സാമ്പത്തികമായ അത്യവശ്യം ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. വീട് പുതുക്കിപ്പണിയാൻ, വണ്ടിയുടെ അറ്റകുറ്റപ്പണി, ഹോസ്പിറ്റൽ ചിലവുകൾ തുടങ്ങി പെട്ടെന്ന് ഉയർന്ന പണം കണ്ടത്തേണ്ടി വരുന്ന സന്ദർഭങ്ങൾ നിരവധിയാണ്. അതുകൊണ്ടു തന്നെ ഈ സമയങ്ങളിൽ വ്യക്തിഗത വായ്പ എടുക്കുകയാണ് പലരും ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള ആസ്തി പണയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സുരക്ഷിതമല്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പ.
വായ്പ എടുക്കുന്നവരുടെ വരുമാനം, മുൻ വായ്പകള്‍, തിരിച്ചടക്കാനുള്ള ശേഷി, തൊഴിൽ എന്നിവ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വ്യക്തികൾക്ക് വായ്പ അനുവദിക്കുന്നത്. ഒന്ന് മുതൽ അഞ്ച് വർഷം വരെയാണ് വായ്പയുടെ കാലാവധി. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് സാധാരണയായി ഉയർന്നതാണ്, അതിനാൽ ലോണിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. പെസബസാർ ഡാറ്റ അനുസരിച്ച്, ചില ബാങ്കുകൾ 10-10.99 ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും നോക്കാം.
1. ബാങ്ക് ഓഫ് മഹാരാഷ്ട്ര
10 ശതമാനം മുതലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വ്യക്തിഗത വ്യാപകൾ നൽകുന്നത്. നിങ്ങൾ 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം 10,624 രൂപ തിരിച്ചടയ്ക്കണം.

2. പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് 10.4% നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 10,772 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക. ലോൺ കാലാവധി 5 വർഷം.
3. ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 10.49% പലിശ ഈടാക്കുന്നു. 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ 10744 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
4. എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 10.5% നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക്, 5 വർഷത്തെ ഇഎംഐ 10,747 രൂപയാണ്.
5. പഞ്ചാബ് & സിന്ദ് ബാങ്ക്
10.75% പലിശയാണ് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 10,809 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക. ലോൺ കാലാവധി 5 വർഷം.

6. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 10.8% പലിശ ഈടാക്കുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 5 വർഷത്തേക്ക് 10,821 രൂപയാണ് ഇഎംഐ.
6. ബാങ്ക് ഓഫ് ഇന്ത്യ
10.85 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വ്യായ്പകൾ നൽകുന്നത്. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 5 വർഷത്തേക്ക് 10,834 രൂപയാണ് ഇഎംഐ.
7. കാനറ ബാങ്ക്
വ്യക്തിഗത വായ്പകൾക്ക് 10.95 ശതമാനം പലിശയാണ് കനറാ ബാങ്ക് ഈടാക്കുന്നത്. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 5 വർഷത്തേക്ക് 10,859 രൂപയാണ് ഇഎംഐ.
8. കൊട്ടക് മഹീന്ദ്ര ബാങ്ക് / ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും വ്യക്തിഗത വായ്പകൾക്ക് 10.99% പലിശ ഈടാക്കുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 5 വർഷത്തേക്ക് 10,869 രൂപയാണ് ഇഎംഐ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
