ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കാനോ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനോ ആദ്യം വേണ്ടത് കെവൈസി നടപടികളാണ്. ഇക്കാലത്ത് ഇലക്ട്രോണിക് കെവൈസികൾ ഇടപാടുകൾ കുറച്ചു കൂടെ ലളിതമാക്കിയിട്ടുണ്ടെങ്കിലും ഓരോ ഇടപാടിനും കെവൈസി നിർബന്ധമാണ്. ബാങ്കിൽ നിന്ന് ഇൻഷൂറൻസ് കമ്പനിയിലേക്ക് പോയാലും ഇത് തന്നെയാണ് അവസ്ഥ. ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍, ലോക്കല്‍ സൗകര്യം, മ്യൂച്വല്‍ ഫണ്ട്, ഓഹരി, ബോണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷൂറന്‍സ് പോളിസി വാങ്ങല്‍ എന്നിവയുടെ കെവൈസി നടപടികള്‍ക്ക് വിവിധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും.
കെവൈസി വിവരങ്ങള്‍ക്ക് പ്രധാനമായും ആധാര്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് ആവശ്യമായി വരുന്നത്. ഇതിൽ പ്രധാനികളാണ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ. രേഖകളുടെ പകർപ്പ് ഹാജരാക്കുന്നതിനൊപ്പം ഇന്‍ പേഴ്‌സണല്‍ വെരിഫിക്കേഷനായി (ഐപിവി) ഒറിജിനല്‍ രേഖകളും അപേക്ഷ സമർപ്പിക്കുന്നവർ ഹാജരാക്കേണ്ടതുണ്ട്. ഒന്നിലധികം രേഖകളുടെ വലച്ചിൽ ഏതൊരാൾക്കും കല്ലുകടിയാണ്. എന്നാൽ ഇത്തരം സങ്കീർണതകളിലേക്ക് പോകാതെ തന്നെ സാമ്പത്തിക കാര്യങ്ങൾ നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
കെവൈസി
ഇപ്പോൾ എങ്ങനെയാണ് കെവൈസി നടപടികൾ പൂർത്തീകരിക്കുന്നതെന്ന് നോക്കാം. ഓരോ സ്ഥാപനങ്ങളിലും സേവനങ്ങള്‍ക്ക് ഓരോ തവണയും കെവൈസി വിവരങ്ങൾ നല്‍കി കൊണ്ടിരിക്കണം. ഒരു ബാങ്കിൽ അക്കൗണ്ട് എടുക്കാൻ കെവൈസി വിവരങ്ങൾ നൽകിയാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപ സമയത്തും ഇതേ നടപടികൾ വീണ്ടും ചെയ്യേണ്ടതുണ്ട്. ഇത് ഇൻഷൂറൻസ് തുടങ്ങിയ മിക്ക സാമ്പത്തിക ഇടപാടുകൾക്കും ബാധകമാണ്.
കെവൈസി നടപടിക്കായി വ്യത്യസ്ത രേഖകൾ എല്ലായിടത്തും സ്വീകാര്യമായതിനാൽ വ്യത്യസ്ത സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യത്യസ്തമായ രേഖകള്‍ സമർപ്പിക്കാനാകും. എന്നാല്‍ ഈ നടപടികൾ ഒഴിവാക്കാൻ 'ഒറ്റത്തവണ കെവൈസി' യാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. സെൻട്രൽ കെവൈസി (Central KYC) അഥവാ സികെവൈസി നടപ്പാക്കാനാണ് ആലോചന.
സികെവൈസി
ഓരോ സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത കെവൈസി രേഖകൾ സമർപ്പിക്കുമ്പോഴുണ്ടാകുന്ന രേഖകളിലെ പൊരുത്തക്കേട് ഒഴിവാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വർഷങ്ങൾക്ക് മുൻപ് അവതരിപ്പിച്ച ആശയമാണ് സെൻട്രൽ കെവൈസി എന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി സേവനങ്ങളെ ഉൾകൊള്ളുന്നതാണ് സികെവൈസി. ഇത് നടപ്പിലാക്കുകയാണെങ്കിൽ സാമ്പത്തിക കാര്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കെവൈസി ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. പകരം സികെവൈസി നമ്പരാണ് നൽകേണ്ടത്.
രാജ്യത്തുടനീളം ഇത് ഉപയോഗിക്കാനാകും. ഇതുവഴി ബാങ്കുകൾക്ക് ഉപഭോക്താക്കൾക്ക് ഏതൊക്കെ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്ന വിവരങ്ങൾ ലഭ്യമാക്കാനും തട്ടിപ്പുകൾ തടയാനും സികെവൈസി സഹായിക്കും.
തട്ടിപ്പുകൾക്ക് പിടിവീഴും
ഒരു ബാങ്കിന്റെ വ്യത്യസ്ത ബ്രാഞ്ചുകളിൽ സമാന തരത്തിലുള്ള അക്കൗണ്ടുകൾ (സേവിംഗ്സ് അക്കൗണ്ട്) ആരംഭിക്കുന്നതിന് നേരത്തെ തന്നെ ഉപഭോക്താക്കൾക്ക് വിലക്കുണ്ട്. 5 ലക്ഷം രൂപയുടെ ഡിഐസിജിസി ഇൻഷൂറൻസിനായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്ന പ്രവണതയുണ്ട്.
ഇതിനൊപ്പം ലഘു സമ്പാദ്യ പദ്ധതികളിൽ അധിക തുക നിക്ഷേപിച്ചുള്ള തട്ടിപ്പിനും പിടി വീഴ്ത്താൻ സികെവൈസി സഹായിക്കും. ഒന്നിൽ കൂടുതൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ ആരംഭിക്കുന്നതിനോ വ്യത്യസ്ത ബാങ്കുകളിൽ ഒന്നിലധികം സീനിയർ സിറ്റിസൺ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച് 15 ലക്ഷത്തിലധികം നിക്ഷേപിക്കുന്നത് പോലുള്ള തട്ടിപ്പുകൾ തടയാനാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications