കെഎസ്എഫ്ഇയിൽ ചിട്ടി വിളിച്ചെടുത്താൽ പണം ലഭിക്കാൻ ശക്തമായ ജാമ്യ വ്യവസ്ഥകൾ നൽകേണ്ടതുണ്ട്. വിളിച്ചെടുത്ത ചിട്ടി അടവ് മുടക്കിയാൽ ഭാവി ബാധ്യത വസൂലാക്കാനുള്ള കെഎസ്എഫ്ഇയുടെ മാർഗങ്ങളിലൊന്നാണ് ജാമ്യങ്ങൾ. വിവിധ സാഹചര്യങ്ങളിൽ കൂടി മുന്നോട്ട് പോകുമ്പോൾ ചിട്ടി തുടരാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല.
ചില സാഹചര്യങ്ങളിൽ കെഎസ്എഫ്ഇയിൽ ഹാജരാക്കിയ ഈട് തിരിച്ചെടുക്കേണ്ടതായും വരാം. ഇത്തരം സാഹചര്യങ്ങളിൽ ചിട്ടി നേരത്തെ അവസാനിപ്പിക്കുക മാത്രമാണ് ചിറ്റാളന് മുന്നിലുള്ള വഴി. എങ്ങനെയാണ് കെഎസ്എഫ്ഇയിൽ വിളിച്ചെടുത്ത ചിട്ടി അവസാനിപ്പിക്കാൻ സാധിക്കുകയെന്ന് നോക്കാം.
വിളിച്ചെടുത്ത ചിട്ടി
ചിട്ടിയിൽ ചേർന്നൊരാൾ വിദേശത്തേക്ക് പോകുമ്പോഴോ, കെഎസ്എഫ്ഇയിൽ നൽകിയ ഈട് തിരിച്ചെടുക്കേണ്ടി വരുമ്പോഴോ വിളിച്ചെടുത്ത ചിട്ടി നേരത്തെ അവസാനിപ്പിക്കേണ്ടി വരാം. ലേലം വിളിച്ചോ, നറുക്ക് ലഭിച്ചോ പണം കൈപറ്റിയ ചിട്ടി വേഗത്തിൽ അവസാനിപ്പിക്കാൻ കെഎസ്എഫ്ഇയിൽ 2 വഴികളുണ്ട്. ഇക്കാര്യം വിശദീകരിക്കുന്നത്.
ഉദാഹരണമായി 10,000രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി പരിഗണിക്കാം. ആദ്യ മാസങ്ങളിൽ വിളിച്ചെടുത്ത ചിട്ടി 30 മാസം അടവ് പൂർത്തിയാക്കിയ ശേഷം എങ്ങനെ അവസാനിപ്പിക്കണമെന്ന് നോക്കാം.
ഒന്നിച്ച് അടയ്ക്കുക
ചിട്ടിയിൽ ബാക്കി അടയ്ക്കാനുള്ള തുക 20 മാസസത്തേക്ക് 2 ലക്ഷം രൂപ (20*10000 രൂപ= 2 ലക്ഷം)യാണ്. ഈ തുക ഒന്നിച്ച് ചിട്ടിയിലേക്ക് അടയ്ക്കുകയാണ് ഒരു വഴി. തുക അടച്ചാൽ കെഎസ്എഫ്ഇയിൽ നൽകിയ ഈട് തിരികെ വാങ്ങാം. എന്നാൽ ഇത്തരത്തിൽ തുക അടയ്ക്കുമ്പോൾ ലേലകിഴിവ് പരിഗണിക്കാതെയാണ് മുഴുവൻ തുകയും ചിട്ടിയിലേക്ക് അടയ്ക്കുന്നത്. ചിട്ടി കാലാവധി പൂർത്തിയാക്കുമ്പോൾ പ്രസ്തുക ചിട്ടിയിൽ നിന്ന് ലഭിക്കാനുള്ള ലേല കിഴിവ് ചിറ്റാളന് റീഫണ്ട് ചെയ്യും.
സുഗമ സേവിംഗ്‌സ് അക്കൗണ്ട്
രണ്ടാമത്തെ വഴി പരിശോധിച്ചാൽ ബാക്കി അടയ്ക്കാനുള്ള 2 ലക്ഷം രൂപ കെഎസ്എഫ്ഇയുടെ സുഗമ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റണം. ഇതോടെ ഈട് പിൻവലിക്കാനും എന്നാൽ ചിട്ടി തുടരാനും സാധിക്കും. സുഗമ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് ഓരോ മാസവും ചിട്ടിയിലേക്ക് അടയ്ക്കേണ്ട തുക കെഎസ്എഫ്ഇ പിൻവലിക്കും. സുഗമ സേവിംഗ്‌സ് അക്കൗണ്ടിൽ ബാക്കി വരുന്ന തുകയ്ക്ക് പലിശയും ലഭിക്കും. നിലവിൽ 5.5 ശതമാനമാണ് പലിശ നിരക്ക്. 6 മാസ ഇടവേളകളിലാണ് പലിശ ലഭിക്കുക.
വിളിച്ചെടുക്കാത്ത ചിട്ടി
നറുക്ക് ലഭിക്കാത്ത ചിട്ടിയാണെങ്കിൽ യാതൊരു നടപടികളുമില്ലാതെ ചിട്ടിയിൽ നിന്ന് പിന്മാറാം. ഒരു ഉദാഹരണ സഹിതം ഇത് പരിശോധിക്കാം. 5000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നൊരാൾ 11 മാസം ചിട്ടിയില്‍ പണമടച്ച ശേഷം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടെന്ന് കരുതുക.
ആദ്യ മാസം 5000 രൂപയും തൊട്ടടുത്ത മാസം മുതൽ 4-ാം മാസം വരെ 3750 രൂപയും തുടര്‍ന്നുള്ള മാസങ്ങളില്‍ 3,900, 4,000, 4,100, 4,200, 4,300 എന്നിങ്ങനെ 11 മാസം കൊണ്ട് ചിറ്റാളൻ 45,200 രൂപയാണ് ആകെ അടച്ചത്.
ചിട്ടി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്തൊരാൾ ചിട്ടിയുള്ള ശാഖയിലെത്തി മാനേജറെ കണ്ട് കാര്യം ധരിപ്പിച്ചാൽ ചിട്ടിയിൽ നിന്ന് ഒഴിവാക്കും. എന്നാൽ ചിട്ടി പണം ലഭിക്കാൻ ചില നടപടികളുണ്ട്. ഇവിടെ മുടങ്ങിയ ചിട്ടിയെ മുടക്ക ചിട്ടിയെന്നാണ് അറിയപ്പെടുന്നത്.
ഈ മുടക്കചിട്ടി ഏറ്റെടുക്കാൻ ഒരാൾ വരികയാണെങ്കിൽ അദ്ദേഹം പണമടച്ചാലാണ് ചിട്ടിയിൽ നിന്ന് പിന്മാറിയ വ്യക്തിക്ക് ചിട്ടിയിൽ പണം ലഭിക്കുക. മുടക്കതിട്ടി ഏറ്റെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ കാലവധിയില്‍ മാത്രമാണ് പണം ലഭിക്കുക. മുടക്ക ചിട്ടി വിളിച്ചെടുക്കാത്ത ചിട്ടിയിൽ മാത്രമാണ് സാധ്യമാവുക.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications