കഴിഞ്ഞ ഹോളിക്ക് ശേഷമുള്ള ഒരു വര്‍ഷ കാലയളവിലെ രണ്ടാം പകുതിയില്‍ തിരിച്ചടി നേരിട്ടെങ്കിലും 20 ശതമാനത്തോളം പോന്ന മികച്ച നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചു. നിലവില്‍ 2021 ഒക്ടോബറിലെ സര്‍വകാല റെക്കോഡില്‍ നിന്നും 8 ശതമാനത്തോളം താഴെയാണ് പ്രധാന സൂചികകള്‍. എല്ലാ വിഭാഗം ഓഹരികളും റാലിയില്‍ പങ്കെടുത്തു. 59% മുന്നേറിയ പവര്‍, 56% കുതിച്ച മെറ്റല്‍ വിഭാഗം ഓഹരികളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. 2023 ഹോളി വരെയുള്ള കാലയളവിലേക്ക് നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനമായ റൈറ്റ് റിസര്‍ച്ച് നിര്‍ദേശിച്ച 9 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
1) എച്ച്ഡിഎഫ്സി ബാങ്ക്
പലിശ നിരക്ക് വര്‍ധനയുടെ കാലഘട്ടത്തില്‍ ഏറ്റവും നേട്ടം കൊയ്യാനാകുക ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കാണ്. കൈവശം പണം ലഭ്യമായതും ഭാവി വായ്പകളില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കുമെന്നതുമാണ് കാരണം. ഇതിനോടൊപ്പം ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും റിസര്‍വ് ബാങ്ക് പിന്‍വലിച്ചതും എച്ച്ഡിഎഫ്സി ബാങ്കിന് അനുകൂല ഘടകമാണ്. ഇതോടെ ബാങ്കിന്റെ വായ്പയിലും വളര്‍ച്ച പ്രകടമാകുമെന്നാണ് അനുമാനം. കൂടാതെ ക്രെഡിറ്റ് കാര്‍ഡ് വിപണിയിലെ വിഹിതം നിലനിര്‍ത്താന്‍ സാധിക്കുന്നതും കിട്ടാക്കടം കുറയുന്ന പ്രവണതും ബാങ്കിന് ഗുണകരമാണ്. അടുത്തിടെ നേരിട്ട തിരുത്തലോടെ ഓഹരികള്‍ ആകര്‍ഷക നിലവാരത്തിലുമാണ് നില്‍ക്കുന്നത്.
2) ടാറ്റ എല്‍ക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മള്‍ട്ടിബാഗര്‍ മിഡ് കാപ് ഐടി ഓഹരിയാണ് ടാറ്റ എല്‍ക്സി. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ ഓഹരിയുടെ വാല്യൂഷേന്‍ ഇത്തിരി കൂടുതലാണെങ്കിലും കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും പുറത്തെടുക്കുന്ന വളര്‍ച്ച ഐടി വിഭാഗം ഓഹരികളിലെ ഉയര്‍ന്ന നിരക്കിലാണ്. ഇതിനോടൊപ്പം കമ്പനി മികച്ച തോതില്‍ ലാഭത്തിന്റെ മാര്‍ജിന്‍ നിലനിര്‍ത്തുന്നതും ശ്രദ്ധേയ ഘടകമാണ്. കമ്പനിയുടെ പക്കല്‍ കരുതല്‍ ധനശേഖരം ഉള്ളത് മൂലധന ചെലവിനത്തില്‍ വിനിയോഗിക്കാമെന്നതും നേട്ടമാണ്. ഗവേഷണങ്ങള്‍ക്ക് വേണ്ടി വന്‍ തോതില്‍ മുതല്‍ മുടക്കുന്നത് ഭാവിയില്‍ ഗുണകരമാകും. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് എന്നിവയിലാണ് ടാറ്റ എല്‍ക്സി ശ്രദ്ധയൂന്നീയിരിക്കുന്നത്.
3) ടാറ്റ സ്റ്റീല്‍
മെറ്റല്‍ വിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നടത്തിയ ഓഹരിയാണ് ടാറ്റ സ്റ്റീല്‍. ലാഭക്ഷമത ഉയരുന്നതും കടബാധ്യത കുറച്ചതും ഒക്കെ ടാറ്റ ഗ്രൂപ്പ് കമ്പനിയെ ശ്രദ്ധേയമാക്കുന്നു. അടുത്തിടെ പൊട്ടിപ്പുറപ്പെട്ട റഷ്യ- ഉക്രൈന് യുദ്ധവും ഓഹരിക്ക് ഗുണകരമാണ്. റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെ, യൂറോപ്യന്‍ വിപണിയില്‍ നിന്നും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാനുള്ള സാധ്യതയാണ് കാരണം. ഇതിനോടൊപ്പം ടാറ്റ സ്റ്റീലിന്റെ വാല്യൂവേഷന്‍ സ്റ്റീല്‍ വിഭാഗത്തിലെ ശരാശരി നിരക്കിന് താഴെ നില്ക്കുന്നതും നിക്ഷേപത്തിന് മാറ്റ് കൂട്ടുന്നു.
- 4) വാലിയന്റ് ഓര്‍ഗാനിക്സ്- സ്പെഷ്യാല്‍റ്റി വിഭാഗത്തിലുള്ള മികച്ച ഓഹരിയാണിത്. നിലവില്‍ കമ്പനി വന്‍തോതില്‍ നിര്‍മാണ ശാലകളുടെ വിപുലീകരണത്തിന് മുതല്‍ മുടക്കുന്നുണ്ട്. അവിടെ നിന്നും ഉത്പാദനം ആരംഭിച്ചാല്‍ വാലിയന്റ് ഓര്‍ഗാനിക്സിന്റെ വരുമാനത്തില്‍ കുതിച്ചുച്ചാട്ടം പ്രതീക്ഷിക്കാം. കമ്പനിയുടെ കുറഞ്ഞ കടബാധ്യതയും മികച്ച ലാഭ മാര്‍ജിനും ആകര്‍ഷകമായ നിലവാരവും ഓഹരിയുടെ മാറ്റ് വര്‍ധിപ്പിക്കുന്നു.
- 5) കെഎസ്ബി- വിവിധയിനം പമ്പുകളും വാല്‍വുകളും നിര്‍മിക്കുന്ന കമ്പനിയാണിത്. മികച്ച വരുമാനവും ഇരട്ടയക്കത്തിലുള്ള ലാഭ മാര്‍ജിനും ദീര്‍ഘകാലയളവിലെ സാധ്യതകളും കെഎസ്ബി ഓഹരിയെ ആകര്‍ഷകമാക്കുന്നു.
- 6) ഐസിഐസിഐ ബാങ്ക്- റീട്ടെയില്‍ നിക്ഷേപങ്ങളില്‍ ശക്തമായ വളര്‍ച്ച. കഴിഞ്ഞ 5 വര്‍ഷമായി മികച്ച ഫ്രാഞ്ചൈസികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചത്. വായ്പ വിതരണത്തിനുള്ള ചെലവ് മറ്റ് ബാങ്കുകളേക്കാള്‍ താരതമ്യേന കുറവാണെന്നതും ശ്രദ്ധേയം. ആദായമില്ലാത്ത ബിസിനസുകള്‍ ഒഴിവാക്കിയതുമൊക്കെ ഐസിഐസിഐ ബാങ്കിന് അനുകൂല ഘടകമാണ്.
- 7) അദാനി വില്‍മര്‍- രാജ്യത്തെ ഭക്ഷ്യ എണ്ണ വിപണിയുടെ 18 ശതമാനത്തിലധികം കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ഒലിയോ സിന്തറ്റിക് ഉത്പാദകരാണ്. വമ്പന്‍ ഭാവി പദ്ധതികളും അണിയറയിലാണ്. ആകര്‍ഷക നിലവാരത്തില്‍ ലഭ്യമാണെന്നതും അദാനി വില്‍മറിന്റെ മാറ്റ് കൂട്ടുന്നു.
8) മാക്രോടെക് ഡെവലപ്പേഴ്സ്- ലോധ എന്നറിയപ്പെട്ടിരുന്ന കമ്പനി, രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൊന്നാണ്. വിപണിയില്‍ ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്നത് അനുകൂല ഘടകമാണ്. 20,000 കോടിയുടെ പദ്ധതികള്‍ അവസാന ഘട്ടത്തില്‍, 4,000 കോടിയുടെ സംയുക്ത സംരംഭം, മിച്ച ഭൂമി വില്‍പ്പന നടത്തിയത്, ഉയര്‍ന്ന തോതിലുള്ള വരുമാനം, സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുന്നതും മാക്രോടെക് ഡെവലപ്പേഴ്സിന് ഗുണകരമാണ്.
9) സെന്‍സാര്‍ ടെക്നോളജീസ്- ചെറുതും വലുതും ഉള്‍പ്പെടെ പുതിയ കരാറുകള്‍ നേടുന്നതില്‍ മികവ്, വിപണിയിലെ ആവശ്യകത വര്‍ധിക്കുന്നത്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ഇനിയും നാല് പാദങ്ങളിലെങ്കിലും ഉയര്‍ന്നു നില്‍ക്കുമെന്ന അനുമാനം. സബ്-കോണ്ട്രാക്റ്റുകള് കുറച്ചതും നേട്ടമായി. ഉപഭോക്താക്കളുടെ വൈവിധ്യവത്കരണം വമ്പന്‍ കമ്പനികളിലെ ആശ്രയത്വം കുറയ്ക്കുമെന്നതും സെന്‍സാര്‍ ടെക്നോളജീസിന് അനുകൂലമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റൈറ്റ് റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
