ജോലി നേടുകയെന്നത് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നാഴികകല്ലിൽ ഒന്നാണ്. പ്രതിമാസ വരുമാനം നിങ്ങളെ സാമ്പത്തികമായും അല്ലാതെയും സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നു. നിങ്ങളുടെ വളർച്ചയുടെ പുതിയ പടവ് അടയാളപ്പെടുത്തുന്ന ഈ ഘട്ടത്തിൽ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്.
ഒരു ജോലി നേടി വരുമാനം വന്ന് തുടങ്ങുന്ന ഘട്ടത്തിൽ ഏതൊരാളും ചെയ്യാൻ സാധ്യതയുള്ള നിരവധി തെറ്റുകൾ ഉണ്ട്. ഇത് അവരുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ കാലതാമസം വരുത്തുകയും പല ദീർഘകാല സാമ്പത്തിക പദ്ധതികളും വൈകാൻ കാരണമാവുകയും ചെയ്യും. നിങ്ങൾ ആദ്യമായി തൊഴിൽ സേനയിൽ പ്രവേശിക്കുകയാണെങ്കിലോ പുതിയ ജോലിയിലേക്ക് മാറുകയാണെങ്കിലോ നിർബന്ദമായും ഒഴിവാക്കേണ്ട ചില തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം.

ബജറ്റ് അവഗണിക്കുന്നത് - പുതിയതായി തൊഴിൽരംഗത്തേക്ക് കടന്നുവരുന്നവർ ചെയ്യുന്ന പ്രാഥമികമായ തെറ്റുകളിലൊന്ന് ബജറ്റ് സൃഷ്ടിക്കുന്നത് അവഗണിക്കുന്നതാണ്. നിങ്ങളുടെ വരുമാനത്തെയും ചെലവുകളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, അമിതമായി ചെലവഴിക്കാനും സാമ്പത്തിക പ്രശ്‌നത്തിൽ പെട്ടുപോകാനും സാധ്യത കൂടുതലാണ്. നിങ്ങളുടെ ശമ്പളവും ഏതെങ്കിലും അധിക വരുമാന സ്രോതസുകളുണ്ടെങ്കിൽ അതുമുൾപ്പടെ പ്രതിമാസ വരുമാനം എത്രയെന്ന് കൃത്യമായി കണക്കാക്കുക. ഇതോടൊപ്പം തന്നെ ചെലവുകളും ചേർത്ത് ബജറ്റ് തയാറാക്കേണ്ടതാണ്. ഇത് നിങ്ങളുടെ സാമ്പത്തികം കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിങ്ങളുടെ വരുമാനത്തിൽ നിങ്ങൾ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
സാമ്പത്തിക നഷ്ടം ഒഴിവാക്കാം, മാർച്ച് മാസത്തിലെ ഈ തീയ്യതികൾ ശ്രദ്ധിച്ചോളു, ആധാർ സൗജന്യമായി 15 വരെ പുതുക്കാം
സമ്പാദ്യത്തോട് മുഖം തിരിക്കുന്നത് - വരുമാനം വന്നുതുടങ്ങുമ്പോൾ പ്രാഥമിക ചെലവുകൾക്ക് പ്രാധാന്യം നൽകുന്നത് അധിക ചെലവാക്കലിന് കാരണമാകും. ദീർഘകാല സാമ്പത്തിക പദ്ധതികളെ ഇത് കാര്യമായി തന്നെ ബാധിക്കും. വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് വകയിരുത്തേണ്ടത് അനിവാര്യമാണ്.
ഉയർന്ന സുരക്ഷയും മികച്ച പലിശയും, നിക്ഷേപത്തിന് നല്ലത് ചെറുകിട പദ്ധതികൾ, വിശദമായി അറിയാം
ജീവിത നിലവാരം മെച്ചപ്പെടുത്താൻ അധികചെലവ് - നിലവിലുണ്ടായിരുന്ന ജീവിത നിലവാരത്തിൽ നിന്ന് മുകളിലേക്ക് വളരാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചായിരിക്കണം. എപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത്, മൊബൈൽ ഫോൺ അടക്കമുള്ള ഗാഡ്ജറ്റുകൾ അടിക്കടി മാറ്റുന്നത്, വീടും കാറും പോലെയുള്ള വലിയ ചെലവുകൾക്ക് മുതിരുന്നതുമെല്ലാം നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കും. ഒരു സമ്പാദ്യം സൃഷ്ടിച്ചതിനുശേഷം വരുമാനത്തിനനുസരിച്ചുവേണം ചെലവഴിക്കാൻ.
കടബാധ്യത - ഒരാളുടെ സാമ്പത്തികാരോഗ്യം ഏറ്റവും മോശമാകുന്നതിനുള്ള ഒരു കാരണമാണ് കടബാധ്യതകൾ. പുതിയതായി ജോലിക്ക് കയറുമ്പോൾ വിദ്യാഭ്യാസ വായ്പയടക്കമുള്ള കടങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കടങ്ങളോ മറ്റ് വ്യക്തിഗത വായ്പരകളോ ഉണ്ടായേക്കാം. ഇത്തരം ഘട്ടത്തിൽ ശമ്പളം വന്ന് തുടങ്ങിയാൽ തിരിച്ചടവിന് കൂടുതൽ പ്രാധാന്യം നൽകണം. ഇത് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.
ഇൻഷുറൻസ് ഒഴിവാക്കുന്നത് - ആരോഗ്യ ഇൻഷുറൻസായാലും ലൈഫ് ഇൻഷുറൻസായാലും ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യം അവഗണിക്കുന്നവർ ഏറെയാണ്. അപകടങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, മതിയായ ഇൻഷുറൻസ് പരിരക്ഷയുള്ളത് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സാമ്പത്തിക പരിരക്ഷയും മനസ്സമാധാനവും പ്രദാനം ചെയ്യും. ഇൻഷുറൻസ് പരിരക്ഷയിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള നിക്ഷേപമാണെന്ന് ഓർക്കുക.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications