കഴിഞ്ഞ രണ്ട് ദിവസം ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണവ്യാപാരം നടന്നത്. അതൊടെ ആഭരണപ്രേമികളും ആശങ്കയിലായി. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്നതായിരുന്നു ആ ആശങ്കയുടെ കാരണം. എന്നാൽ അതുണ്ടായില്ല. സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ഇന്നത്തെ സ്വർണവില
പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് താഴ്ന്നത്. ഇന്ന് ഒരു പവന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമാണ് വില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമായിരുന്നു വില. ഇത് ആഗസ്റ്റിലെ ഉയർന്ന നിരക്കാണ്. ആഗസ്റ്റ് 7,8 തിയ്യതികളിലാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു വില.
പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച്ച രാവിലെ നഷ്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 5.86 ഡോളർ (0.23%) താഴ്ന്ന് 2,513.46 ഡോളർ എന്നതാണ് നിലവാരം.
വില കൂടുമോ..?
അഗോള വിപണിയില്‍യുദ്ധ ഭീതി വര്‍ധിക്കുന്നതു സ്വര്‍ണത്തെ വരും സെഷനുകളില്‍കൂടുതല്‍അസ്ഥിരമാക്കിയേക്കാം. ഓഹരി വിപണികളിലെ ഏറ്റക്കുറച്ചിലുകളും സ്വര്‍ണത്തിനു ഭീഷണി തന്നെ. യു.എസ് ഫെഡ് മേധാവി ജെറോം പവൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു. അങ്ങനെ സംഭവിച്ചാൽ യു.എസ് കടപ്പത്രങ്ങൾ അനാകർഷകങ്ങളാവുകയും, വൻകിട നിക്ഷേപകർ സ്വർണ്ണത്തിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും. ഇത് ആഗോള തലത്തിൽ സ്വർണ്ണ വില കുതിക്കാൻ കാരണമായേക്കും. ഇങ്ങനെ സംഭവിച്ചാൽ കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിൽ അത് പ്രതിഫലിക്കും. ലോക ബാങ്കുകളും, വൻകിട നിക്ഷേപകരും വലിയ തോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും സ്വർണവിലയിലെ കുതിപ്പിന് കാരണമാകും.

ഓഗസ്റ്റ് മാസത്തെ വില
ഓഗസ്റ്റ് 1 -ആം തീയ്യതി 51,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീടുള്ള ദാവസങ്ങളിൽ സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത് 28, 26 തീയ്യതികളിണ്. പവന് 53,720 രൂപ. 7,8 തീയ്യതികളിൽ രേഖപ്പെടുത്തിയ 50,800 രൂപയാണ് ഈ മാസത്തെ താഴ്ന്ന സ്വർണവില.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.
2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
More From GoodReturns

സ്വർണവിലയിൽ മാറ്റം! ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പുതിയ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
