2022-23 സാമ്പത്തിക വർഷത്തിൽ നികുതി ഇളവുകൾ തേടുന്നവരാമെങ്കിൽ അവസാന അവസരമാണ് മുന്നിലുള്ളത്. നിരവധി ടാക്സ് സേവിംഗ് നിക്ഷേപങ്ങളുണ്ടെങ്കിലും മികച്ച റിട്ടേൺ നൽകാൻ സാധിക്കുന്ന നിക്ഷേപം ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമുകലാണ്. മ്യൂച്വൽ ഫണ്ട് വിഭാഗത്തിലെ ടാക്സ് സേവിംഗ് നിക്ഷേപം ദീർഘകാലത്ത് മികച്ച റിട്ടേൺ നൽകുന്നവയാണ്.
സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കുമെന്നതാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമിന്റെ പ്രത്യേകത. 3 വർഷത്തേക്ക് ലോക്ഇൻ പിരിയഡുള്ള നിക്ഷേപം കൂടിയാണിവ. ടാക്സ് സേവിംഗ് നിക്ഷേപങ്ങളിൽ ഏറ്റവും കുറവ് ലോക്ഇൻ പിരിയഡും ഇഎൽഎസ്എസ് ഫണ്ടുകൾക്കാണ്.
നികുതി ലാഭിക്കുന്നതിനൊപ്പം ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യവും നേടാൻ ഇവ സഹായിക്കും. ഇഎൽഎസ്എസ് വിഭാഗത്തിലുള്ള 27 സ്കീമുകളിൽ 10 വർഷം പൂർത്തിയാക്ക ഫണ്ടുകളിൽ അഞ്ചെണ്ണത്തിന്റെ പ്രകടനം പരിശോധിക്കാം. ഇവ 10 വർഷ കാലയളവിൽ ബെഞ്ച്മാർക്ക് സൂചികകളെ മറികടക്കുന്ന പ്രകടനം നടത്തി. 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം 5 ലക്ഷം രൂപയാക്കി വളർത്താൻ ഇവയ്ക്ക് സാധിച്ചു. വിശദമായി നോക്കാം.

ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്
ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിന് കഴിഞ്ഞ 10 വർഷത്തിനിടെ 17.01 ശതമാനമാണ് വളര്‍ച്ച. നിഫ്റ്റി 500 സൂചികയെയാണ് ഫണ്ട് പിന്തുടരുന്നത്. ബെഞ്ച്മാര്‍ക്ക് റിട്ടേണ്‍ 12.99 ശതമാനമാണ്. ഈ ഫണ്ടില്‍ 10 വര്‍ഷം മുന്‍പ് നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 4.70 ലക്ഷം രൂപയായി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 22.44 ലക്ഷം രൂപയായി വളര്‍ന്നു.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോങ് ടേം ഇക്വിറ്റി ഫണ്ട്
ഇഎല്‍എസ്എസ് ഫണ്ടുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 15.81 ശതമാനം റിട്ടേണ്‍ നല്കിയ ഫണ്ടാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോങ് ടേം ഇക്വിറ്റി ഫണ്ട്. ഇക്കാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 500 ന്റെ പ്രകടനം 12.99 ശതമാനമായിരുന്നു.
10 വര്‍ഷം മുന്‍പ് നടത്തിയ 1 ലക്ഷത്തിന്റെ നിക്ഷേപം 4.32 ലക്ഷം രൂപയായി വളര്‍ന്നു. 10 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വളര്‍ന്ന് 23.76 ലക്ഷം രൂപയായി.
ഫ്രാങ്ക്ളിന് ഇന്ത്യ ടാക്സ് ഫീല്‍ഡ് ഫണ്ട്
ഫ്രാങ്ക്ളിന് ഇന്ത്യ ടാക്സ് ഫീല്‍ഡ് ഫണ്ട് 15.56 ശതമാനം റിട്ടേണാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നല്‍കിയത്. നിഫ്റ്റി 500 സൂചികയയൊണ് ഫണ്ട് പിന്തുടരുന്നത്.
10 വര്‍ഷം മുന്‍പ് നടത്തിയ 1 ലക്ഷത്തിന്റെ നിക്ഷേപം 4.14 ലക്ഷം രൂപയായി വളര്‍ന്നു. ഇതേ കാലയളവില്‍ ആരംഭിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 23.08 ലക്ഷം രൂപയായി വളര്‍ന്നു.
ഇന്‍വെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ
ഇന്‍വെസ്കോ ഇന്ത്യ ടാക്സ് പ്ലാനില്‍ കഴിഞ്ഞ 10 വര്‍ഷത്തെ റിട്ടേണ്‍ 16.39 ശതമാനമാണ്. ബെഞ്ച്മാര്‍ക്ക് സൂചികയായ ബിഎസ്ഇ 500ന്റെ റിട്ടേണ്‍ 6.27 ശതമാനമാണ്. 10 വര്‍ഷം മുന്‍പ് ആരംഭിച്ച 1 ലക്ഷത്തിന്റെ നിക്ഷേപം 4.56 ലക്ഷം രൂപയായി വളര്‍ന്നു. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 24 ലക്ഷം രൂപയായി വളര്‍ന്നു.
ബന്‍ഡന്‍ ടാക്സ് അഡ്വാന്‍ഡേജ് ഫണ്ട്
പത്ത് വര്‍ഷത്തെ ആദായം പരിശോധിക്കുമ്പോള്‍ ബന്‍ഡന്‍ ടാക്സ് ഫണ്ടില്‍ നിന്നുള്ള ആദായം 18 ശതമാനമാണ്. ബിഎസ്ഇ 500 സൂചികയെയാണ് ഫണ്ട് പിന്തുടരുന്നത്. ബിഎസ്ഇ 500ന്റെ റിട്ടേണ്‍ 6.27 ശതമാനമാണ്. 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 5.23 ലക്ഷം രൂപ നേടാനായി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വളര്‍ന്ന് 28.18 ലക്ഷം രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications