ജീവിതം സർക്കസുകാരന്റെ ഞാണിന്മേൽ ഉള്ള അഭ്യാസം പോലെയാണ്. എപ്പോൾ വേണമെങ്കിലും അപകടകരമായ ഒരു സാഹചര്യം നമ്മളെ തേടി വരും. നേരം കാലം ചലനം എന്നിവയെ ബന്ധപ്പെട്ട് വരാവുന്ന നിരവധി ചിലവുകൾ നമ്മുടെ ജീവിതത്തിൽ സാധാരണയാണ്. അത് ചിലപ്പോൾ ആശുപത്രി ചിലവിനാകാം, കുഞ്ഞുങ്ങളുടെ പഠനത്തിനാവാം, പുതിയ വണ്ടി വാങ്ങാനോ ഉള്ളത് നേരെയാക്കാനോ ആവാം, അതുമല്ലെങ്കിൽ പ്രതീക്ഷിക്കാതെ വന്ന വീട് പണിയോ യാത്രകളോ പോലുമാകാം. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തിരമായി പണം ആവശ്യമാണ്. സാധാരണക്കാരുടെ കയ്യിൽ വലിയ നീക്കിയിരിപ്പ് ഇല്ലാത്തത് കൊണ്ട് തന്നെ അവർക്ക് ഫണ്ട് ലഭ്യമാക്കാനുള്ള 8 മാർഗങ്ങൾ ഇവിടെ പരിചയപ്പെടുത്തുകയാണ്.
അടിയന്തരസാഹചര്യങ്ങളിൽ ഫണ്ട് നേടാനുള്ള 8 മാർഗങ്ങൾ
1) വ്യക്തിഗത വായ്പ ( personal loan )
ഒരു വ്യക്തിക്ക് അയാളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും, ശേഷിയും മനസ്സിലാക്കി ബാങ്ക് നൽകുന്ന വായ്പയാണ് വ്യക്തിഗതവായ്പ. പഴയ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പെട്ടെന്നു തന്നെ വ്യക്തിഗത വായ്പ ലഭ്യമാണ്. മിനിറ്റുകൾക്കകത്തോ മണിക്കൂറുകൾക്കകത്തോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഫണ്ട് ലഭ്യമാകും. കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്, 12% മുതൽ ആരംഭിക്കുന്ന പലിശനിരക്ക് എന്നിവയാണ് ഈ വായ്പയുടെ പ്രത്യേകത. ഒരു വ്യക്തിക്ക് അയാളുടെ വ്യക്തിഗത വിവരങ്ങൾ നൽകി, ഒരു മികച്ച തിരിച്ചടവ് പ്ലാൻ തെരഞ്ഞെടുത്ത് കെ വൈ സി അപ്ഡേറ്റ് ചെയ്താൽ തന്നെ ഒട്ടുമിക്ക എല്ലാ ബാങ്ക് ബാങ്ക് ഇതര സ്ഥാപനങ്ങളുടെയും വ്യക്തിഗത വായ്പ ലഭിക്കും.

2) സുഹൃത്തുക്കളിൽനിന്നോ കുടുംബാഗങ്ങളിൽനിന്നോ കടമായി പണം വാങ്ങാം
ഈ സെറ്റപ്പ് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല. അളിയാ 500 എടുക്കാനുണ്ടോ? എന്ന പാട്ട് വരെ ഇറങ്ങിയ സ്ഥിതിക്ക് അത്യാവശ്യം വരുമ്പോൾ സുഹൃത്തുക്കളിൽ നിന്നോ മറ്റൊ പണം കടം വാങ്ങാൻ നമ്മളെ ആരും പഠിപ്പിക്കേണ്ടതുമില്ല. പലിശ ഇല്ലാത്തത് കൊണ്ട് തന്നെ ഈ മാർഗം ഏറ്റവും ആദ്യം ഉപയോഗിക്കുക എന്നെ ഞാൻ പറയൂ. പക്ഷെ ചോദിക്കുമ്പോൾ, ബന്ധുവായാലും സുഹൃത്ത് ആയാലും ഏറ്റവും അടുപ്പമുള്ള ആളോട് തന്നെ ചോദിക്കണം. അല്ലെങ്കിൽ ചിലർ നമ്മളെ ആ ചോദ്യവും വെച്ചു മോശമായി വിലയിരുത്താൻ ഇടയുണ്ട്. പിന്നെ വാങ്ങിയാൽ കൃത്യമായി കൊടുക്കുകയും വേണം. എങ്കിലേ വീണ്ടും നമുക്ക് കടം തരാൻ ആളുണ്ടാകൂ.
3) ക്രെഡിറ്റ് കാർഡുകൾ
അത്യാവശ്യ ഘട്ടങ്ങളിൽ, അതായത് ഹോസ്പിറ്റൽ കേസുകൾ, അത്യാവശ്യ സാധനങ്ങൾ വാങ്ങൽ, മറ്റു പെയ്മെന്റുകൾ എന്നിവയ്ക്ക് ആരുടെ മുൻപിലും കൈ നീട്ടാതെ തന്നെ നമുക്ക് പണം കണ്ടെത്താൻ കഴിയുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. 40,000 മുതൽ 1.5 ലക്ഷം വരെയും അതിൽ കൂടുതലും ഉപഭോക്താവിന്റെ ആസ്തി അനുസരിച്ചു ക്രെഡിറ്റ് നൽകുന്ന കാർഡുകൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. കൃത്യമായി ഉപയോഗിച്ചാൽ പണം റോൾ ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗമാണ് ഇത്തരം കാർഡുകൾ. പക്ഷെ ഹാർഡ് മണി കൊണ്ടുള്ള ആവശ്യങ്ങൾ ഇതിൽ പൂർണ്ണമായും നടത്താൻ കഴിയില്ല. ഓരോ ക്രെഡിറ്റ് കാർഡുകൾക്കും എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഉണ്ട്. മെഡിക്കൽ ചിലവുകൾക്കും അടിയന്തിര വാഹനസർവീസിനും തുടങ്ങി മെർച്ചന്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ആണ് ബെസ്റ്റ് ഓപ്ഷൻ.
4) ക്യാഷ് അഡ്വാൻസ്
ക്രെഡിറ്റ് കാർഡിലൂടെ നേരിട്ട് പണം പിൻവലിക്കാൻ കഴിയുന്ന മാർഗമാണ് ക്യാഷ് അഡ്വാൻസ്. എന്നാൽ പണം പിൻവലിക്കുന്നതിന്റെ നിമിഷം മുതൽ ഇതിന് പലിശ കണക്കാക്കപ്പെടും. അതിനാൽ പെട്ടെന്ന് തിരിച്ചടയ്ക്കേണ്ട ഒന്നാണ് ഈ രീതി.
5) എമർജൻസി ഫണ്ട് മാറ്റൽ
നിങ്ങളുടെ ബാങ്കിലോ അല്ലെങ്കിൽ നിങ്ങളുടെ ലോക്കറുകളിലോ ഒരു തുക എല്ലാ മാസവും അല്ലെങ്കിൽ ദിവസേനയോ വെച്ച് ശേഖരിക്കുക. അടിയന്തരമായി വരുന്ന ആശുപത്രി വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്. ആരുടെ മുന്നിലും പണത്തിനുവേണ്ടി കൈനീട്ടണ്ട, ഉയർന്ന പലിശ തിരിച്ചടയ്ക്കേണ്ട, ആരെയും കാത്തുനിൽക്കേണ്ട എന്നതെല്ലാം ഈ ഫണ്ടിന്റ പ്രത്യേകതയാണ്.
6) EPF അഡ്വാൻസ്
മാസ ശമ്പളക്കാരായ ജീവനക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) വഴി അടിയന്തിര ഫണ്ട് ലഭ്യമാകും. വിവാഹ ചെലവുകൾ, മെഡിക്കൽ ചെലവുകൾ എന്നിവയ്ക്കായി നിങ്ങളുടെ ഫണ്ട് പിൻവലിക്കാം. പലിശയില്ലാത്ത പണമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
7) സ്വത്തിനുമേൽ മേൽ വായ്പ
നിങ്ങളുടെ പേരിലുള്ള എന്തെങ്കിലും സ്വത്തിനെ ആധാരമാക്കി ഉപയോഗിച്ച് വായ്പ നേടുന്ന രീതിയാണ് ഇത്. കുറഞ്ഞ പലിശനിരക്കുകൾ ലഭ്യമാക്കുന്ന സുരക്ഷിത വായ്പകൾക്കായി ഈ ഓപ്ഷൻ പരിഗണിക്കാം.
8) ഓവർഡ്രാഫ്റ്റ് സൗകര്യം
ഫിക്‌സഡ് ഡിപ്പോസിനെ അടിസ്ഥാനമാക്കിയോ ഇടപാടുകളെ അടിസ്ഥാനമാക്കിയോ ബാങ്കുകള്‍ നമുക്ക് നല്‍കുന്ന അഡ്വാന്‍സാണ് ഓവര്‍ഡ്രാഫ്റ്റ്. ഈ സൗകര്യപ്രകാരമുള്ളവര്‍ക്ക് ബാങ്ക് ഒരു ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ടാകും. പക്ഷേ, അതില്‍ നിന്ന് എത്ര പിന്‍വലിക്കുന്നോ അതിനു മാത്രം പലിശ നല്‍കിയാല്‍ മതി. തിരിച്ചടവ് ശേഷി ഉള്ളവർക്ക് മാത്രമാണ് ബാങ്ക് ഇത്തരത്തിൽ പണം നൽകുന്നത്.
ജീവിതത്തിൽ അടിയന്തര ഫണ്ടുകളുടെ പ്രാധാന്യം
എപ്പോൾ ആവശ്യങ്ങൾ വരുമെന്ന് പറയാൻ കഴിയാത്ത ഒരു സാഹചര്യത്തിലൂടെയാണ് മനുഷ്യൻ ജീവിക്കുന്നത് അതുകൊണ്ടുതന്നെ എമർജൻസി ഫണ്ടുകൾ എപ്പോഴും മാറ്റി വയ്ക്കേണ്ട ഒന്നുതന്നെയാണ്. ഒന്നുകിൽ ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ പണമായിട്ടോ, എസ് ഐ പികൾ ആയിട്ടോ നിങ്ങൾക്ക് എമർജൻസി ഫണ്ടുകൾ സൂക്ഷിക്കാം.
ചെയ്യേണ്ടത് ഇത്രമാത്രം
ചെറുതിൽ നിന്ന് തുടങ്ങുക:
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴി നിങ്ങൾക്ക് എമർജൻസി ഫണ്ടുകൾ സെറ്റ് ചെയ്യാവുന്നതാണ്. പണം ഡെപ്പോസിറ്റ് ആയി ഇരിക്കുന്നിടത്തോളം അതിന്റെ മാർക്കറ്റ് വാല്യൂ പ്രകാരമുള്ള ലാഭവും ഇവിടെ ലഭിക്കും.
പ്രത്യേകം അക്കൗണ്ട്:
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള പണം പ്രത്യേകം ഒരു അക്കൗണ്ടിൽ സൂക്ഷിക്കുക. നിങ്ങളുടെ സ്വന്തം സേവിങ്സ് അക്കൗണ്ടിൽ തന്നെ അത് സൂക്ഷിക്കുന്നതാണ് നല്ലത്.
എസ് ഐ പിയിൽ നിന്നും മാസം തോറും ഫണ്ട് മാറ്റുക:
എസ് ഐപികളിൽ നിന്ന് ലഭിക്കുന്ന ലാഭം ഓരോ മാസം കൂടുമ്പോഴും നിങ്ങളുടെ എമർജൻസി ഫണ്ട് സൂക്ഷിച്ചിട്ടുള്ള അക്കൗണ്ടിലേക്ക് മാറ്റുക.
കഴിവതും ഇൻഷുറൻസുകൾ ഉപയോഗപ്പെടുത്തുക:
ആരോഗ്യവും ജീവിതവും സുരക്ഷിതമാക്കാൻ വേണ്ടി ഇൻഷുറൻസ് തന്നെ പരിഗണിക്കുക.
ഫണ്ടിൽ കുറവ് വരാതെ നോക്കുക:
എമർജൻസി ഫണ്ട് ഉപയോഗിച്ചാൽ ആവശ്യം കഴിഞ്ഞ ഉടൻ തന്നെ അത് വീണ്ടും തിരിച്ചു വെക്കുക.
മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികൾ ഏത് സമയത്തും ഒരാളുടെ സാമ്പത്തിക സ്ഥിതിയെ തകർക്കാം. എങ്കിലും, അടിയന്തരനിധി നിർമ്മിക്കുക എന്നത് ഏറ്റവും മികച്ച മുൻകരുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications