ദീര്‍ഘകാല മള്‍ട്ടി ഡിവിഷൻ ചിട്ടികൾ നിർത്തലാക്കിയതോടെ കെഎസ്എഫ്ഇ 60 മാസം വരെയുള്ള മൾട്ടി ഡിവിഷൻ ചിട്ടികളാണ് അവതരിപ്പിക്കുന്നത്. കുറഞ്ഞ മാസ അടവിൽ വലിയൊരു തുക സ്വന്തമാക്കാൻ സാധിക്കുന്ന ഹ്രസ്വകാല മൾട്ടി ഡിവിഷൻ ചിട്ടികൾ നിരവധിയുണ്ട്. പെട്ടന്നുള്ള പണ സമാഹരണത്തിന് തിരഞ്ഞെടുക്കാവുന്ന മാർഗങ്ങളിലൊന്ന് കൂടിയാണിവ.
ഒന്നര വർഷത്തിന് ശേഷം വരുന്ന ചെലവുകൾ മുൻകൂട്ടി കണ്ടാൽ ആവശ്യമായ തുകയ്ക്കുള്ള ചിട്ടി ചേരുകയാണ് അനുയോജ്യം. ചിട്ടി ചേർന്ന് വേണ്ട സമയത്ത് വിളിച്ചെടുത്താൽ ആവശ്യം നടത്താനും വായ്പയേക്കാൾ ലാഭകരമായി പണമിടപാടും ചിട്ടിയിൽ സാധ്യമാകും. 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി പരിചയപ്പെടാം.
5 ലക്ഷത്തിന്റെ ചിട്ടി
10,000 രൂപ മാസ അടവും 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിയാണിത്. 10,000 രൂപയാണ് ആദ്യ മാസത്തിൽ അടയക്കേണ്ടത്. പരമാവധി ലേല കിഴിവിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 8,125 രൂപയാണ് മാസ അടവ് വരുന്നത്. 50 മാസ കാലയളവിനുള്ളിൽ 10,000 രൂപയ്ക്കും 8,125 രൂപയ്ക്കും ഇടയിലുള്ള തുകയാണ് അടവ് വരുന്നത്. 1-2 വര്‍ഷത്തിന് ശേഷം 4- 4.50 ലക്ഷം രൂപ ആവശ്യമായി വരുന്നവര്‍ക്ക് അനുയോജ്യമായ ചിട്ടിയാണിത്.

എത്ര രൂപ ലഭിക്കും
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ നാലാൾക്ക് ചിട്ടി പണം ലഭിക്കും. ഒരാൾക്ക് നറുക്കിലൂടെ മുഴുവൻ പണവും മൂന്ന് പേർക്ക് ചിട്ടി ലേലത്തിലും സ്വന്തമാക്കാം. ചിട്ടി നറുക്ക് ലഭിക്കുന്നൊരാൾക്ക് 25,000 രൂപ ഫോർമാൻസ് കമ്മീഷൻ കുറച്ച് 4,75,000 രൂപയാണ് ലഭിക്കുക. ചിട്ടി കാലയളവ് വരെ തുടർന്നാലും ഇതേ തുക ലഭിക്കും.
മൂന്ന് പേർക്ക് പരമാവധി ലേല കിഴിവായ 30 ശതമാനം വരെ ലേലത്തിൽ വിളിക്കാം. 5 ലക്ഷത്തിന്റെ 30 ശതമാനമായ 1.50 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 3.50 ലക്ഷം രൂപ വരെ ലഭിക്കും. ഇതിൽ നിന്ന് ചരക്കു സേവന നികുതി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയ്ക്കും.
സ്ഥിര നിക്ഷേപമിട്ടാൽ
ചിട്ടി നറുക്ക് ലഭിക്കുകയോ ലേലം വിളിച്ചെടുക്കുകയോ ചെയ്യുന്നൊരാൾക്ക് ചിട്ടി പണം പിൻവലിക്കാൻ മേല്‍ ബാധ്യതയ്ക്ക് ജാമ്യം നല്‍കേണ്ടതുണ്ട് ജാമ്യം നൽകാനില്ലാത്തവരാണെങ്കിൽ സ്ഥിര നിക്ഷേപമിട്ടാലും ലാഭകരമാണ്. നിലവിൽ 8.15 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്.
4.75 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ മാസത്തിൽ 3,226 രൂപ ലഭിക്കും. 48 മാസത്തിന് ശേഷം 1,56,768 രൂപ പലിശ മാത്രമായി ലഭിക്കും. നിക്ഷേപിച്ച തുകയും ചേർത്ത് കാലാവധിയിൽ 6 ലക്ഷത്തിന് മുകളില്‍ തുക ലഭിക്കും.
ജാമ്യം
ചിട്ടി തുക പിൻവലിക്കുകയണെങ്കിൽ കെഎസ്എഫ്ഇക്ക് മേൽബാധ്യത്യ്ക്ക ജാമ്യം നൽകണം. ഒന്നോ ഒന്നിലധികം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. വസ്തു ജാമ്യം, സാലറി സർട്ടിഫിക്കറ്റ്, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇയുടെ പുതിയ ചിട്ടികളെ സംബന്ധിച്ച വിശദാംശങ്ങളറിയാൻ ksfeonline.com എന്ന വെബ്സൈറ്റ് ഉപകാരപ്പെടുത്താം. ഓരോ കെഎസ്എഫ്ഇ ശാഖയിലുമുള്ള ചിട്ടിയുടെ വിശദാംശങ്ങൾ ഇതിലൂട അറിയാം. വെബ്സൈറ്റിൽ കയറി ന്യു ചിട്സ് എന്ന് സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാൻ സാധിക്കും.
10,000 രൂപ മാസ അടവും 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി എറണാകുളം ജില്ലയിലെ അരയങ്കാവ്, ആലങ്ങാട് ശാഖകളിൽ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications