മ്യൂച്വൽ ഫണ്ട് നിക്ഷേപം സജീവമാകുന്ന കാലത്ത് ഇക്വിറ്റി നിക്ഷേപകരാണെങ്കിൽ അറിഞ്ഞിരിക്കേണ്ടൊരു വിഭാഗം ഫണ്ടുകാളാണ് സ്മോൾ കാപ് മ്യൂച്വൽ ഫണ്ടുകൾ. ഭാവിയിലെ മികച്ച ബിസിനസുകളാകാൻ കഴിയുന്ന കമ്പനികളിൽ നേരത്തെ നിക്ഷേപിക്കുന്നതിൽ നിന്ന് പ്രയോജനം നേടുക എന്നതാണ് സ്മോൾ കാപ് ഫണ്ടുകളുടെ ലക്ഷ്യം. ഇതിനാൽ തന്നെ മറ്റു സ്കീമുകളേക്കാൾ മികച്ച റിട്ടേൺ സ്മോൾ കാപ് ഫണ്ടുകളിൽ നിന്ന് പ്രതീക്ഷിക്കാം.
സ്മോൾ കാപ് ഫണ്ടുകളിൽ അപകട സാധ്യത കൂടുതലായതിനാൽ 7 വർഷത്തിൽ കൂടുതലുള്ള ലോങ്ടേം നിക്ഷേപങ്ങൾക്കാണ് സ്മോൾ കാപ് ഫണ്ടുകളെ പൊതുവെ പരിഗണിക്കുന്നത്. ഈ വിഭാഗത്തിൽ നിന്നുള്ള മികച്ച ഫണ്ടുകളെ കണ്ടെത്താൻ മുൻകാല പ്രകടനവും നിക്ഷേപ ചെലവും ഒരു ടൂളായി ഉപയോഗിക്കാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മികച്ച പ്രകടനം നടത്തിയ 6 സ്മോൾ കാപ് ഫണ്ടുകളും അവയുടെ ചെലവ് അനുപാതവുമാണ് ഇവിടെ വിശദമാക്കുന്നത്.

ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്
3 വർഷത്തിനിടെ 51.99 ശതമാനം റിട്ടേണാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ നൽകിയത്. 1 ലക്ഷം രൂപയുടെ നിക്ഷേപം 3,51,102 രൂപയായി മാറി. 3 വര്‍ഷത്തിനിടെ 39.13 ശതമാനം റിട്ടേൺ എസ്ഐപി എസ്ഐപി നിക്ഷേപകര്‍ക്ക് 10,000 രൂപയുടെ പ്രതിമാസ എസ്ഐപി യില്‍ നിന്ന് 6,23,757 രൂപ നേടാനായി.
സെപ്റ്റംബര്‍ 8 നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 199.82 രൂപയാണ്. 6,779 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടില്‍ 0.62 ശതമാനമാണ് ചെലവ് അനുപാതം. ഇത് കാറ്റഗറി ആവറേജിനേക്കാള് കുറവാണ്.
ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ 3 വര്‍ഷ കാലയളവില്‍ 49.68 ശതമാനം റിട്ടേണ്‍ നല്കി. ഒരു ലക്ഷം രൂപയുടെ നിക്ഷേപം 3,35,374 രൂപയായി വളര്‍ന്നു. എസ്ഐപി നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ 37.04 ശതമാനം റിട്ടേണാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 6,07,220 രൂപയായി. ഫണ്ടിന്റെ നെ്റ്റ് അസറ്റ് വാല്യു 187.17 രൂപയാണ്. 2.37 ശതമാനം ആണ് ചെലവ് അനുപാതം.
ഫണ്ട് പോർട്ട്ഫോളിയോ
സ്മോള്‍ കാപ് ഫണ്ടിന് ഫണ്ടിന് ഇക്വിറ്റിയില്‍ 88.82 ശതമാനം നിക്ഷേപമുണ്ട്. അതില്‍ 12.03 ശതമാനം നിക്ഷേപം ലാര്‍ജ് കാപ് ഓഹരികളിലും 5.05 ശതമാനം നിക്ഷേപം മിഡ് ക്യാപ് ഓഹരികളിലും 48.41 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ്. 88 ഓഹരികളാണ് പോർട്ട്ഫോളിയോയിൽ ആകെയുള്ളത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണല്‍, ഉഷ മാര്ട്ടിന്, ഏജീസ് ലോജിസ്റ്റിക്സ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അരവിന്ദ് ലിമിറ്റഡ് എന്നിവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേങ്ങള്‍.
മറ്റു ഫണ്ടുകൾ
സ്മോള്‍ കാപില്‍ മികച്ച പ്രകടനം നടത്തിയ മറ്റു ഫണ്ടുകളിലൊന്നാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ഫണ്ട്. റെഗുലര്‍ പ്ലാന്‍ മൂന്ന് വര്‍ഷത്തിനിടെ 41.23 ശതമാനം റിട്ടേണ്‍ നല്കി. 1.58 ശതമാനമാണ് ചെലവ് അനുപാതം. എഡല്‍വിസ് സ്മോള്‍ കാപ് ഫണ്ട് റെഗുലര്‍ പ്ലാന്‍ മൂന്ന് വര്‍ഷത്തിനിടെ 36.03 ശതമാനം റിട്ടേണ്‍ നല്കി. ചെലവ് അനുപാതം 1.99 ശതമാനമാണ്.
മൂന്ന് വര്‍ഷം കൊണ്ട് 35.91 ശതമാനം റിട്ടേണ്‍ നല്കിയ കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട് 1.75 ശതമാനം ചെലവ് അനുപാതമുണ്ട്. കൊട്ടക് സ്മോള്‍ കാപ് ഫണ്ട് മൂന്ന് വര്‍ഷത്തിനിടെ 20.85 ശതമാനം റിട്ടേണ്‍ നല്കി. 1.66 ശതമാനമാണ് ചെലവ് അനുപാതം. ആക്സിസ് സ്മോള്‍ കാപ് ഫണ്ടിന്റെ മൂന്ന് വര്‍ഷത്തെ പ്രകടനം 21.86 ശതമാനമാണ്. ചെലവ് അനുപാതം 1.66 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications