വില കുറയാൻ മടിച്ച് സ്വർണം, ഒരു പവൻ വാങ്ങാൻ എത്ര നൽകണമെന്ന് അറിയാമോ, സ്വർണനിക്ഷേപമാണ് നല്ലത്

സ്വർണം എന്നാൽ മലയാളികളുടെ വികാരമാണ്. എല്ലാ ആഘോഷങ്ങളിലും സ്വർണം അണിഞ്ഞ് അതിസുന്ദരികളായ സ്ത്രീകളെ കാണാം. കഴിഞ്ഞ അക്ഷയത്രിതീയ ദിവസം സംസ്ഥാനത്ത് റെക്കോർഡ് സ്വർണവിൽപ്പനയാണ് നടന്നത്. ഏകദേശം 500 കോടി രൂപയുടെ സ്വർണ്ണവില്പന നടന്നതായിട്ടാണ് അനൗദ്യോഗിക കണക്കുകൾ. എന്തായാലും സ്വർണവില വലിയ തോതിൽ കുറയാനുള്ള സാധ്യതയില്ല എന്ന് തന്നെയാണ് പൊതുവിൽ വിലയിരുത്തുന്നത്.

ഇന്നത്തെ സ്വർണവില

പവന് 53,800 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഞാറാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ നേരിയ കുറവുണ്ട്. പവന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. അതോടെ വില 53,720 എന്ന നിലയിലേക്കെത്തി. ഗ്രാമിന് 6,715 രൂപ.

80 രൂപയുടെ കുറവ് മാത്രം, സ്വർണം ഇന്ന് വാങ്ങുന്നോ..?

ആഭരണം വാങ്ങാൻ എത്ര നൽകണം

നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 59,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്കാക്കുമ്പോഴാണ് പവന്‍റെ വില 59,000 കടക്കുന്നത്.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, തിങ്കളാഴ്ച്ച രാവിലെ ചെറിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 4.88 ഡോളർ (0.21%) താഴ്ന്ന് 2355.42ഡോളർ എന്നതാണ് നിലവാരം.

മെയ് മാസം കൂടിയത് 1,200 രൂപ

മെയ് മാസം ഇതുവരെ ഏകദേശം 1,280 രൂപയുടെ വർധനവാണ് പവന്‍റെ വിലയിലുണ്ടായത്. 52,440 രൂപയായിരുന്നു മെയ് ഒന്നിന് സ്വർണവില. എന്നാൽ ഏഴാം തീയ്യതി ആകുമ്പോഴേക്കും വില 53,080 രൂപയിലേക്കെത്തി. പിന്നീടുള്ള ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. മെയ് 10 അക്ഷയത്രിതീയ ദിവസമാണ് മെയ് മാസത്തിലെ ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയത്. അന്ന് രണ്ട് തവണ സ്വർണവിലയിൽ വർധനവുണ്ടായി എന്ന കാര്യവും ഓർക്കണം.

53,600 എന്ന നിലയിലാണ് അക്ഷയത്രിതീയ ദിവസം രാവിലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം 440 രൂപയുടെ വർധനവ് പവന്‍റെ വിലയിലുണ്ടായി. അതോടെ വില 54,040 രൂപയിലേക്കെത്തി.

നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാം

ആഗോള വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമ്പോള്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ സ്വർണത്തിലെ നിക്ഷേപം ഭാവിയിൽ ഗുണം ചെയ്യും. സ്വർണ നിക്ഷേപത്തിനുള്ള പ്രധാനപ്പെട്ട മാർഗങ്ങൾ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.

80 രൂപയുടെ കുറവ് മാത്രം, സ്വർണം ഇന്ന് വാങ്ങുന്നോ..?

1. സ്വർണ ഇടിഎഫുകൾ

സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ (സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും.

2. സോവറിൻ ഗോൾഡ് ബോണ്ട്

ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. ഭൗതിക സ്വർണ്ണം കൈവശം വയ്ക്കുന്നതിന് പകരമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം. കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.

3. ഗോൾഡ് മ്യൂച്വൽ ഫണ്ട്

ഡീമാറ്റ് അക്കൗണ്ടുകളോ ട്രേഡിങ്ങോ ഇല്ലാതെ തന്നെ നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം ഫണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കുന്നതാണ് ഈ രീതി. ട്രെൻഡിനനുസരിച്ച് എസ്ഐപി രീതിയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ ഈ മാർഗത്തിലൂടെ വളരെ ചെറിയ തുക പോലും നിക്ഷേപം നടത്താനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X