20,000 രൂപ വേണോ? ചെറിയ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പണത്തിന് എന്ത് ചെയ്യും? നിലവിൽ നിക്ഷേപങ്ങളൊന്നും തന്നെയില്ലെങ്കിൽ വായ്പയിലൂടെ സാമ്പത്തിക ആവശ്യം പൂർത്തിയാക്കുവാൻ സാധിക്കും. എന്നാൽ പലപ്പോഴും ചെറിയ തുകയ്ക്ക് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാൻ ബുദ്ധിമുട്ടാണ്. ബാങ്ക് ആവശ്യപ്പെടുന്ന രേഖകളെല്ലാം സമർപ്പിച്ച് വായ്പ എടുക്കുമ്പോഴേക്കും നിങ്ങളുടെ ആവശ്യം കൃത്യ സമയത്ത് നടക്കണമെന്നുമില്ല.
നിങ്ങളുടെ ആധാർ കാർഡ് കൈവശമുണ്ടെങ്കിൽ അത് വഴി വായ്പാ സൗകര്യം ലഭിക്കും. അതായത് ആധാർ കാർഡുണ്ടെങ്കിൽ ചെറുകിട വായ്പാ ആവശ്യങ്ങളെല്ലാം എളുപ്പത്തിൽ പൂർത്തീകരിക്കാം. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾക്ക് ഈ ഓപ്ഷനിലൂടെ വായ്പ ഉറപ്പാക്കാം. പെട്ടെന്ന് ഒരു 20,000 രൂപ ആവശ്യമായി വന്നാൽ ഉടനെ ആധാർ കാർഡ് അടിസ്ഥാനമാക്കി വായ്പ എടുക്കാം. വായ്പ മിനിറ്റുകൾക്കുള്ളിൽ തന്നെ ലഭിക്കുകയും ചെയ്യും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പല തരം ആവശ്യങ്ങൾക്കാണ് ആളുകൾ പേഴ്സണൽ ലോണുകളെ സമീപിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത അനുസരിച്ച് പേഴ്സണൽ ലോണുകൾ ലഭിക്കും. മാത്രമല്ല ഇത്തരം വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണ്.
ആധാർ കാർഡിലൂടെ വായ്പ
ആധാർ കാർഡിൽ ഒരു 12 അക്ക യൂണീക്ക് ഐഡൻ്റിറ്റി നമ്പർ ഉണ്ട്. അതായത് ആധാർ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു സുപ്രധാന രേഖയാണ്. സർക്കാർ പ്രോഗ്രാമുകൾ, ബാങ്കിംഗ് സേവനങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആക്സസ് ചെയ്യാനും ആധാറിലൂടെ സാധിക്കും. ഒരു വ്യക്തിയുടെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയായതിനാൽ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ആധാർ ഒരു ഉറപ്പുള്ള രേഖയായി മാറുന്നു.
ആധാർ വായ്പയുടെ നേട്ടങ്ങൾ
- വേഗത്തിലുള്ള അംഗീകാരം: കുറഞ്ഞ സമയത്തിനുള്ളിൽ വായ്പ ലഭിക്കും. അതിനാൽ അടിയന്തിര ആവശ്യങ്ങൾ വരുമ്പോൾ ഇത് മികച്ച ഓപ്ഷനായിരിക്കും.
- ഈട് ആവശ്യമില്ല: വസ്തു, മറ്റു ആസ്തികൾ എന്നിവ പണയപ്പെടുത്തേണ്ടതില്ല.
- നിബന്ധനകൾ: തിരിച്ചടവ് രീതി ഉൾപ്പെടെ, ലോൺ നിബന്ധനകൾ ചർച്ച ചെയ്ത് മാറ്റം വരുത്താൻ സാധിക്കും.
- കുറഞ്ഞ നടപടിക്രം: ഏറ്റവും ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ രേഖകളുമാണ് ഈ വായ്പയുടെ മറ്റൊരു പ്രത്യേകത.

ആധാർ വായ്പയുടെ യോഗ്യത
- അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
- അപേക്ഷകന്റെ പ്രായപരിധി 21 നും 65 നും ഇടയിലായിരിക്കണം.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ സ്ഥിരവരുമാനം തെളിയിക്കുന്ന രേഖകൾ ആവശ്യമുണ്ട്.
ആധാർ വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
1. ചെറിയ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ തിരഞ്ഞെടുക്കുക.
2. ഇനി വായ്പയ്ക്കായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് സന്ദർശിക്കുക. ശേഷം അതിൽ സൈൻ അപ്പ് ചെയ്യുക.
3. ഇനി നിങ്ങളുടെ വ്യക്തപരമായ വിവരങ്ങളും മേൽവിലാസവും വ്യക്തമാക്കുന്നതിനായി ആധാർ അപ്‌ലോഡ് ചെയ്യുക.
4. നിങ്ങളുടെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ വായ്പ നൽകുന്നവർക്ക് നിങ്ങളുടെ എല്ലാ രേഖകളും വിശദമായി പരിശോധിക്കേണ്ടി വരും.
5. നിങ്ങൾ യോഗ്യരാണെങ്കിൽ രേഖകൾ പരിശോധിച്ചതിനു ശേഷം തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായ്പ അംഗീകരിക്കും....
- ക്രെഡിറ്റ് സ്‌കോർ: ഉയർന്ന ക്രെഡിറ്റ് സ്‌കോറുണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ പെട്ടെന്ന് അംഗീകാരിക്കും.
- ഒന്നിലധികം വായ്പകൾ അപേക്ഷിക്കാതിരിക്കുക: നിരവധി വായ്പകളുണ്ടെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാം.
ആധാറിന് കീഴിലുള്ള വായ്പകൾ പ്രായോഗികമാണെങ്കിലും ചിലപ്പോൾ ചെറിയ വായ്പകൾക്ക് പോലും ഇരട്ടി തുക പലിശയിലൂടെ ഈടാക്കും. മാത്രമല്ല വായ്പ തിരഞ്ഞെടുക്കുമ്പോൾ അനാവശ്യമായ ചാർജുകളൊന്നും ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications