അയോധ്യ രാമക്ഷേത്രം: ശ്രീരാമന്റെ ജീവിതത്തിൽ നിന്നുള്ള 5 വിപണി പാഠങ്ങൾ, നേട്ടം കൊയ്യാൻ പരിശീലിക്കൂ

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു കഴിഞ്ഞു. രാമക്ഷേത്രവും അതിന്റെ നിർമാണത്തേയും സംബന്ധിച്ചുള്ള വിവാദങ്ങൾക്കും ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ വിവാദങ്ങൾക്കപ്പുറം ശ്രീരാമൻ സമൂഹത്തിന് പകർന്ന് നൽകിയ ചില നല്ല പാഠങ്ങളുണ്ട്. ആ പാഠങ്ങൾ എങ്ങനെ ഓഹരികളിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ സ്റ്റോക്ക് മാർക്കറ്റ് വ്യാപാരികൾ ഉൾക്കൊള്ളണമെന്നാണ് ഈ ലേഖനത്തിലൂടെ നാം പരിശോധിക്കുന്നത്.

വളരുന്ന ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വർഷം മുതൽ റെക്കോർഡ് ഉയരത്തിലാണ്. കഴിഞ്ഞ ആഴ്ച വിപണിയിൽ ചഞ്ചാട്ടത്തിന്റെ ചില ലക്ഷണങ്ങൾ കണ്ടെങ്കിലും ആഗോള വിപണിയിൽ ഇന്ത്യൻ ഓഹരികളുടെ സാധ്യതകൾ പോസിറ്റീവ് ആണ്. ഒരു വർഷത്തിനുള്ളിൽ സെൻസെക്സ് 10,481.98 പോയിന്റ് അഥവാ 17.20% ഉയർന്നപ്പോൾ നിഫ്റ്റി 3,453.25 പോയിന്റ് അല്ലെങ്കിൽ 19.06% ഉയർന്നു. 2024 കളുടെ തുടക്കത്തിൽ, സെൻസെക്സും നിഫ്റ്റിയും യഥാക്രമം 73,427.59, 22,124.15 എന്നിങ്ങനെ പുതിയ ഉയരത്തിലെത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഓഹരി വിപണി നിക്ഷേപങ്ങൾക്ക് ശ്രീരാമനിൽ നിന്ന് അഞ്ച് സുവർണ്ണപാഠങ്ങൾ പഠിക്കാനുണ്ട്. അവ വിശദമായി നോക്കാം.

അയോധ്യ രാമക്ഷേത്രം: ശ്രീരാമന്റെ ജീവിതത്തിൽ നിന്നുള്ള 5 വിപണി പാഠങ്ങൾ, നേട്ടം കൊയ്യാൻ പരിശീലിക്കൂ

1. ക്ഷമയും ദീർഘകാല ദർശനവും

ക്ഷമാ ശീലത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് ശ്രീരാമൻ. വർഷങ്ങളോളം കാടുകളിൽ ജീവിക്കുകയും മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രവാസം അനുഭവിക്കുകയും അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്യ്ത വ്യക്തിയാണ് ശ്രീരാമൻ. ശ്രീരാമന്റെ ക്ഷമയും ദീർഘ വീക്ഷണവും ഓഹരി നിക്ഷേപകർക്കും വേണം. വിപണി ഏറ്റക്കുറച്ചിലുകൾക്ക് സാക്ഷ്യം വഹിക്കും. എന്നാൽ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹ്രസ്വകാല ചാഞ്ചാട്ടം ഒഴിവാക്കാൻ സഹായിക്കും.

2. പശ്ചാത്തപിക്കുന്നതിന് പകരം പരിഹാരങ്ങൾ കണ്ടെത്തുക

സീതയെ രാവണൻ തട്ടിക്കൊണ്ടുപോയതിന് ശേഷം, രാമൻ ലക്ഷ്മണനെ വിമർശിച്ചില്ല. പകരം പരിഹാരങ്ങൾ കണ്ടെത്താനാണ് ശ്രമിച്ചത്. നിക്ഷേപകർ ചിലപ്പോൾ തെറ്റായ ഫണ്ടിൽ പണം നിക്ഷേപിക്കും. അതുവഴി ഓഹരി വിപണിയിൽ ഭീമമായ നഷ്ടം സംഭവിച്ചേക്കാം. എന്നാൽ അതിൽ പശ്ചാത്തപിക്കുന്നതിനുപകരം, സാഹചര്യം ലഘൂകരിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. വിപണിയിലെ താഴ്ചകൾ പരിഗണിക്കാതെ തന്നെ, ഒരു നിക്ഷേപകൻ ക്ഷമയോടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങളിൽ നിന്ന് ഒരിക്കലും അകന്നുപോകരുത്. അതുപോലെ നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണം നഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്.

3. ധൈര്യമാണ് ശക്തി

സീതയെ രാവണൻ ബന്ദിയാക്കുന്നതിന്റെ വേദനയും ആഘാതവും ഉണ്ടായിരുന്നിട്ടും, ശ്രീരാമൻ സഹിഷ്ണുത കാണിക്കുകയും ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സീതയെ രക്ഷിക്കാനുള്ള തന്റെ ദൗത്യത്തിൽ രാമൻ പ്രതിജ്ഞാബദ്ധനായിരുന്നു. ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ തിരിച്ചടികളയും മറികടന്നു.

സ്റ്റോക്ക് മാർക്കറ്റ് ഒരു പരിധിവരെ അത് പോലെയാണ്. ഉയർച്ച താഴ്ചകൾ കൊണ്ട് സെൻസിറ്റീവും അപകടസാധ്യതയുള്ളതുമാണ്. എന്നാൽ ക്ഷണികമായ തിരിച്ചടിയിൽ പരിഭ്രമിക്കുന്നതിന് പകരം നിക്ഷേപകർ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ സഹിക്കുന്നതും ദീർഘകാലാടിസ്ഥാനത്തിൽ അഭിവൃദ്ധി പ്രാപിക്കാനും നിക്ഷേപകരെ സഹായിക്കുന്നു. രാമന്റെ സമർത്ഥമായ ചിന്തയും ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലും വേഗത്തിൽ പ്രവർത്തിക്കാനുള്ള കഴിവും വിപണി താഴേയ്ക്ക് പോകുമ്പോൾ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു പാഠമായി കണക്കാക്കാം.

4. അച്ചടക്കം പുണ്യമാണ്

അച്ചടക്കത്തിന്റെയും നീതിയുടെയും പ്രതിരൂപമായിരുന്നു ശ്രീരാമൻ. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ അച്ചടക്കം പാലിക്കാൻ രാമായണം നമ്മെ പഠിപ്പിക്കുന്നു. പണം നിക്ഷേപിക്കുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്ക് മാർക്കറ്റുകൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്താം.

5. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മാർഗങ്ങൾ കണ്ടെത്തുക

ഹിന്ദു വിശ്വാസപ്രകാരം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ രാമസേതു പാലം പണിയുക എന്നത് എളുപ്പമായിരുന്നില്ല. എന്നാൽ രാമനും തന്റെ വാനര സൈന്യവും കൂടി രാമസേതു നിർമ്മിച്ചു. രാമൻ കൈവിട്ടിരുന്നുവെങ്കിൽ രാമായണത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നു, നന്മയുടെ മേൽ തിന്മ ജയിക്കുമായിരുന്നു. രാമൻ അചഞ്ചലനും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുള്ളവനാണെന്നും ഇത് കാണിക്കുന്നു.

സ്റ്റോക്ക് മാർക്കറ്റ് വ്യാപാരികൾക്കും പഠിക്കാൻ കഴിയുന്ന കാര്യമാണിത്. തകർച്ച സംഭവിക്കുമ്പോൾ ഉപേക്ഷിക്കുന്നതിനുപകരം പുതിയ സാമ്പത്തിക പദ്ധതികൾ സൃഷ്ടിക്കുകയും പുതിയ തന്ത്രങ്ങൾ സ്വീകരിക്കുകയും അറിവും ഉപദേശവും തേടുകയും ചെയ്യുക. നിക്ഷേപത്തിന്റെ തന്ത്രങ്ങൾ വൈവിധ്യവത്കരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരു നിക്ഷേപകനുണ്ടാകേണ്ട അടിസ്ഥാന പാഠങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. കൃത്യമായ ലക്ഷ്യവും മാർഗവും ആസൂത്രണവും ക്ഷമയും ഉണ്ടെങ്കിൽ ആർക്കും വിപണിയിൽ നിന്നും നേട്ടം കൊയ്യാം.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X