സാധാരണക്കാർ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയോടൊപ്പം മാന്യമായ പലിശ നിരക്കും കുറഞ്ഞ തുകയിൽ ആരംഭിക്കാവുന്ന നിക്ഷേപങ്ങളുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പ്രത്യേകത. റിസ്ക് കുറഞ്ഞ നിക്ഷേപങ്ങൾക്ക് തേടുന്നവർക്ക് ബാങ്കിനേക്കാൾ മികച്ച പലിശയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ലഭിക്കും. മികച്ച പലിശ, കുറഞ്ഞ നിക്ഷേപ തുക എന്നീ ഗുണങ്ങളുള്ള 5 നിക്ഷേപങ്ങളും അവയുടെ റിട്ടേണും ഇവിടെ പരിശോധിക്കാം.
ആവര്‍ത്തന നിക്ഷേപം
5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 6.20 ശതമാനമാണ്. 100 രൂപ മുതല്‍ പദ്ധതിയില്‍ നിക്ഷേപിക്കാം. 100 രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിനിപ്പുറം 7,043 രൂപ ലഭിക്കും. 1,000 രൂപ മാസത്തില്‍ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റുന്നൊരാള്‍ക്ക് കാലാവധിയില്‍ 70,433 രൂപ നേടാം. മാസത്തില്‍ 5,000 രൂപ നിക്ഷേപിച്ചാല്‍ 3,52,164 രൂപയും 10,000 രൂപ നിക്ഷേപിച്ചാല്‍ 7,04,327 രൂപയും ലഭിക്കും.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
5 വര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് 1,000 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. 7.70 ശതമാനം എന്ന ഉയര്‍ന്ന പലിശ 5 വര്‍ഷത്തേക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നു. 1,000 രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1,449 രൂപ ലഭിക്കും. 5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിച്ചാല്‍ 7,24,517 രൂപയാണ് വരുമാനം.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ്. ഇതിലൂടെ നിക്ഷേപത്തിന് മാസത്തില്‍ പലിശ വരുമാനം ലഭിക്കും. 1,000 രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടിലും 15 ലക്ഷം രൂപ വരെ സംയുക്ത അക്കൗണ്ടിലും നിക്ഷേിപിക്കാം. 7.4 ശതമാനമാണ് പലിശ നിരക്ക്.
10,000 രൂപ നിക്ഷേിപിച്ചാല് മാസത്തില്‍ 62 രൂപയാകും പലിശ ലഭിക്കുക. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 3083 രൂപ 5 വര്‍ഷത്തേക്ക് പലിശ വരുമാനം ലഭിക്കും. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 9,250 രൂപ പലിശയായി ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 5 വര്‍ഷ കാലത്തേക്ക് ത്രൈമാസത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പലിശ വരുമാനം ലഭിക്കും. 8.20 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് നല്കുന്ന പലിശ നിരക്ക്. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം.
10,000 രൂപ നിക്ഷേപിച്ചാല്‍ 205 രൂപയാണ് ത്രൈമാസത്തില്‍ ലഭിക്കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 2050 രൂപ ത്രൈമാസത്തില്‍ ലഭിക്കും. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിലൂടെ 10,250 രൂപയും 10 ലക്ഷം നിക്ഷേപിച്ചാല്‍ 20500 രൂപയും ത്രൈമാസത്തില്‍ നേടാം. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 61,500 രൂപ നേടാന്‍ സാധിക്കും.
കിസാന്‍ വികാസ് പത്ര
നിക്ഷേപം ഇരട്ടിയാക്കുന്നൊരു പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. 7.50 ശതമാനം പലിശ ലഭിക്കും. 1,000രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. നിലവിലെ പലിശ നിരക്ക് പ്രകാരം നിക്ഷേപം ഇരട്ടിയാകാന്‍ 115 മാസമാണ് ആവശ്യം. പദ്ധതിയില്‍ 1 ലക്ഷം നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 2 ലക്ഷം രൂപ പിന്‍വലിക്കാം.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications