ഓഹരി വിപണിയില്‍ കയറ്റവും ഇറക്കവും പതിവുള്ളതാണ്. സ്ഥിരമായി നേട്ടം നല്കുന്ന ഓഹരികളെ അപൂര്‍വമായി മാത്രമേ കണ്ടെത്താന്‍ കഴിയാറുള്ളൂ. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ പാദത്തിലും നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം സമ്മാനിക്കാന്‍ ചില ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് ആശങ്കയില്‍ വിപണി പതറി നിന്നപ്പോഴും നിക്ഷേപകരുടെ ആസ്തി വര്‍ധിപ്പിച്ചവര്‍.
കഴിഞ്ഞ മൂന്നു ത്രൈമാസ പാദത്തിലും തുടര്‍ച്ചയായി ഇരട്ട അക്കത്തില്‍ നേട്ടം കുറിച്ച ഏഴ് സെന്‍സെക്സ് സ്റ്റോക്കുകളെ കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. നടപ്പുവര്‍ഷം ഓരോ പാദത്തിലും കുത്തനെ ഉയര്‍ന്ന ലാഭ മാര്‍ജിന്‍ ചുവടെയുള്ള കമ്പനികളുടെ ഓഹരി വിലയെ കാര്യമായി സ്വാധീനിച്ചു.
ഈ സ്റ്റോക്കുകള്‍ ഏതൊക്കെയെന്നല്ലേ? ബജാജ് ഫൈനാന്‍സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവരാണ് ഈ പട്ടികയിലുള്ള ഏഴു താരങ്ങള്‍. കോവിഡ് ആശങ്കയെത്തുടര്ന്നുള്ള ലോക്ക്ഡൗണ്‍ കാര്യമായി ബാധിക്കാത്ത മേഖലയാണ് ഐടി. അതുകൊണ്ട് ഐടി ഓഹരികള്‍ ഈ പട്ടികയില്‍ കയറിക്കൂടിയതില്‍ അത്ഭുമില്ല. എന്നാല്‍ ഓട്ടോ, ബാങ്കിങ്, സാമ്പത്തിക മേഖലകളില്‍ നിന്നുള്ള ഓഹരികളും തുടര്‍ച്ചയായി നേട്ടം നല്‍കിയവരുടെ പട്ടികയില്‍ കാണാം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 199 ശതമാനം നേട്ടമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 285 രൂപ വിലയുണ്ടായിരുന്ന മഹീന്ദ്ര ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 852 രൂപയിലെത്തി. ജൂണ്‍ പാദത്തില്‍ 87 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. സെപ്തംബര്‍, ഡിസംബര്‍ പാദങ്ങളില്‍ 19 ശതമാനം വീതം ഓഹരി വില നേട്ടം കൊയ്തു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 192 ശതമാനം നേട്ടമാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 351 രൂപ വിലയുണ്ടായിരുന്ന ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 1,024 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ 70 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. നേരത്തെ, ജൂണ്‍ പാദത്തില്‍ 15 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 11 ശതമാനവും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ നേട്ടം കൊയ്തിരുന്നു.
ബജാജ് ഫൈനാന്‍സ്
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 144 ശതമാനം നേട്ടമാണ് ബജാജ് ഫൈനാന്‍സ് കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 2,216 രൂപ വിലയുണ്ടായിരുന്ന ബജാജ് ഫൈനാന്‍സ് ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 5,415 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ 62 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. നേരത്തെ, ജൂണ്‍ പാദത്തില്‍ 26 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 16 ശതമാനവും ബജാജ് ഫൈനാന്‍സ് ഓഹരികള്‍ നേട്ടം കൊയ്തിരുന്നു.
എച്ച്സിഎല്‍ ടെക്നോളജീസ്
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 123 ശതമാനം നേട്ടമാണ് എച്ച്സിഎല്‍ ടെക്നോളജീസ് കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 437 രൂപ വിലയുണ്ടായിരുന്ന എച്ച്സിഎല്‍ ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 973 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ 17 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. നേരത്തെ, ജൂണ്‍ പാദത്തില്‍ 32 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 46 ശതമാനവും എച്ച്സിഎല്‍ ഓഹരികള്‍ നേട്ടം കൊയ്തിരുന്നു.
ഇന്‍ഫോസിസ്
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 110 ശതമാനം നേട്ടമാണ് ഇന്‍ഫോസിസ് കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 640 രൂപ വിലയുണ്ടായിരുന്ന ഇന്‍ഫോസിസ് ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 1,346 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ 25 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. നേരത്തെ, ജൂണ്‍ പാദത്തില്‍ 17 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 37 ശതമാനവും ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടം കൊയ്തിരുന്നു.
മാരുതി സുസുക്കി ഇന്ത്യ
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 70 ശതമാനം നേട്ടമാണ് മാരുതി സുസുക്കി കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 4,288 രൂപ വിലയുണ്ടായിരുന്ന മാരുതി ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 7,310 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ 13 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. നേരത്തെ, ജൂണ്‍ പാദത്തില്‍ 35 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 15 ശതമാനവും മാരുതി ഓഹരികള്‍ നേട്ടം കൊയ്തിരുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 67 ശതമാനം നേട്ടമാണ് ടിസിഎസ് കുറിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 31 -ന് 1,823 രൂപ വിലയുണ്ടായിരുന്ന ടിസിഎസ് ഓഹരി 2021 മാര്‍ച്ച് 9 ആയപ്പോഴേക്കും 3,050 രൂപയിലെത്തി. ഡിസംബര്‍ പാദത്തില്‍ 15 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കുറിച്ചത്. നേരത്തെ, ജൂണ്‍ പാദത്തില്‍ 17 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 20 ശതമാനവും ടിസിഎസ് ഓഹരികള്‍ നേട്ടം കൊയ്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
