കഴിഞ്ഞ വർഷം മേയ് മുതൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയരുന്നതിനാൽ ബാങ്ക് നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമായിട്ടുണ്ട്. 8 ശതമാനം പലിശ ലഭിച്ചതോടെ കൂടുതൽ പേരും സ്ഥിര നിക്ഷേപങ്ങളിൽ പണം ലോക്ക് ചെയ്തിട്ടുണ്ട്. പലിശനിരക്ക് കുറയാൻ തുടങ്ങുന്നതിന് മുൻപ് നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോൾ നിലവിലുള്ളത്. ജൂണിൽ പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. ഈ ബാങ്കുകൾ 9.50 ശതമാനം വരെ പലിശ മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
ജൂണ്‍ രണ്ടിനാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ബാങ്ക് നല്‍കുന്നുണ്ട്. 1 വര്‍ഷം 6 മാസം മുതല്‍ 2 വര്‍ഷത്തേക്കാണ് ഉയര്‍ന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തിന് മുകളില്‍ 3 വര്‍ഷം 3 മാസത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശ നേടാം.
യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ജൂണ്‍ 14 നാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ത്തിയത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 4.50 ശതാനം മുതല്‍ 9 ശതമാനം പലിശ ലഭിക്കും. 1001 ദിവസത്തേക്കാണ് 9 ശതമാനം പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.50 ശതമാനം പലിശ നേടാം.

3 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് 8.25 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75 ശതമാനം പലിശ ലഭിക്കും. 501 ദിവസത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 8.75 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.25 ശതമാനം പലിശയും ലഭിക്കും.
ഐഡിബിഐ ബാങ്ക്
ജൂണ്‍ 14 നാണ് ഐഡിബിഐ ബാങ്കിന്റെ പുതിയപലിശ നിരക്ക് നിലവില്‍ വന്നത്. 2 കോടിക്ക് താഴെ റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ ലഭിക്കും. അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പ്രകാരം 7.15 ശതമാനം പലിശ നല്‍കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 6.80 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.30 ശതമാനം പലിശയും നല്‍കണം.
ആര്‍ബിഎല്‍ ബാങ്ക്
ജൂണ്‍ ഒന്നിനാണ് ആര്‍ബിഎല്‍ ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 3.50 ശതമാനം മുതല്‍ 7.80 ശതമാനം വരെ റെഗുലര്‍ നിക്ഷേപകര്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് പലിശ നല്‍കും. 15 മാസം മുതല്‍ 24 മാസത്തില്‍ താഴെയുള്ള കാലയളവിലാണ് ഉയര്‍ന്ന പലിശയായ 7.80 ശതമാനം അനുവദിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.30 ശതമാനം പലിശയും ലഭിക്കും.
24 മാസം മുതല്‍ 36 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശയും ലഭിക്കും.
കരൂര്‍ വൈശ്യ ബാങ്ക്
റെഗുലര്‍ നിക്ഷേപകര്‍ക്ക് 4 ശതമാനം മുതല്‍ 7.30 ശതമാനം വരെ പലിശ കരൂര്‍ വൈശ്യ ബാങ്ക് നല്‍കും. പുതുക്കിയ നിരക്ക് ജൂണ്‍ 15 മുതല്‍ നിലവില്‍ വന്നു. 444 ദിവസ കാലാവധിയിലാണ് ഉയര്‍ന്ന നിരക്കായ 7.30 ശതമാനം പലിശ നല്‍കുന്നത്.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ജൂൺ 1-നാണ് സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.75 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ റെഗുലർ നിക്ഷേപകർക്ക് നൽകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications