സ്വർണം പവന്‍റെ വില അരലക്ഷത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 680 രൂപയുടെ വർധനവാണുണ്ടായത്. അതോടെയാണ് വില സർവ്വകാല റെക്കോർഡിലെത്തിയത്. 50,880 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,360 രൂപ.
നേരിയ ആശ്വാസം
ആഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം നൽകുന്ന വാർത്തകളാണ് ചൊവ്വാഴ്ച സ്വർണ വിപണിയിൽ നിന്നും പുറത്ത് വരുന്നത്. പവന്‍റെ വിലയിൽ ചെറിയ കുറവുണ്ട്. 200 രൂപ കുറഞ്ഞ് ഒരു പവന്‍റെ വില 50,680 രൂപയിലേക്കിത്തി. ഗ്രാമിന് 6,335 രൂപ.

കൂടിയത് 6,200 രൂപ
കഴിഞ്ഞ സാമ്പത്തിക വർഷം 6,200 രൂപയുടെ വർധനവാണ് പവന്‍റെ വിലയിലുണ്ടായത്. 2023 മാർച്ച് 31-ന് 44,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ 2024 മാർച്ച് 31 ആകുമ്പോഴേക്കും വില 50,200-ലേക്കെത്തി. കഴിഞ്ഞ ഒരു മാസത്തിനിട മാത്രം 4,560 രൂപയാണ് സ്വർണത്തിന് കൂടിയത്.
അന്താരാഷ്ട്ര വില
അന്താരാഷ്ട്ര തലത്തിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 3.15 ഡോളർ (0.14%) ഉയർന്ന് 2252.16 ഡോളർ എന്നതാണ് നിരക്ക്. ഇക്കഴിഞ്ഞ ഫെബ്രുവരി 13-ആം തിയ്യതി ആഗോള സ്വർണ വില 1981 ഡോളറായിരുന്നു. അതായത് കഴിഞ്ഞ ഒന്നര മാസത്തിനിടെ 280 ഡോളറിന്‍റെ വർധനവാണ് സ്വർണ വിലയിലുണ്ടായത്.
ഒരു പവൻ വാങ്ങുമ്പോൾ കീശ കീറും
സ്വർണം പവന്‍റെ വിലയിൽ കുറവുണ്ടായെങ്കിലും ആ കുറവ് വലിയ ആശ്വാസം നൽകില്ല എന്നതാണ് വസ്തുത. കാരണം ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ കുറഞ്ഞത് 55,000 രൂപ നൽകേണ്ടി വരും. എങ്ങനെയാണെന്നാണോ.
സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. അങ്ങനെ നോക്കിയാൽ 2500 രൂപ പണിക്കൂലി വരും. 3 ശതമാനം ജിഎസ്ടി അതായത് 1600 രൂപ. അതോടൊപ്പം എച്ച്.യു.ഐ.ഡി നിരക്കും കൂടി ചേരുമ്പോൾ ഏകദേശം 55,000 രൂപയാകും.
വില വർധനവ് തുടരും
ഏപ്രിൽ 1 മുതൽ തുടങ്ങിയ പുതിയ സാമ്പത്തിക വർഷത്തിലും സ്വർണ്ണവില വർധിക്കാനാണ് സാധ്യതയെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. 2024 ഏപ്രിൽ 30, മെയ് 1 തിയ്യതികളിലാണ് അടുത്ത യുഎസ് ഫെഡ് യോഗം നടക്കുന്നത്. ഇതിലെ നയ തീരുമാനങ്ങൾ സ്വർണ്ണവിലയെ സംബന്ധിച്ച് പ്രധാനമാണ്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗ്. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

സ്വർണം വിൽക്കാൻ പറ്റിയ സമയം
സ്വർണ വില പുതിയ ചരിത്രം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്വർണം വിൽക്കാൻ തയ്യാറാകുന്നവർക്ക് വലിയ നേട്ടമാണ്. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ സ്വർണമാണെങ്കിൽ ലാഭം ഉയരും. സാധാരണ സ്വർണം വിൽക്കുമ്പോൾ പവന്‍റെ വിലയിൽ നിന്നും 1000 രൂപ മുതൽ 1500 രൂപ വരെ കുറയും. അതായത് ഇന്ന് സ്വർണം വിൽക്കുകയാണെങ്കിൽ ഒരു പവന് 49,000 രൂപ വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്വർണം പണയം വയ്ക്കുന്നതിലൂടേയും അത്യാവശ്യത്തിന് ഉയർന്ന തുക കണ്ടെത്താൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications