നിങ്ങളൊരു സിനിമാ ആസ്വാദകനാണോ? സൗജന്യമായി സിനിമ കാണണമെന്നാണോ നിങ്ങളുടെ ആഗ്രഹം? എങ്കിൽ ആർ.ബി.എൽ ബാങ്ക് പ്ലേ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കൂ... ബുക്ക് മൈ ഷോയുമായി സഹകരിച്ച് ആർ.ബി.എൽ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ആർ.ബി.എൽ ബാങ്ക് പ്ലേ ക്രെഡിറ്റ് കാർഡ്. ബുക്ക് മൈ ഷോ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പിൽ ബുക്ക് ചെയ്ത സിനിമകൾ, ഇവന്റുകൾ, സ്‌പോർട്‌സ് എന്നിവയ്‌ക്കായി പ്രതിമാസം 2 ടിക്കറ്റുകൾ സൗജന്യമായി ആക്‌സസ് ചെയ്യുന്ന പാക്കേജാണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്.
ആനുകൂല്യങ്ങൾ
ആർ.ബി.എൽ പ്ലേ ക്രെഡിറ്റ് കാർഡ് 500 രൂപയുടെ വെൽകം ബോണസ് നൽകുന്നു. ഈ ആനുകൂല്യത്തിലൂടെ ബുക്ക് മൈഷോ വെബ്‌സൈറ്റ്/ആപ്പ് വഴി നടത്തുന്ന ടിക്കറ്റ് ബുക്കിംഗുകളിൽ 500 രൂപയുടെ കിഴിവ് ഉറപ്പാക്കാം. വെൽകം ബോണസ് ലഭിക്കാൻ കാർഡ് ഇഷ്യൂ ചെയ്‌ത് 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമ ഒരു പർച്ചേസ് നടത്തേണ്ടതുണ്ട്.
ബുക്ക് മൈഷോയിൽ പ്രതിമാസ ആനുകൂല്യം
ബുക്ക് മൈഷോ വെബ്‌സൈറ്റ്/ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പ്രതിമാസം 500 രൂപ കിഴിവ് ലഭിക്കും. എല്ലാ മാസവും ഈ കാർഡ് ഉപയോഗിച്ച് 5,000 രൂപ ചെലവഴിക്കുമ്പോൾ, കാർഡ് ഉടമയ്ക്ക് ബുക്ക് മൈഷോ വെബ്‌സൈറ്റ്/ആപ്പ് വഴി വിവിധ ബുക്കിംഗുകളിൽ 500 രൂപ പ്രതിമാസ കിഴിവ് ലഭിക്കും. ഓരോ ടിക്കറ്റിനും ടിക്കറ്റ് വിലയോ 250 രൂപയോ, ഇതിൽ ഏതാണോ കുറവ് അത് ലഭിക്കും. എല്ലാ മാസവും ഒറ്റ ഇടപാടിൽ പരമാവധി രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒരു ബില്ലിംഗ് സൈക്കിളിന്റെ അവസാനം വരെ ഈ ഓഫർ സാധുവായിരിക്കും.
ആർ.ബി.എൽ പ്ലേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് മൈഷോയിൽ സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, ഭക്ഷണപാനീയങ്ങൾക്ക് 100 രൂപ വരെ കിഴിവ് ലഭിക്കും. മാത്രമല്ല 500 രൂപ മുതൽ 4,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കും. പരമാവധി ഇന്ധന സർചാർജ് ഇളവ് മാസത്തിലൊരിക്കൽ 100 രൂപ വരെയാണ്.

ബുക്ക് മൈഷോ ഓഫർ ലഭിക്കുന്നത് എങ്ങനെ?
- സിനിമയുടെ പേര്, തീയതി, പ്രദർശന സമയം, സീറ്റുകൾ മുതലായ സിനിമയുടെ വിവരങ്ങൾ തിരഞ്ഞെടുക്കുക.
- പേയ്‌മെന്റ് പേജിൽ, നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകി, "ഓഫറുകൾ അൺലോക്ക് ചെയ്യുക അല്ലെങ്കിൽ പ്രൊമോ കോഡുകൾ പ്രയോഗിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
- "ക്രെഡിറ്റ്/ഡെബിറ്റ്/നെറ്റ് ബാങ്കിംഗ്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എല്ലാ ഓഫറുകൾക്കും കീഴിലുള്ള ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ, "പ്ലേ ക്രെഡിറ്റ് കാർഡ്- പ്രതിമാസ ഓഫർ" തിരഞ്ഞെടുക്കുക.
- ഓഫറിന് അപേക്ഷിക്കാൻ നിങ്ങളുടെ ആർ.ബി.ഐ ബാങ്ക് പ്ലേ ക്രെഡിറ്റ് കാർഡ് നമ്പർ നൽകുക. ശേഷം "ചെക്ക്" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഓഫറിനൊപ്പം നിങ്ങൾക്ക് 500 രൂപ വരെ ഇൻസ്റ്റൻ്റ് കിഴിവ് ലഭിക്കും.
ആധാർ കാർഡ് മാത്രം മതി, ഈ ബാങ്കിലുടെ നിങ്ങൾക്കും ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം...
ഈ കിഴിവുകൾ സിനിമാ ടിക്കറ്റ് നിരക്കിന് മാത്രമേ ബാധകമാകൂ. എന്നാൽ ബുക്ക് മൈഷോ ഈടാക്കുന്ന കൺവീനിയൻസ് ഫീസ് നൽകേണ്ടിവരും. അതായത് ഒരു ടിക്കറ്റിന് 200 രൂപ വിലയുണ്ടെങ്കിൽ, രണ്ട് ടിക്കറ്റുകൾക്ക് 400 രൂപ + കൺവീനിയൻസ് ഫീസ് ഈടാക്കും. ക്രെഡിറ്റ് കാർഡ് ഓഫർ പ്രകാരം ആകെ 400 രൂപ കിഴിവ് ലഭിക്കും. അതായത് നിങ്ങൾ കൺവീനിയൻസ് ഫീസ് മാത്രമേ നൽകേണ്ടി വരികയുള്ളൂ.
ക്രെഡിറ്റ് കാർഡ് ഫീസ്
ആർ.ബി.എൽ ബാങ്ക് പ്ലേ ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് 500 രൂപ + ജിഎസ്‌ടി ഉണ്ട്. മുൻ വർഷം 1.5 ലക്ഷം രൂപ ചെലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കും. കിഴിവുകൾ ബാധിക്കാത്ത ചെലവുകൾ ഈ 1.5 ലക്ഷത്തിൽ കണക്കാക്കില്ല.
ഈ കാർഡ് വാങ്ങാൻ പ്ലാനുണ്ടോ?
പ്രതിമാസം 5,000 രൂപ ചെലവഴിക്കുന്നതിലൂടെ, നിങ്ങൾക്ക് ആർ.ബി.എൽ ബാങ്ക് പ്ലേ ക്രെഡിറ്റ് കാർഡിൽ 500 രൂപയുടെ ബുക്ക് മൈ ഷോ ആനുകൂല്യങ്ങൾ ആസ്വദിക്കാം. ഇതിലൂടെ 10% റിവാർഡ് പോയിന്റുകൾ ലഭിക്കും. എല്ലാ വിഭാഗങ്ങൾക്കുമായി ആർ.ബി.എൽ ബാങ്ക് പതിവായി 10% ഇൻസ്റ്റൻ്റ് കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
