സ്ഥിര നിക്ഷേപമിടാന് പണം കയ്യിലുള്ളവര് റിപ്പോ നിരക്ക് വര്ധനവിനോട് നന്ദി പറയാം. 2023 ല് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്ധിപ്പികാനുണ്ടായ കാരണം റിപ്പോ നിരക്കാണ്. അതേസമയം, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്ന ഘട്ടത്തില് നിക്ഷേപ പലിശ നിരക്ക് കുറയാനും തുടങ്ങിയിട്ടുണ്ട്. ഈ ഘട്ടത്തില് 5 വര്ഷത്തേക്ക് സ്ഥിര നിക്ഷേപമിടാന് ആഗ്രഹിക്കുന്നവര്ക്ക് രാജ്യത്തെ മുന്നിര ബാങ്കുളും പോസ്റ്റ് ഓഫീസുകളും എത്ര പലിശ നിരക്ക് നല്കുന്നു എന്നറിയാം.
എസ്ബിഐ
5 വര്ഷ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ റെഗുലര് നിക്ഷേപകര്ക്ക് 6.50 ശതമാനം പലിശ നല്കും. മുതിര്ന്ന പൗരന്മാര്ക്ക് വീകെയര് സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി 7.50 ശതമാനം പലിശ ലഭിക്കും. പലിശ നിരക്കുകള് ഫെബ്രുവരി 15 മുതല് നിലവില് വന്നവയാണ്.
കാനറ ബാങ്ക്
കാനറ ബാങ്ക് അവസാനമായി നിക്ഷേപ പലിശ നിരക്കില് മാറ്റം വരുത്തിയത് ഓഗസ്റ്റ് എട്ടിനാണ്. റെഗുലര് നിക്ഷേപകര്ക്ക് 5 വര്ഷത്തേക്ക് 6.7 ശതമാനം പലിശ കാനറ ബാങ്കില് നിന്ന് ലഭിക്കും. മുതിര്ന്ന പൗരന്മാര്ക്ക് 7.2 ശതമാനം പലിശയാണ് ലഭിക്കുന്നത്.

ഐസിഐസിഐ ബാങ്ക്
5 വര്ഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നിരക്കാണ് റെഗുലര് നിക്ഷേപകര്ക്ക് ഐസിഐസിഐ ബാങ്കില് നിന്ന് ലഭിക്കുന്നത്. മുതിര്ന് പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കോടെ 7.50 ശതമാനം പലിശ ലഭിക്കും. ഫെബ്രുവരി 24 നാണ് ബാങ്ക് അവസാനമായി പലിശ നിരക്കുകള് പരിഷ്കരിച്ചത്.
ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2023 മേയ് 12 നാണ് അവസാനമായി പലിശ നിരക്ക് അവലോകനം ചെയ്തത്. റെഗുലര് നിക്ഷേപകര്ക്ക് 6.50 ശതമാനം പലിശയാണ് ബാങ്ക് നല്കുന്നത്. മുതിര്ന്ന പൗരന്മാര്ക്ക് 7.15 ശതമാനം പലിശ നേടാം.
ആക്സിസ് ബാങ്ക്
5 വര്ഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നിരക്ക് നല്കുന്ന സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മുതിര്ന്ന പൗരന്മാര്ക്്ക് 0.75 ശതമാനം അധിക നിരക്ക് ലഭിക്കും. 5 വര്ഷത്തേക്ക് 7.75 ശതമാനമാണ് മുതിര്ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ. ഓഗസ്റ്റ് 8 മുതലാണ് പലിശ നിരക്ക് നിലവില് വന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
റെഗുലര് നിക്ഷേപകര്ക്ക് 7 ശതമാനവും സീനിയര് സിറ്റിസണ്സിന് 7.50 ശതമാനവുമാണ് എച്ച്ഡിഎഫ്സി ബാങ്ക് 5 വര്ഷത്തേക്ക് നല്കുന്ന പലിശ നിരക്ക്. ഫെബ്രുവരി 15 മുതല് പലിശ നിരക്കുകള് പ്രാബല്യത്തില് വന്നു.
പോസ്റ്റ് ഓഫീസ്
5 വര്ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. റെഗുലര് നിക്ഷേപകര്ക്കും മുതിര്ന്ന പൗരന്മാര്ക്കും ഒരേ നിരക്കാണ് പോസ്റ്റ് ഓഫീസില് ലഭിക്കുക. ജൂലായ് 1 മുതല് സെപ്റ്റംബര് 30 വരെ ഈ പലിശ നിരക്ക് ലഭിക്കും.
ഏതാണ് മികച്ചത്
5 വർഷത്തേക്ക് നിക്ഷേപം നടത്തുന്നവർക്ക് രാജ്യത്തെ മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കാണ് മുകളിൽ വിശദമാക്കിയത്. റെഗുലർ നിക്ഷേപകർക്ക് 7 ശതമാനമാണ് 5 വർഷത്തേക്ക് ബാങ്കുകൾ നൽകുന്ന ഉയർന്ന പലിശ നിരക്ക്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 7 ശതമാനം പലിശ നൽകുന്നു.
അതേസമയം, പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്ന റെഗുലർ നിക്ഷേപകർക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ ആക്സിസ് ബാങ്കിലാണ്. 5 വർഷത്തേക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
