അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 ആം തീയ്യതിയാണ്. അതായത് വെള്ളിയാഴ്ച. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.
പക്ഷെ, നിലവിലെ വില അനുസരിച്ച് സ്വർണം വാങ്ങിയാൽ കീശ കീറും എന്നതാണ് അവസ്ഥ. കാരണം പവന്‍റെ വില ഇപ്പോഴും അരലക്ഷത്തിന് മുകളിൽ തന്നെയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം നൽകി ഒരു പവൻ ആഭരണം വാങ്ങുമ്പോൾ ഏകദേശം 60,000 രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരും.
ഇന്നത്തെ സ്വർണവില
53,080 രൂപ എന്ന നിരക്കിലാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,635 രൂപ. മെയ് മാസം പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു ചൊവ്വാഴ്ചത്തേത്. എന്നാൽ ഇന്ന് സ്വർണത്തിന് നേരിയ വിലക്കുറവുണ്ട്. പവന് 80 രൂപയാണ് കുറഞ്ഞത്. 53,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,625 രൂപ.

ആഭരണം വാങ്ങുമ്പോൾ കീശ കീറും
സ്വർണവിലയിൽ വിലക്കുറവുണ്ടായെങ്കിലും ആഭരണം വാങ്ങുന്നവരെ സംബന്ധിച്ച് അത് ആശ്വാസം നൽകില്ല. കാരണം ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, ബുധനാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 2.84 ഡോളർ (0.12%) ഉയർന്ന് 2317.90 ഡോളർ എന്നതാണ് നിലവാരം.
വില കുറയുമോ..?
നിലവിൽ ഇസ്രായേൽ - ഹമാസ് യുദ്ധ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ഇത് തുടർന്നാൽ വീണ്ടും സ്വർണ്ണവില വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിൽ പ്രതിസന്ധികൾ ഉടലെടുക്കുമ്പോഴൊക്കെ സ്വർണ്ണത്തിന് ഡിമാൻഡും, വിലയും ഉയരുകയെന്നതാണ് പൊതുവെയുള്ള പ്രവണത.
കത്തിക്കയറിയ ഏപ്രിൽ
സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് ഏപ്രിൽ. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.

ആവശ്യം ഉയരുന്നു
രാജ്യത്തെ മൊത്തം സ്വർണ ആവശ്യകതയില്‍ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണ ആവശ്യകതയിൽ 8% വാർഷിക വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യകത 136.6 ടണ്ണിലെത്തി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും, ശക്തമായ സാമ്പത്തിക പശ്ചാത്തലാണ് ഈ വർധനവിന് കാരണമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) സ്വർണം വാങ്ങൽ പ്രക്രിയയും ഈ കണക്കുകളില്‍ സഹായകരമായിട്ടുണ്ട്. 2023ൽ ആകെ 747.5 ടണ്ണായിരുന്നു സ്വർണത്തിൻ്റെ ആവശ്യം. ഈ വർഷം ഇത് 700-800 ടൺ വരെയാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.


Click it and Unblock the Notifications