ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനായുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (P/E) അഥവാ പിഇ റേഷ്യോ പരിശോധിക്കുന്നത്. ഇത് ഓഹരി വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ്. സമീപകാലത്ത് വിപണിയിലുണ്ടായ തിരുത്തലിനിടെ ഓഹരിയുടെ കഴിഞ്ഞകാല ചരിത്രത്തിനിടെ രേഖപ്പെടുത്തിയ ശരാശരി പിഇ അനുപാതത്തേക്കാള്‍ താഴെ ലഭ്യമായ 5 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എങ്ങനെ വിലയിരുത്തും ?
പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ A-യേക്കാള്‍ B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായത്. എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളിലും പിഇ റേഷ്യോ ഉയര്‍ന്നു നില്ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നത് നല്ലതായിരിക്കും.
ഓഹരികള്‍
- ഒഎന്‍ജിസി- നിലവിലെ പിഇ റേഷ്യോ-3.1; ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ 8.9; അതായത് 65% ഡിസ്കൗണ്ടിലാണ് ഇപ്പോള്‍ ഓഹരിയുള്ളത്.
- ജെഎസ്ഡബ്ല്യൂ സ്റ്റീല്‍- നിലവിലെ പിഇ റേഷ്യോ-7.5; ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ 11.9; അതായത് 37% ഡിസ്കൗണ്ടില്‍ ഓഹരി ലഭ്യമാണ്.
- ഐടിസി- നിലവിലെ പിഇ റേഷ്യോ-15.5; ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ 25.2; അതായത് 38% ഡിസ്കൗണ്ടിലാണ് ഇപ്പോള്‍ ഓഹരിയുള്ളത്.
- ടാറ്റ സ്റ്റീല്‍- നിലവിലെ പിഇ റേഷ്യോ-6.6; ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ 12.6; അതായത് 48% ഡിസ്കൗണ്ടില്‍ ഓഹരി ലഭ്യമാണ്.
- കോള്‍ ഇന്ത്യ- നിലവിലെ പിഇ റേഷ്യോ-5.3; ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ 11.9; അതായത് 56% ഡിസ്കൗണ്ടിലാണ് ഇപ്പോള്‍ ഓഹരിയുള്ളത്.
എന്തുകൊണ്ട് ?
ഹിസ്റ്റോറിക്കല്‍ പിഇ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം ഡിസ്കൗണ്ടില്‍ ലഭ്യമായ ഓഹരികള്‍ കൂടുതലും മൈനിങ്, മെറ്റല്‍ ഓഹരികളാണ്. സമീപകാലത്ത് ഇത്തരം കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് ഗണ്യമായ രീതിയില്‍ വില വര്‍ധിച്ചിരുന്നു. ഇത് കമ്പനികളുടെ ലാഭക്ഷമതയും ഉയര്‍ത്തി. അടുത്തിടെയാണ് റഷ്യ- ഉക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള വിതരണ ദൗര്‍ലഭ്യം കാരണം സ്റ്റീല്‍ കമ്പനികള്‍ ഉത്പന്നങ്ങളുടെ വില വീണ്ടും വര്‍ധിപ്പിച്ചത്. ഹോട്ട് റോള്‍ഡ് കോയില്‍, ടിഎംടി കമ്പികള്‍ തുടങ്ങിയവയ്ക്ക് ടണ്ണിന് 5,000 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. അതായത് കമ്പനികളുടെ വരുമാനം ഇനിയും വര്‍ധിക്കുമെന്ന് ചുരുക്കം.
വാങ്ങുന്നത് ഗുണകരമോ ?
മേല്‍ സൂചിപ്പിച്ചവയില്‍ കോള്‍ ഇന്ത്യ ഓഹരികള്‍, ഉയര്‍ന്ന തോതിലുള്ള ലാഭവിഹിതം മുടങ്ങാതെ തരുന്നതിനാല്‍ പരിഗണിക്കാം. അടുത്തിടെ ഓഹരി വിലയില്‍ കുതിപ്പുണ്ടായിട്ടുണ്ടെങ്കിലും ഡിവിഡന്റ് യീല്‍ഡ് 10 ശതമാനത്തോളം വരുമെന്നതും ശ്രദ്ധേയം. അതേസമയം, സ്റ്റീല്‍ വ്യവസായം ചാക്രിക സ്വാഭവുള്ളതാണ്. ആഗോള തലത്തിലും സമ്പദ്ഘടനയില്‍ ഉണര്വുള്ളതിനാല് മെറ്റല്‍ ഓഹരികളൊക്കെ ചാക്രിക കാലഘട്ടത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷമാണ് വില ഉയര്‍ത്തുന്ന ഘടകം. അതേസമയം, വൈവിധ്യവത്കരിക്കപ്പെട്ട ബിസിനസും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് (ഏകദേശം 5%) ഉള്ളതിനാലും പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications