ഭവനവായ്പയെടുക്കാന്‍ ശ്രമിക്കുന്ന മിക്കവര്‍ക്കും വെല്ലുവിളിയായി നില്ക്കുന്ന ഒരു പ്രശ്നമാണ് മികച്ച ക്രെഡിറ്റ് സ്കോര്‍. വായ്പ അനുവദിക്കുന്നതിലും പ ലിശ നിരക്കും മറ്റ് അനുബന്ധ നിബന്ധനകളും നിശ്ചയിക്കുന്നിലും ക്രെഡിറ്റ് സ്കോര്‍ പ്രധാന ഘടകമാണ്. വായ്പ ലഭിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള അഞ്ച് പ്രധാന പ്രധാന വഴികള്‍ ഇതാ:
എല്ലാ മാസവും ഫ്രീയായി സിനിമ കാണാം.. ആർ.ബി.എൽ ക്രെഡിറ്റ് കാർഡ് വമ്പൻ പാക്കേജ് ഓഫർ ചെയ്യുന്നു
കൃത്യസമയത്ത് പണമടയ്ക്കുക
നിങ്ങളുടെ നിലവിലുള്ള വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും തിരിച്ചടവ് കൃത്യസമയത്താണോയെന്നത് വളരെ നിര്‍ണായകമാണ്. വൈകിയുള്ള പേയ്മെന്റുകള്‍ ക്രെഡിറ്റ് സ്കോര്‍ മോശമാക്കും. വൈകി പണമടയ്ക്കുന്നത് ഒഴിവാക്കാന്‍ പേയ്മെന്റ് ഓട്ടോമേറ്റ് ചെയ്യുക അല്ലെങ്കില്‍ പേയ്മെന്റ് തീയതി ഓര്‍മപ്പെടുത്തുന്ന സംവിധാനം ഫോണിലോ മറ്റോ സെറ്റ് ചെയ്യുക.

നിലവിലെ കുടിശ്ശിക തീര്‍ക്കുക
കുടിശ്ശികകള്‍ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കുക. ഇത് നിങ്ങളുടെ സ്റ്റാറ്റസ് 'ഡിഫോള്‍ട്ട്' എന്നതില്‍നിന്ന് 'ക്ലോസ്ഡ്' എന്നതിലേക്ക് മാറാന്‍ കാരണമാകും. ഇത് നിങ്ങളെ ഭാവിയിലും മികച്ച ക്രെഡിറ്റ് സ്കോര്‍ ഉറപ്പാക്കാന്‍ സഹായിക്കും.
ക്രെഡിറ്റ് ഉപയോഗ അനുപാതം ശ്രദ്ധിക്കുക
നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതമെന്നത് നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ആകെ ലഭ്യമായ വായ്പയുടെ ഓഹരിയാണ്. ഇത് എപ്പോഴും 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധി ഒരു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, നിങ്ങളുടെ നിലവിലെ ബാലന്‍സ് മുപ്പതിനായിരത്തില്‍ താഴെയായി നിലനിര്‍ത്താന്‍ ശ്രമിക്കുക. കുറഞ്ഞ അനുപാതം മികച്ച ക്രെഡിറ്റ് മാനേജ്മെന്റിനെ പ്രതിഫലിപ്പിക്കുന്നു.
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് നിരീക്ഷിക്കുക
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുക. ഇത് റിപ്പോര്‍ട്ടില്‍ പിശകുകളോ പൊരുത്തക്കേടുകളോ ഉണ്ടോയെന്ന് മനസിലാക്കാന്‍ സഹായിക്കും. പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം ഉടന്‍ ക്രെഡിറ്റ് ബ്യൂറോയെ അറിയിക്കുക. പിശകുകള്‍ തിരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കൂടുതല്‍ വേഗത്തില്‍ വര്‍ധിപ്പിക്കും.
പുതിയ വായ്പ അന്വേഷണം കുറയ്ക്കുക
ഓരോ പുതിയ വായ്പ അന്വേഷണവും കുറച്ചുകാലത്തേക്ക് നിങ്ങളുടെ സ്കോര്‍ കുറയ്ക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട്് സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. ഇത് സാധാരണയായി വര്‍ഷങ്ങളോളം നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലില്‍ നിലനില്ക്കും. ഒരേസമയം ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ വായ്പകള്‍ക്കോ അപേക്ഷിക്കുന്നത് ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ സ്കോര്‍ താഴ്ന്ന നിലയില്‍ നിലനിര്‍ത്തുന്നത് തടയാം. മികച്ച ക്രെഡിറ്റ് സ്കോര്‍ നേടുന്നതിന് ഇത്തരം സ്ഥിരമായ പരിശ്രമം ആവശ്യമാണ്. ഇതുവഴി മികച്ച ഭവനവായ്പ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നേടിയെടുക്കാനാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
