തൊഴില്‍ രഹിതനായിരിക്കുമ്പോഴും എങ്ങനെ വായ്പകള്‍ സ്വന്തമാക്കാം; ഇതാ അഞ്ച് വഴികള്‍

എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ വായ്പകള്‍ വഴിയും ഇത്തരക്കാര്‍ക്ക് താത്ക്കാലിക ആശ്വാസം നേടാന്‍ സാധിക്കുന്നില്ല.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധികളും മൂര്‍ച്ഛിക്കുവാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ഇതിനോടകം തന്നെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. വരുമാനം നിലയ്ക്കുന്നതോടെ സാമ്പത്തികമായി പാടെ തകര്‍ന്ന നിലയിലാണ് പലരുമുള്ളത്. സാധാരണഗതിയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മുന്നിലെത്തുമ്പോള്‍ നാം ആദ്യം ആശ്രയിക്കുന്നത് വായ്പകളെയായിരിക്കും.

വായ്പകള്‍

വായ്പകള്‍

എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ വായ്പകള്‍ വഴിയും ഇത്തരക്കാര്‍ക്ക് താത്ക്കാലിക ആശ്വാസം നേടാന്‍ സാധിക്കുന്നില്ല. വരുമാന ശ്രോതസ്സ് കാണിക്കാന്‍ സാധിക്കാത്തവര്‍ക്ക് വായ്പകള്‍ അനുവദിച്ചു കിട്ടാനുള്ള സാധ്യകള്‍ താരതമ്യേന വളരെ കുറവാണ്. നിങ്ങള്‍ക്ക് വരുമാനം ഇല്ലാത്തതിനാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിക്കുമെന്ന വായ്പാ ദാതാവിന്റെ വിലയിരുത്തല്‍ കാരണമാണത്. ധനകാര്യ സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നത് തന്നെ അയാളുടെ വരുമാനവും തിരിച്ചടവ് ശേഷിയും വിലയിരുത്തിക്കൊണ്ട് മാത്രമാണ്. അതുകൊണ്ട് തന്നെ തൊഴില്‍ രഹിതനായ ഒരാള്‍ക്ക് വായ്പ നല്‍കുവാന്‍ സ്ഥാപനങ്ങള്‍ താത്പ്പര്യപ്പെടുകയില്ല.

തൊഴില്‍ രഹിതര്‍ക്കും വായ്പകള്‍

തൊഴില്‍ രഹിതര്‍ക്കും വായ്പകള്‍

തൊഴില്‍ രഹിതനായിരിക്കുന്ന സാഹചര്യത്തിലും പണത്തിന് ആവശ്യം വരുന്ന അടിയന്തിര ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ ലഭിക്കും എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അത് സാധാരണ ഒരു വ്യക്തിഗത വായ്പയ്ക്ക് സമാനമായിരിക്കില്ല. സ്ഥിരവരുമാനമില്ലാത്ത ഒരു വ്യക്തിയ്ക്ക് അനുവദിക്കുന്ന വായ്പയായതിനാല്‍ തന്നെ ചില അധിക നിബന്ധനകളും നയങ്ങളും ചേര്‍ത്തുള്ള പ്രത്യേക വ്യക്തിഗത വായ്പയായിരിക്കും ഇത്. സെക്യേര്‍ഡ് ക്രെഡിറ്റുകള്‍, പേഴ്‌സണല്‍ ക്രെഡിറ്റുകള്‍, സര്‍ക്കാര്‍ വായ്പകള്‍ തുടങ്ങിയ രീതിയില്‍ ഇത്തരം വായ്പകള്‍ ലഭ്യമാണ്.

നിങ്ങള്‍ തൊഴില്‍ രഹിതനായിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനായുള്ള ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

ആസ്തികള്‍ ഈടായി നല്‍കാം

ആസ്തികള്‍ ഈടായി നല്‍കാം

തൊഴില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ വായ്പ ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള വഴി നിങ്ങള്‍ക്ക് സ്വന്തമായുള്ള എന്തെങ്കിലുമൊരു ആസ്തി ധനകാര്യ സ്ഥാപനത്തില്‍ ഈടായി നല്‍കിക്കൊണ്ട് അതിന്മേല്‍ വായ്പ എടുക്കാം എന്നതാണ്. ഭൂമിയോ, സ്വര്‍ണമോ, മറ്റ് വസ്തുവകകളോ അങ്ങനെ ഏത് തരത്തിലുമുള്ള ആസ്തികളും ഈടായി നല്‍കാവുന്നതാണ്. അതുവഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കും.

പങ്കാളിയുടെ വരുമാനം

പങ്കാളിയുടെ വരുമാനം

നിങ്ങള്‍ വിവാഹം കഴിഞ്ഞ വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ധനകാര്യ സ്ഥാപനം അനുവാദം നല്‍കുന്ന പക്ഷം നിങ്ങളുടെ പങ്കാളിയുടെ വരുമാനം വായ്പാ അപേക്ഷയില്‍ കാണിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് വായ്പ അനുവദിക്കുന്ന സ്ഥാപനമാണ്.രാജ്യത്തെ മിക്ക ബാങ്കുകളും വായ്പ അനുവദിക്കുന്നതിനായി അപേക്ഷകന്‍ / അപേക്ഷയുടെ പങ്കാളിയുടെ വേതനം വരുമാന ശ്രോതസ്സായി പരിഗണിക്കാറുണ്ട്. നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കുവാനായി പങ്കാളിയുടെ വരുമാനം ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമാണ് ബാങ്ക് ഇതിന് അനുമതി നല്‍കുകയുള്ളൂ. നിങ്ങള്‍ പങ്കാളിയുടെ വേതനമാണ് വരുമാന ശ്രോതസ്സായി കാണിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പങ്കാളിയെ വായ്പയുടെ സഹ അപേക്ഷകനാക്കേണ്ടതുണ്ട്.

സഹ അപേക്ഷകന്‍ അല്ലെങ്കില്‍ ജാമ്യം നില്‍ക്കുന്ന വ്യക്തി

സഹ അപേക്ഷകന്‍ അല്ലെങ്കില്‍ ജാമ്യം നില്‍ക്കുന്ന വ്യക്തി

നിങ്ങള്‍ക്ക് തൊഴില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ വായ്പ അനുവദിച്ചു കിട്ടുന്നതിനായി നിങ്ങള്‍ക്ക് ഒരു സഹ അപേക്ഷകന്റെ സഹായം തേടാവുന്നതാണ്. സഹ അപേക്ഷകനെ കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ ജാമ്യം നില്‍ക്കുവാനായി ഒരു വ്യക്തിയെ കണ്ടെത്തിയാലും മതി. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും സ്ഥിരമായ വരുമാനവുമുള്ള ഒരു സഹ അപേക്ഷകനെ കണ്ടെത്തുവാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വായ്പ ലഭിക്കും.

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

ഓഹരി നിക്ഷേപങ്ങളില്‍ നിന്നുള്ള ഡിവിഡന്റുകള്‍, വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന വാടക, തുടങ്ങിയ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായങ്ങള്‍ വരുമാനമായി ധനകാര്യ സ്ഥാപനങ്ങള്‍ പരിഗണിക്കാറുണ്ട്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നിന്നെന്ന പോലെ ലഭിക്കുന്ന മൂലധന ആദായം വായ്പാ അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ പരിഗണിക്കാറുണ്ട്. എന്നാല്‍ ഒറ്റത്തവണ മാത്രമുള്ള മൂലധന നേട്ടങ്ങള്‍ വായ്കള്‍ അനുവദിക്കുന്നതിനായി പരിഗണിക്കുകയില്ല. തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന ഡിവിഡന്റുകളോ, വാടക ആദായങ്ങളോ മാത്രമേ പരിഗണിക്കുകയുള്ളൂ.

മൈക്രോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകള്‍

മൈക്രോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകള്‍

ഇന്ന് ചെറിയ തുകകള്‍ വായ്പയായി ലഭിക്കുന്നതിനായി നിരവധി ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുണ്ട്. വേഗത്തിലും എളുപ്പത്തിലും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി വായ്പകള്‍ ലഭിക്കും. മൈക്രോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്രധാന പ്രത്യേകത തന്നെ ചുരുങ്ങിയ സമയം കൊണ്ട് അവര്‍ വായ്പ അനുവദിച്ചു നല്‍കും എന്നതാണ്. അതുകൊണ്ട് തന്നെ അടിയന്തിര ഘട്ടങ്ങളില്‍ അവ ഏറെ സഹായകമാണ്. ഫിന്‍ടെക് കമ്പനികളും പിടുപി കമ്പനികളും മൊബൈല്‍ അപ്ലിക്കേഷനുകള്‍ വഴിയും വെബ്‌സൈറ്റുകള്‍ വഴിയും ഇത്തരം വായ്പാ സേവനങ്ങള്‍ വാഗ്ദാം ചെയ്യുന്നുണ്ട്. വായ്പ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ നേരിട്ട് ക്രെഡിറ്റ് ആകുകയാണ് ചെയ്യുക. ഗഡുക്കളായി തിരിച്ചടവും നടത്താം.

വായ്പയായി ചെറിയ തുക മാത്രം

വായ്പയായി ചെറിയ തുക മാത്രം

എപ്പോഴും ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നിലവില്‍ നിങ്ങള്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്ന ഒരു ജോലി ഇല്ലാത്തതിനാല്‍ നിങ്ങള്‍ വലിയ തുക വായ്പായായി ചോദിച്ചാല്‍ സ്ഥാപനങ്ങള്‍ അത് അനുവദിച്ചു തരാതെ അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതുപോല ചെറിയ തുക വായ്പയായി അപേക്ഷിക്കുകയാണെങ്കില്‍ വായ്പ അനുവദിച്ചു തരാനുള്ള സാധ്യതയും ഏറെയാണ്.

Read more about: loan
English summary

5 ways you can get loan when you are unemployed - explained

5 ways you can get loan when you are unemployed - explained
Story first published: Friday, April 23, 2021, 15:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X