സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി ആഭരണപ്രേമികൾ സാക്ഷ്യം വഹിച്ചത്. പവന് 960 രൂപയാണ് രണ്ട് ദിവസം കൊണ്ട് കൂടിയത്. അതോടെ വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ ഹൃദയം തകർന്നു. വരും ദിവസങ്ങളിലും സ്വർണവില കുതിച്ചുയരുമോ എന്ന ആശങ്കയായിരുന്നു എല്ലാവരുടേയും ഉള്ളിൽ. എന്നാൽ ആശ്വാസം പകർന്ന് ബുധനാഴ്ച സ്വർണവില കുറഞ്ഞു. എന്നാൽ നാളെ സ്വർണവില കൂടുതൽ കുറയുമെന്ന് കരുതിയാൽ ചിലപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റും.
ഇന്ന് കുറഞ്ഞത് 80 രൂപ
പവന് 52,520 രൂപ എന്ന ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 80 രൂപ കുറഞ്ഞു. അതോടെ പവന്‍റെ വില 52,440 രൂപയിലേക്കെത്തി. 6555 രൂപയാണ് ഗ്രാമിന്‍റെ വില.
പവൻ വാങ്ങാൻ 56,000 നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില കഴിഞ്ഞ കുറേ നാളുകളായി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സ്വർണവില കുറയുമോ അതോ മുകളിലേക്ക് ഉയരുമോ എന്ന് പ്രവചിക്കാൻ സാധിക്കില്ല. വില മുകളിലേക്ക് ഉയർന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 1.58 ഡോളർ (0.06%) താഴ്ന്ന് 2,462.41 ഡോളർ എന്നതാണ് നിരക്ക്.
ആഗോള തലത്തിൽ സംഘർഷങ്ങൾ വർധിക്കുന്നത്, സുരക്ഷിത ആസ്തി എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. യു.എസിൽ മാന്ദ്യ ഭീഷണി നില നിൽക്കുന്നതും, ലോകമെങ്ങും ഓഹരി വിപണികളിൽ കൂടിയ അസ്ഥിരത പ്രകടമാകുന്നതും വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാൻ കാരണമായേക്കാം.

വില വർധനവിന്‍റെ ചരിത്രം
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
