കയ്യിൽ പണമില്ലാത്തപ്പോൾ വായ്പയെടുക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. അതിൽ പണം എളുപ്പത്തിൽ ലഭിക്കാൻ സാധിക്കുന്ന ഒരു വായ്പയാണ് വസ്തുവിന്മേലുള്ള വായ്പ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വായ്പക്കാർക്ക് അവരുടെ സ്വത്ത് ഈടായി നൽകി, പണം നേടാൻ കഴിയുന്ന ഏറ്റവും സാധാരണമായ സുരക്ഷിത വായ്പകളിൽ ഒന്നാണ്. വീടുകൾ, വാണിജ്യ വസ്തുക്കൾ, ഭൂമി എന്നിവക്കെതിരെയും വായ്പ ലഭിക്കും. എന്നാൽ, ഈടായി നൽകുന്ന വസ്തു വായ്പക്കാരൻറെ പേരിലുള്ളതായിരിക്കണം.
പ്രതിവർഷം 9.5 ശതമാനം പലിശ നിരക്കിൽ ബാങ്കുകൾ വസ്തുവിന്മേലുള്ള വായ്പ നൽകുന്നുണ്ട്. അതേ സമയം അന്തിമ പലിശ നിരക്ക് വായ്പക്കാരൻ്റെ ക്രെഡിറ്റ് പ്രൊഫൈലിനെയും വസ്തുവിൻ്റെ സ്വഭാവത്തെയും സവിശേഷതകളെയും ആശ്രയിച്ചിരിക്കും. വസ്തുവിന്മേലുള്ള വായ്പയിൽ 15 ലക്ഷം രൂപ നൽകുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക് നമുക്ക് പരിശോധിക്കാം.
1. എച്ച്‌ഡിഎഫ്‌സി ബാങ്ക്
9.50 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 7 വർഷത്തെ കാലാവധിയുള്ള വസ്തുവിന്മേലുള്ള 15 ലക്ഷം രൂപ വായ്പയുടെ ഇഎംഐ 24,323 രൂപയാണ്.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
വസ്തുവിന്മേലുള്ള വായ്പയിൽ 15 ലക്ഷം രൂപ നൽകുമ്പോൾ 10.10 ശതമാനം പലിശയാണ് എസ്ബിഐ ഈടാക്കുന്നത്. 24,771 രൂപയാണ് പ്രതിമാസ ഇഎംഐ. 7 വർഷം കാലാവധി.

3. ആക്‌സിസ് ബാങ്ക്
10.50 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. 7 വർഷത്തെ കാലാവധിയുള്ള 15 ലക്ഷം രൂപയുടെ ഇഎംഐ 25,072 രൂപയായിരിക്കും.
4. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
10.55 ശതമാനം പലിശ നിരക്കിലാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വസ്തുവിന്മേലുള്ള വായ്പ നൽകുന്നത്. 7 വർഷത്തെ കാലാവധിയുള്ള 15 ലക്ഷം രൂപയുടെ വസ്തുവിന്മേലുള്ള വായ്പയുടെ ഇഎംഐ 25,109 രൂപയായിരിക്കും.
5. ബാങ്ക് ഓഫ് ബറോഡ
പലിശ നിരക്ക് 10.85 ശതമാനം മുതൽ ആരംഭിക്കുന്നു. 7 വർഷത്തെ കാലാവധിയുള്ള 15 ലക്ഷം രൂപയുടെ ഇഎംഐ 25,336 രൂപയായിരിക്കും.
6. കാനറ ബാങ്ക്
11.05 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 7 വർഷത്തെ കാലാവധിയുള്ള 15 ലക്ഷം രൂപ വായ്പയുടെ ഇഎംഐ 25,488 രൂപയാണ്.
7. ഐസിഐസിഐ ബാങ്ക് /ബാങ്ക് ഓഫ് ഇന്ത്യ
രണ്ട് ബാങ്കുകളും 11.35 ശതമാനം പലിശ മുതലാണ് വസ്തുവിന്മേലുള്ള വായ്പ നൽകുന്നത്. 25,717 രൂപയാണ് 7 വർഷത്തെ കാലാവധിയുള്ള 15 ലക്ഷം രൂപ വായ്പയുടെ ഇഎംഐ.
8. പഞ്ചാബ് നാഷണൽ ബാങ്ക്
11.40 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. 7 വർഷത്തെ കാലാവധിയുള്ള 15 ലക്ഷം രൂപയുടെ ഇഎംഐ 25,756 രൂപയായിരിക്കും.

വസ്തുവിന്മേലുള്ള വായ്പ - നേട്ടങ്ങൾ
തിരിച്ചടവ് കാലാവധി : വസ്തുവിന്മേലുള്ള വായ്പ തിരിച്ചടയ്ക്കാൻ ഏറ്റവും കുറഞ്ഞത് 15 വർഷം വരെ സമയം ഉണ്ടെന്നതാണ് ഈ വായ്പയുടെ ഏറ്റവും പ്രധാന നേട്ടം.
കുറഞ്ഞ പലിശനിരക്കുകൾ : വ്യക്തിഗത വായ്പകൾ പോലെയുള്ള മറ്റ് സുരക്ഷിതമല്ലാത്ത വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ വസ്തുവിന്മേലുള്ള വായ്പയ്ക്ക് പലിശ കുറവായിരിക്കും.
വായ്പാ തുക : വസ്തുവിന്റെ നിലവിലെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പാതുക നൽകുന്നത്. എന്നാൽ, ഒരു വ്യക്തിഗത വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ വസ്തുവിന്മേലുള്ള വായ്പയ്ക്ക് കൂടുതൽ ഫണ്ട് നൽകാൻ കഴിയും.
ഇഎംഐ കുറയുന്നു : വസ്തുവിന്മേലുള്ള വായ്പയ്ക്ക് തിരിച്ചടവ് കാലാവധി കൂടുതലായതിനാൽ, ഇഎംഐ കുറയുന്നു. ഇത് തിരിച്ചടവിന്റെ ഭാരം കുറയുന്നതിന് കാരണമാകുന്നു.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications