ബാങ്കിംഗ് ഇടപാടുകളെല്ലാം നിലവിൽ ഏറെ ലളിതമാക്കപ്പെടുന്നുണ്ട്. 10 വർഷം മുന്നേ ഉണ്ടായിരുന്ന സാങ്കേതിക മികവല്ല ഇപ്പോൾ കാണുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളും ഡിജിറ്റൽ ബാങ്കിംഗ് സിസ്റ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരത്തിൽ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് ആധാർ-ഒടിപി അടിസ്ഥാനമാക്കി അക്കൗണ്ട് തുറക്കുന്നതിനും API ബാങ്കിംഗ് സേവനങ്ങളും അവതരിപ്പിച്ചു. ബാങ്കിന്റെ 89-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പുതിയ സേവനങ്ങൾ ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വ്യക്തികളുടെ ഇടപാടുകൾക്കും ബിസിനസ് ഇടപാടുകൾക്കും ബാങ്കിംഗ് ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധാർ- ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനായി ബാങ്ക് സൗകര്യം ഒരുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ eKYC മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാങ്കിന്റെ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി അക്കൗണ്ട് തുറക്കാൻ ഈ സൗകര്യം അനുവദിക്കുന്നു.
ആധാർ-ഒടിപി അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ നേട്ടങ്ങൾ...
ഈ ഡിജിറ്റൽ പ്രക്രിയ ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ നേട്ടങ്ങൾ സമ്മാനിക്കുന്നു. കാരണം ഉപഭോക്താക്കൾക്ക് ഈ മാർഗത്തിലൂടെ അക്കൗണ്ട് തുറക്കൽ പൂർത്തിയാക്കാൻ കുറഞ്ഞ രേഖകൾ മാത്രം മതി. എന്നിരുന്നാലും, ഇടപാടുകൾ റെഗുലേറ്ററി മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന പരിധികൾക്ക് വിധേയമായിരിക്കും എന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കൂടാതെ, കോർപ്പറേറ്റ് ബാങ്കിംഗിൽ വർദ്ധിച്ചുവരുന്ന ഓട്ടോമേഷന്റെ ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യൻ ഓവർസീസ് ബാങ്ക് API (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ക്ലയന്റുകളെ അവരുടെ അക്കൗണ്ടിംഗ് സിസ്റ്റങ്ങളിൽ നിന്ന് നേരിട്ട് ഇടപാടുകളും ഇൻട്രാ-ബാങ്ക് ട്രാൻസ്ഫറുകളും നടത്താൻ പ്രാപ്തമാക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

"ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഈ പുതിയ സേവനം മാറുമ്പോൾ തടസ്സമില്ലാത്തതും സുരക്ഷിതവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ബാങ്കിംഗ് പരിഹാരങ്ങൾ നൽകുവാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു. ആധാർ- ഒ.ടി.പി അടിസ്ഥാനമാക്കി അക്കൗണ്ട് തുറക്കുന്നതും API ബാങ്കിംഗും അവതരിപ്പിക്കുന്നത് ഡിജിറ്റൽ ട്രാൻസ്ഫൊമേഷന്റെ ഭാഗമാണ്. ഇത് വ്യക്തികൾക്കും ബിസിനസുകൾക്കും ബാങ്കിംഗ് ലളിതവും കൂടുതൽ കാര്യക്ഷമവുമാക്കുന്നു," ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അജയ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
പ്രതീക്ഷകൾ എന്തെല്ലാം...?
API ബാങ്കിംഗ് സേവനം സുരക്ഷിതമായ ഒരു ഡിജിറ്റൽ ഗേറ്റ്‌വേ നൽകുന്നു, ഇത് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സാമ്പത്തിക വർക്ക്ഫ്ലോകൾ ഓട്ടോമേറ്റ് ചെയ്യാനും കാര്യക്ഷമമാക്കാനും അനുവദിക്കുന്നു. ബാങ്കിന്റെ പ്രാഥമിക ബാങ്കിംഗ് സിസ്റ്റവുമായി കോർപ്പറേറ്റ് അക്കൗണ്ടിംഗ് സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ, ആവശ്യമില്ലാത്ത ഡാറ്റ എൻട്രിയും മാനുവൽ ഇടപെടലുകൾ കുറയ്ക്കുവാനും ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിലൂടെ വലിയ വളർച്ചയിലേക്കും ഇന്ത്യൻ ഓവർസീസ് ബാങ്കിന് ചലിക്കാൻ സാധിക്കും.
ആധാർ- ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള സേവിംഗ്സ് അക്കൗണ്ടുകൾ കൂടുതൽ ലളിതമാക്കുമ്പോൾ ഉപഭോക്താക്കളുടെ സമയ ലാഭവും പ്രധാനമാണ്. കുറഞ്ഞ രേഖകൾ ആവശ്യമായി വരുന്നതിനാൽ അമിതമായ വ്യവസ്ഥകളൊന്നും സമർപ്പിക്കേണ്ടതില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications