പ തിരിച്ചടവുകൾ മുടങ്ങുമ്പോഴാണ്. പ്രതിമാസ തവണകൾ മുടക്കുന്നത് പ്രധാന അപകടസാധ്യതകളിലൊന്നായി നിലനിൽക്കുന്നു. ഇത് ഒഴിവാക്കുന്നതിനും പലിശ ഭരം കുറയ്ക്കുന്നതിനും പരിഗണിക്കാൻ സാധിക്കുന്ന സാമ്പത്തിക തന്ത്രങ്ങളിലൊന്നാണ് വായ്പ ഏകീകരണം. ഒന്നിലധികം വായ്പകൾ അനുകൂലമായ പലിശ നിരക്കുള്ള ഒരൊറ്റ വായ്പയായി സംയോജിപ്പിക്കാൻ കഴിയും. ഇത് തിരിച്ചടവ് കാലാവധി നീട്ടാനും സഹായിക്കുന്നു.
വായ്പകളും തിരിച്ചടവുകളും കൃത്യമായി നിരീക്ഷിക്കുക - വായ്പ ഉപയോഗിച്ചുള്ള സാമ്പത്തിക യാത്രയിൽ നിങ്ങൾ ശരിയായ പാതയിലാണെന്ന് ഉറപ്പക്കാൻ നിങ്ങളുടെ വായ്പ മിച്ചത്തുകയും തിരിച്ചടവുകളും കൃത്യമായി നിരീക്ഷിക്കേണ്ടതും പരിശോധിക്കേണ്ടതുമുണ്ട്. ബാധകമായ പലിശ നിരക്കുകൾക്കൊപ്പം കുടിശ്ശിക തുകയെക്കുറിച്ചും ഇത് നിങ്ങളെ ബോധവാന്മാരാക്കുന്നു. നിങ്ങളുടെ ലോൺ ബാലൻസിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും ഇത് നിങ്ങളെ സഹായിക്കും. എന്തെങ്കിലും പിശകുകൾ കണ്ടെത്തിയാൽ അത് തിരുത്തി അർഹതപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇത് ചൂണ്ടികാണിക്കാം. ഇത് ഭാവിയിൽ ഉണ്ടാകാനിടയുള്ള സങ്കീർണതകൾ തടയുകയും ചെയ്യുന്നു.
ഓട്ടോമാറ്റിക്ക് തിരിച്ചടവുകൾ സജ്ജമാക്കുക - തിരിച്ചടവുകൾ മുടങ്ങാതിരിക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തന്നെ വായ്പ തിരിച്ചടവ് തുക പിടിക്കാനുള്ള സൗകര്യമൊരുക്കുന്നത്. നിങ്ങളുടെ എല്ലാ കടങ്ങളും കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ സജ്ജമാക്കാൻ കഴിയും. ഇത് നിങ്ങൾ പണമടയ്ക്കേണ്ട അവസാന തീയതി പരിശോധിക്കുന്നതിനുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും നിങ്ങളിൽ നിന്ന് പിഴകൾ ഈടാക്കുന്ന അവസ്ഥ ഒഴിവാക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും.
വായ്പ ആസൂത്രണം - വായ്പകളെടുക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും വ്യക്തമായ ആസൂത്രണം ഉണ്ടായിരിക്കുന്നത് പ്രധാനമാണ്. ഉയർന്ന പലിശ നിരക്കും കുറഞ്ഞ തിരിച്ചടവ് കാലയളവും ഉള്ള കടം തീർക്കുന്നതിന് മുൻഗണന നൽകാൻ സാമ്പത്തിക വിദഗ്ധർ ശുപാർശ ചെയ്യുന്നു. പലിശ നിരക്കിന്റെ അവരോഹണ ക്രമത്തിൽ നിങ്ങളുടെ കടങ്ങൾ പട്ടികപ്പെടുത്തുകയും ഏറ്റവും ഉയർന്ന പലിശ നിരക്ക് ഏതാണെന്ന് പരിശോധിക്കുകയും ചെയ്യുക.
ഒന്നിലധികം വായ്പകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയേക്കാം. ഒരു നിശ്ചിത കാലയളവിൽ നിങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടേക്കാം. നിങ്ങൾക്ക് ഒന്നിലധികം വായ്പകളുള്ളപ്പോൾ, ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം അച്ചടക്കത്തോടെയുള്ള സാമ്പത്തിക കൈകാര്യം ചെയ്യുന്നതാണ്. നിങ്ങൾ ഒരു കടം തിരിച്ചടവ് പദ്ധതി തയ്യാറാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും വേണം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications