അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളാണ് അനുയോജ്യം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികള്‍ പരിശോധിക്കുകയാണെങ്കില്‍ സുരക്ഷിതമായി നിക്ഷേപിക്കാന്‍ പോസ്റ്റ് ഓഫീസുകളും തന്നെയാണ് അനുയോജ്യം.
സുരക്ഷിതമായ നിക്ഷേപമായി കണ്ട് പൊതുമേഖലാ ബാങ്കുകളെയും നിക്ഷേപകര്‍ ആശ്രയിക്കാറുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇവ ഏതൊക്കെയാണെന്നും 5 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള ആദായവും പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 3 വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് 6.8 ശതമാനം പലിശയാണ് നല്‍കുന്നത്. ഇക്കാലയളവില്‍ എസ്ബിഐയില്‍ ലഭിക്കുന്ന പലിശ നിരക്ക് 6.5 ശതമാനമാണ്.
5 വര്‍ഷ ടൈം ഡെപ്പോസിറ്റിന പോസറ്റ് ഓഫീസില്‍ 7 ശതമാനം പലിശ ലഭിക്കും. എസ്ബിഐയില്‍ 6.50 ശതമാനമാണ് നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. 5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 7,07,389 രൂപ ലഭിക്കും. മൂന്ന് വർഷത്തേക്ക് 6.8 ശതമാനം പലിശയിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 6,12,099 രൂപ ലഭിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു നിക്ഷേപമാണ് 5 വര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. സ്ഥിര നിക്ഷേപത്തിന് സമാനമായി ഒറ്റത്തവണ നിക്ഷേപമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നടത്തേണ്ടത്. 7 ശതമാനം പലിശ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് ലഭിക്കും. 1000 രൂപ മുതല്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം പരിധിയില്ലാതെ ഉയര്‍ത്താം. 5 വര്‍ഷം ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്.
കിസാന്‍ വികാസ് പത്ര
10 വര്‍ഷ കാലാവധിയുള്ള കിസാന്‍ വികാസ് പത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 7.2 ശതമാനം പലിശയാണ് നല്‍കുന്നത്. ഇക്കാലയളവില്‍ എസ്ബിഐ 6.50 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. സ്ഥിര നിക്ഷേപത്തിന് സമാനമായി ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടത്. 1000 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. 5 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് കാലാവധിയില്‍ 10 ലക്ഷം രൂപ തിരികെ ലഭിക്കും. പ്രായ പരിധിയില്ലാതെ ആർക്കും കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായുള്ള ഈ പദ്ധതി ബാങ്കില്‍ നിന്നും പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. 5 വര്‍ഷ കാലയളവില്‍ 8 ശതമാനമാണ് പലിശ ലഭിക്കുന്നത്. ത്രൈമാസ കാലയളവില്‍ പലിശ ലഭിക്കും. 5 വര്‍ഷകാലയളവില്‍ എസ്ബിഐ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 7.50 ശതമാനമാണ്.
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. നിലവിൽ 1,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഏപ്രിൽ 1 മുതൽ നിക്ഷേപ പരിധി 30 ലക്ഷമാകും. 5 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 10,000 രൂപ വീതം ലഭിക്കും.
മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്ത്രീകൾക്ക് മാത്രമുള്ള നിക്ഷേപമാണ്. പദ്ധതിക്ക് 7.50 ശതമാനം പലിശ 2 വർഷത്തേക്ക് നൽകുന്നുണ്ട്. ഇക്കാലയളവിൽ എസ്ബിഐ നൽകുന്ന പലിശ നിരക്ക് 7 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും. 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിലെ നിക്ഷേപ പരിധി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications