കഴിഞ്ഞ മാസങ്ങളിൽ റിപ്പോ നിരക്ക് ഗണ്യമായി വർധിച്ചു. 2.50 ശതമാനം റിപ്പോ നിരക്ക് വർധിച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഗണ്യമായി ഉയർന്നു. ബാങ്കുകൾ പലിശ ഉയർത്തുന്നതിൽ പിശുക്ക് കാട്ടിയെങ്കിലും 8-9 ശതമാനം നിരക്കിലേക്ക് സ്ഥിര നിക്ഷേപ പലിശ നിരക്കെത്തി. കേന്ദ്ര സർക്കാറിന് നിയന്ത്രണാധികാരമുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും സമാന കാലയളവിൽ വർധിച്ചിട്ടുണ്ട്.
പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് ഇന്ന് ബാങ്ക്- പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്. അഞ്ച് വർഷത്തെ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസിൽ നിന്നോണാ ബാങ്കിൽ നിന്നാണോ ഉയർന്ന പലിശ ലഭിക്കുന്നത് എന്ന് നോക്കാം.

ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങൾ ബാങ്കിലായാലും പോസ്റ്റ് ഓഫീസിലായാലും 5 വർഷം ലോക്ക്-ഇൻ പിരിയഡുണ്ട്. ഈ സ്ഥിരനിക്ഷേപങ്ങളിൽ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായി പലിശ ത്രൈമാസത്തിലൊരിക്കലാണ് കോമ്പൗണ്ട് ചെയ്യുന്നത്. പേരിലെ ടാക്സ് സേവിംഗ് എന്നത് സൂചിപ്പിക്കുന്നത് പോലെ നിക്ഷേപിക്കുന്ന തുകയ്ക്ക് 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും.
സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങൾക്ക് 5 വർഷ കാലാവധിയിൽ നേരത്തെ പിൻവലിക്കാൻ സാധിക്കില്ല. അതേസമയം, സാധാരണ സ്ഥിര നിക്ഷേപങ്ങൾക്കും 5 വർഷ കാലാവധിയിൽ ഇതേ പലിശ നിരക്കാണ് ഈടാക്കുന്നത്.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ബാങ്കുകൾ തോറും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വ്യത്യാസപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ റെഗുലർ നിക്ഷേപകർക്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും. ഡിസിബി ബാങ്ക് 7.75 ശതമാനം പലിശയും ഇൻഡസ്ഇൻഡ് ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയും നൽകുന്നുണ്ട്.
പോസ്റ്റ് ഓഫീസ്
പോസ്റ്റ് ഓഫീസിലെ 5 വർഷ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റുകൾ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെ ആനുകൂല്യം നൽകുന്നുണ്ട്. 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുന്നവർക്ക് ആദായനികുതി നിയമം സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ക്ലെയിം ചെയ്യാൻ സാധിക്കും.
ജൂലായ്- സെപ്റ്റംബർ പാദത്തിൽ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 7.5 ശതമാനമാണ്. 1,000 രൂപയുടെ നിക്ഷേപത്തിൽ നിക്ഷേപം ആരംഭിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. നിക്ഷേപത്തിന്മേൽ വായ്പയെടുക്കാം.
പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ പരിഷ്കരിക്കും. എന്നാൽ ഒരിക്കൽ നിക്ഷേപിച്ചാൽ കാലാവധിയിലുടനീളം പലിശ നിരക്ക് അതേപടി തുടരും.
ഉയർന്ന ടാക്സ് സ്ലാബിലുള്ളവർക്ക് ഗുണം ലഭിക്കില്ല
സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശയ്ക്ക് നികുതി നൽകണം. ഉയർന്ന ടാക്സ് സ്ലാബിലുള്ളവർക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ശമ്പളക്കാരാണെങ്കിൽ നികുതി ഇളവ് ലഭിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ ആവശ്യമില്ല. നികുതി രഹിത റിട്ടേണുകൾക്കായി പിപിഎഫ്, വിപിഎഫ്, എൻപിഎസ് എന്നിവയും സെക്ഷൻ 80സി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
