ആരോഗ്യകരമായൊരു സിബിൽ സ്കോർ എന്ന് പറയുന്നത് 750 മുകളിലുള്ള സംഖ്യയാണ്. 300 നും 900 ത്തിനും ഇടയിലാണ് സിബിൽ സ്കോർ വരുന്നതെങ്കിലും ബാങ്കുകൾക്ക് താൽപര്യം 750 മുകളിലുള്ളരെയാണ്. ബാങ്കുകളിൽ നിന്ന് വായ്പയ്ക്ക് മികച്ച ഓഫറുകൾ ലഭിക്കാനും മികച്ച ക്രെഡിറ്റ് കാർഡുകൾ ലഭിക്കാനും ഉയർന്ന ലിമിറ്റ് നേടാനും 750 മുകളിൽ സിബിൽ സ്കോർ നിലനിർത്തേണ്ടതുണ്ട്.
ഭവനവായ്പ, വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് അപേക്ഷകൾ എന്നിവയ്ക്ക് ബാങ്കിനെ സമീപിക്കുമ്പോൾ ആദ്യം പരിശോധിക്കുന്നത് അപേക്ഷകൻെറ സിബിൽ സ്കോറാണ്. അപേക്ഷകൻ വായ്പ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും തിരിച്ചടവ് രീതി മനസിലാക്കാനുമാണ് ബാങ്കുകൾക്ക് ഇത് പരിശോധിക്കുന്നത്. വായപയുമായി ബന്ധപ്പെട്ട് വരുത്തി വെയ്ക്കുന്ന ചെറിയ തെറ്റുകൾ പോലും സിബിൽ സ്കോറിനെ നശിപ്പിച്ചേക്കാം. സിബിൽ സ്കോർ മികച്ച തലത്തിൽ നിർത്താനും താഴ്ന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഉയർത്തിയെടുക്കാനുമുള്ള വഴികൾ നോക്കാം.
തിരിച്ചടവ് മുടങ്ങുന്നത്
വായ്പ തിരിച്ചടവിൽ പ്രതിമാസ ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. വായ്പയിൽ ഇഎംഐകകൾ കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ഇഎംഐ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യുന്ന ഓപ്ഷൻ തിരഞ്ഞെടുക്കം. ഇത് നിശ്ചിത തീയതിയിൽ ഇഎംഐ തുക സ്വയമേവ കുറയ്ക്കും.

ഒന്നിലധികം വായ്പകൾ
പേഴ്സണൽ ലോൺ പോലെ ഈട് ആവശ്യമില്ലാത്ത വായ്പകൾ ഒരേ സമയം രണ്ടിലധികം കയ്യിലുണ്ടാകുന്നത് ക്രെഡിറ്റ് സ്കോറിന് അനുകൂലമല്ല. അൺസെക്യൂർഡ് വായ്പ കൂടുതലുണ്ടാകുന്നത് സിബിൽ സ്‌കോറിനെ ബാധിക്കും. അതോടൊപ്പം അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രമെ ഇത്തരത്തിലുള്ള വായ്പ തിരഞ്ഞെടുക്കാൻ പാടുള്ളൂ.
ഒരേ സമയം ഒന്നിലധികം വായ്പകൾ എടുക്കുന്നതിലൂടെ തിരിച്ചടവ് സാമ്പത്തികമായ ഭാരമാകും. ഇത് ക്രെഡിറ്റ് സ്‌കോറിന് കേടുപാടുകൾ വരുത്താനും സാധ്യതയുണ്ട്. ഉയർന്ന ഇഎംഐ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഇത് ക്രെഡിറ്റ് സ്കോറിനെ മോശമാക്കുകയും ചെയ്യും.
ജാമ്യക്കാരനായാൽ
വായ്പ എടുക്കണമെന്നില്ല ക്രെഡിറ്റ് സ്കോർ പോയികിട്ടാൻ വായ്പയ്ക്ക് ജാമ്യം നിന്നാലും മതിയാകും. മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യക്കാരനാകുന്നതിലൂടെ തിരിച്ചടവ് വായ്പയെടുത്തയാളോടൊപ്പം ജാമ്യക്കാരന്റെ കൂടി ഉത്തരവാദിത്വമാണ്. കടം വാങ്ങുന്നയാൾ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുകയോ ഇഎംഐ പതിവായി മുടങ്ങുകയോ ചെയ്താൽ ക്രെഡിറ്റ് സ്‌കോർ കുറയും.
ജോയിന്റ് അക്കൗണ്ട് ഉടമയാണെങ്കിൽ ഇത്തരം അക്കൗണ്ടിലുള്ള വായ്പ മുടങ്ങിയാൽ ജോയിന്റ് അക്കൗണ്ട് ഹോൾഡറായ എല്ലാവരുടെയും ക്രെഡിറ്റ് സ്കോർ താഴും. അതിനാൽ ജ്യാമക്കാരനാകുന്നതിനും ജോയിന്റ് അക്കൗണ്ട് ഉടമയാകുന്നതിനും മുൻപ് രണ്ടു വട്ടം ചിന്തിക്കണം.
ക്രെഡിറ്റ് കാർഡിന്റെ അമിത ഉപയോഗം
ക്രെഡിറ്റ് കാർഡുകൾ കയ്യിലുള്ളപ്പോൾ അമിതമായി ചെലവാക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ 30 ശതമാനത്തിൽ താഴെ നിലനിർത്തേണ്ടത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. പ്രതിമാസം ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം മാത്രം ചെലവഴിക്കാൻ ശ്രദ്ധിക്കുക.
വായ്പ എടുക്കാതിരുന്നാൽ
വായ്പകളൊന്നും തന്നെ എടുക്കാത്തൊരാളുടെ ക്രെഡിറ്റ് സ്കോർ മൈനസിൽ തുടരും. ഈ സാഹചര്യത്തിൽ അപേക്ഷകന്റെ ക്രെഡിറ്റ് ചരിത്രം മനസിലാക്കാൻ ബാങ്കുകൾക്ക് കഴിയില്ല. ഇവിടെ ബാങ്കുകൾ വായ്പ നൽകാൻ മടിക്കും. ഇത്തരക്കാർക്ക് ക്രെഡിറ്റ് സ്കോർ ഉയർത്താൻ സെക്യൂർഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. ബാങ്കുകളിൽ സ്ഥിര നിക്ഷേപമിട്ട് ഇത് ഈടായി കാണിച്ച് ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാം. ഇവ ഉപയോഗിക്കുകയും കൃത്യമായി തിരിച്ചടയക്കുകയും ചെയ്യുമ്പോൾ ക്രെഡിറ്റ് സ്കോർ ഉയരും.
ലോൺ സെറ്റിൽമെന്റ്
സാമ്പത്തികമായി ബുദ്ധിമുട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ലോൺ സെറ്റിൽമെന്റ് ആശ്വാസമാണെങ്കിലും ഇക്കാര്യം ക്രെഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തും. ഇതിനർത്ഥം വായ്പയെടുത്ത വ്യക്തി നിശ്ചിത തുക തിരിച്ചടച്ചിട്ടില്ല എന്നാണ്. ഇതുമൂലം ക്രെഡിറ്റ് സ്കോർ 50 മുതൽ 100 വരെ പോയിന്റ് വരെ കുറയാനുള്ള സാധ്യതയുണ്ട്.
സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ കുടിശ്ശിക, മുതലും പലിശയും പിഴയും മറ്റ് ചാർജുകളും സഹിതം തീർക്കണം. ലോൺ സെറ്റിൽമെന്റിന്റെ സമയത്ത് ലഭിച്ച ഇളവുകൾ അടയ്ക്കുകയും ബാങ്കിൽ നിന്ന് നോ ഡ്യൂ പെയ്മെന്റ് സർട്ടിഫിക്കറ്റ് വാങ്ങുകയും വേണം. ലോൺ ക്ലോസ് ചെയ്ത ശേഷം സെറ്റിൽമെന്റ് വിവരം ക്രെഡിറ്റ് റിപ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാനും ക്രെഡിറ്റ് സ്കോർ ഉയർത്താനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications