മികച്ച പലിശ നിരക്കും നികുതി ഇളവുകളും കാരണം ശമ്പളക്കാര്ക്കിടയില് ഏറ്റവും ജനപ്രീയമായ സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികള്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരതമ്യം നടത്തിയാല് പോസ്റ്റ് ഓഫീസ് സ്കീമുകള് ഉയര്ന്ന പലിശ നല്കുന്നു. സീനിയര് സിറ്റിസണ് സേവിംഗ്സ് സ്കീമിനാണ് പോസ്റ്റ് ഓഫീസ് പദ്ധതികളില് ഏറ്റവും ഉയര്ന്ന പലിശ ലഭിക്കുന്നത്.
പുതുതായി ആരംഭിച്ച മഹിളാ സമ്മാന് സേവിംഗ്സ് സര്ട്ടിഫിക്കറ്റും മികച്ച നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്യുന്നു. ജൂലായ് സെപ്റ്റംബര് പാദത്തില് പലിശ നിരക്ക് പതുക്കിയതോടെ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതികളും ബാങ്ക് നിക്ഷേപങ്ങളോട് കിടപിടിക്കുന്ന പലിശയിലേക്ക് എത്തി. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള് ഉയര്ന്ന് നില്ക്കുന്ന പലിശ വാഗ്ദാനം ചെയ്യുന്ന 5 പദ്ധതികള് പരിചയപ്പെടാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായി പോസ്റ്റ് ഓഫീസ് നടത്തുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെയാണ് നിക്ഷേപ കാലാവധി. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടെൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശ ലഭിക്കും. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
ജൂലായ് പാദത്തിൽ പലിശ നിരക്ക് ഉയര്ത്തിയതോടെ 1 വര്ഷം ടൈം ഡെപ്പോസിറ്റിന് 6.90 ശതമാനം പലിശ ലഭിക്കും. 3 വര്ഷ ടൈം ഡെപ്പോസിറ്റിന്റെ പലിശ 7 ശതമാനമായി ഉയര്ന്നു.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്ഥിര നിക്ഷേപത്തിന് സമാനമായ 5 വർഷ കാലാവധിയുള്ള നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 5വർഷത്തേക്ക് പ്രതിവർഷം 7.7 ശതമാനം പലിശ നൽകുന്നു. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. 1000 രൂപ മുതൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.
മഹിള സമ്മാൻ സേവിംഗ്സ് സ്കീം
2 വർഷത്തേക്ക് 7.50 ശതമാനം പലിശ നൽകുന്ന നിക്ഷേപമാണ് മഹിള സമ്മാൻ സേവിംഗ്സ് സ്കീം. 2 വർഷത്തേക്ക് 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്ത്രീകൾക്ക് മാത്രമുള്ളതാണ് പദ്ധതി. അകാലത്തിൽ നിക്ഷേപം പിൻവലിക്കുന്നതിന് അനുമതിയുണ്ട്. നികുതി ഇളവുകളൊന്നും പദ്ധതിയിൽ ലഭ്യമല്ല.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്ഥിര വരുമാനം നൽകുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ വരുമാനം ത്രൈമാസത്തിൽ വിതരണം ചെയ്യും. 8.20 ശതമാനം പലിശയാണ് ലഭിക്കുന്നത്.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പെൺകുട്ടികളുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷത്തിന് ശേഷം പണം പിൻവലിക്കാം. 8 ശതമാനം പലിശ നിരക്ക് ലഭിക്കും
ബാങ്ക് നിക്ഷേപം
മുൻനിര ബാങ്കുകൾ റെഗുലർ നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്ക് നോക്കാം. എസ്ബിഐയുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ പ്രകാരം 3 ശതമാനം മുതൽ 7.10 ശതമാനം പലിശ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിലും ഐസിഐസിഐ ബാങ്കിലും 3 ശതമാനം മുതൽ 7.1 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്.
ആക്സിസ് ബാങ്കിൽ 3.5 ശതമാനം മുതൽ 7.1 ശതമാനം വരെയാണ് പലിശ നിരക്ക്. യൂണിയൻബാങ്കിൽ3 ശതമാനം മുതൽ 7 ശതമാനം വരെ റെഗുലർ നിക്ഷേപകർക്ക് ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
