റിപ്പോ നിരക്ക് വർധനവിന് റിസർവ് ബാങ്ക് അടുത്തകാലത്തായി താൽകാലിക വിരാമിട്ടതോടെ ബാങ്കുകളുടെ പലിശ നിരക്ക് വർധനവും നിലച്ചു. ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്ന സാഹചര്യം പോലുമുണ്ട്. ആക്സിസ് ബാങ്ക് കഴിഞ്ഞ വാരം സ്ഥിര നിക്ഷേപങ്ങളുടെ പലിശ 10 ശതമാനം വരെ കുറച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്ഥിര നിക്ഷേപമിടാൻ ഫണ്ട് തയ്യാറാക്കിയവരാണെങ്കിൽ മടിക്കാതെ വേഗത്തിൽ നിക്ഷേപിക്കുന്നതാകും ഉചിതം.
രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ നിക്ഷേപത്തിനായി ആശ്രയിക്കുന്നവരാണെങ്കിൽ വേഗത്തിൽ നിക്ഷേപം നടത്തണം. മികച്ച പലിശ നൽകുന്ന നിക്ഷേപങ്ങളുടെ കാലാവധി അവസാനിരിക്കുകയാണ്. പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വമുള്ളതിനാൽ നിക്ഷേപം നീട്ടുമോ എന്നത് ഉറപ്പില്ല. എസ്ബിഐയിൽ ഉടൻ കാലാവധി എത്തുന്ന 2 പദ്ധതികളാണുള്ളത്. ഒരു പദ്ധതി ഓഗസ്റ്റിലും മറ്റൊന്ന് സെപ്റ്റംബറിലും കാലാവധി എത്തും. വിശദമായി നോക്കാം.
എസ്ബിഐ അമൃത് കലാശ്
എസ്ബിഐ ഫെബ്രുവരി 15 ന് അവതരിപ്പിച്ച പ്രത്യേക നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി. മാര്‍ച്ച് 31 വരെ കാലാവധി എത്തിയ പദ്ധതി ഏപ്രില്‍ 12 മുതല്‍ വീണ്ടും അവതരിപ്പിച്ചിരിച്ചിരുന്നു. ജൂണ്‍ 30 ന് കാലാവധി എത്തുന്ന സമയത്താണ് പദ്ധതി ഓഗസ്റ്റ് 15 വരെ നീട്ടിയത്. 400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലാശ് നിക്ഷേപത്തിന് 7.10 ശതമാനമാണ് റെഗുലർ നിക്ഷേരപകര്ക്ക് ലഭിക്കുന്ന പലിശ നിരക്ക്.

7.60 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ. എസ്ബിഐ യില്‍ നിന്ന് നിക്ഷേപത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്. ഇനി കാലാവധി നീട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലത്തതിനാൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ വേഗത്തിൽ പദ്ധതി പരിഗണിക്കാം. എസ്ബിഐയുടെ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ നിക്ഷേപം നടത്താം.
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
2020-ൽ ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപ സ്കീമാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം. പാല തവണ കാലവധി നീട്ടിയ പദ്ധതി അവസാനമായി ജൂൺ 30ന് സെപ്തംബർ 30 വരെ നീട്ടിയിയിട്ടുണ്ട്. എസ്ബിഐ വീകെയറിന്റെ ഗുണം ലഭിക്കുന്നത് അഞ്ച് വർഷവും 10 വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ്.
മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ 7.50 ശതമാനം പലിശ എസ്ബിഐ വീകെയർ പദ്ധതി വഴി ലഭിക്കും. ഇതിന് 7.71 ശതമാനം യീൽഡുണ്ട്. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 0.50 ശതമാനം പ്രീമിയത്തേക്കാൾ 50 ശതമാനം അധിക പ്രീമിയം നിരക്ക് പലിശയാണ് സ്കീം വഴി ലഭിക്കുക. അതായത്, റെഗുലർ നിക്ഷേപകരുടെ പലിശ നിരക്കിനേക്കാൾ 1 ശതമാനം പലിശ അധികം ലഭിക്കും.
എസ്ബിഐ പലിശ നിരക്ക്
സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം പലിശയും ലഭിക്കും. 7- 45 ദിവസത്തേക്ക് 3 ശതമാനമാണ് പലിശ നിരക്ക്. 46 ദിവസം മുതല്‍ 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം.
1 വര്‍ഷത്തില്‍ കുറവുള്ള നിക്ഷേപത്തിന് 5.75 ശതമനം പലിശ ലഭിക്കും. 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതല്‍ 5 വര്‍ഷത്തില്‍ താഴെ 6.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
