സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകൾ ഏറെ ജനകീയമാണ്. ഏതൊരു നിക്ഷേപത്തേക്കാളും സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്കുണ്ട്. ഇതാണ് നിക്ഷേപകർക്കിടയിൽ എഫ്.ഡികൾക്ക് കൂടുതൽ പ്രത്യേകത. ഇതൊരു സുരക്ഷിത നിക്ഷേപ ഓപ്ഷനായതിനാൽ മുതിർന്ന പൗരൻമാരും കൂടുതലായി എഫ്.ഡിയിൽ നിക്ഷേപിക്കുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഉയർന്ന പലിശ നിരക്കുള്ള എഫ്.ഡികൾ നൽകുന്നു. രണ്ട് ഇടങ്ങളിലും വ്യത്യസ്ത പലിശ നിരക്കിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും ഇതിൽ എവിടെ നിക്ഷേപിച്ചാൽ അധിക നേട്ടം ഉറപ്പാക്കാം? പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ നൽകുന്ന എഫ്ഡികളെയും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളെയും പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഫ്.ഡികൾക്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾക്ക് 6.9 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശ നൽകുന്നു.
രണ്ടു സ്കീമുകളും 5 വർഷത്തേക്കാണ് എഫ്.ഡി നൽകുന്നത്. 5 വർഷത്തേക്ക് നിങ്ങൾ 3,50,000 രൂപ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ എത്ര രൂപ വരുമാനം ഉറപ്പാക്കാം എന്ന് അറിയാം. 5 വർഷത്തേക്ക് എസ്.ബി.ഐ 6.5% പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതേ കാലയളവിലേക്ക് പോസ്റ്റ് ഓഫീസ് 7.5 ശതമാനം പലിശ നൽകുന്നു.
എസ്.ബി.ഐ- 5 വർഷത്തെ എഫ്.ഡി സ്കീം
എസ്.ബി.ഐ നൽകുന്ന 5 വർഷത്തെ എഫ്.ഡിയിൽ 3,50,000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 6.50% പലിശ കണക്കാക്കിയാൽ മൊത്തം വരുമാനം 1,33,147 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന ആകെ മൂല്യം 4,83,147 രൂപയായിരിക്കും.

പോസ്റ്റ് ഓഫീസ്- 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് സ്കീം
പോസ്റ്റ് ഓഫീസ് നൽകുന്ന സ്ഥിര നിക്ഷേപ സ്കീമാണ് ടൈം ഡെപ്പോസിറ്റ്. ഇതിൽ 5 വർഷത്തേക്ക് 3,50,000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 7.50 ശതമാനം പലിശ കണക്കാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം വരുമാനം 1,57,482 രൂപയായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആകെ തുക 5,07,482 രൂപയാവും...
എസ്.ബി.ഐ VS പോസ്റ്റ് ഓഫീസ്. ലാഭം എവിടെയാണ്?
എസ്.ബി.ഐ നൽകുന്ന എഫ്.ഡിയിൽ 3.5 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.5 ശതമാനം നിരക്കിൽ 1,33,147 രൂപ പലിശ ലഭിക്കും. പക്ഷേ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 3.5 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 7.5 ശതമാനം നിരക്കിൽ 1,57,482 രൂപ പലിശ ലഭിക്കും. ഇവിടെ വരുമാനം കൂടുതൽ ലഭിക്കുന്നത് പോസ്റ്റ് ഓഫീസ് എഫ്.ഡിയിലൂടെയാണ്. എസ്.ബി.ഐ നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ഉറപ്പ് നൽകുന്നത്. അത് ലാഭം വർദ്ധിക്കാനും കാരണം.
എസ്.ബി.ഐ പോലെ തന്നെ സുരക്ഷിതമായി നിക്ഷേപിക്കുന്ന ഇടമാണ് പോസ്റ്റ് ഓഫീസ്. നിരവധി സ്കീമുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications