ഇൻസ്റ്റൻ്റ് വായ്പകളെ ആശ്രയിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോഴാണ് ആളുകൾ ഇൻസ്റ്റൻ്റ് വായ്പകൾ പരിഗണിക്കുന്നത്. എന്നാൽ കുറഞ്ഞ രേഖകളോടെ ഇൻസ്റ്റൻ്റായി പണം ഉറപ്പാക്കാൻ ആധാർ കാർഡ് വായ്പകളിലൂടെ സാധിക്കും. ആധാർ കാർഡ് വായ്പകളുടെ പ്രക്രിയകൾ കൂടുതൽ ലളിതമായിരിക്കും. നിങ്ങൾക്ക് പെട്ടെന്ന് തന്നെ 20,000 രൂപ ആവശ്യമുണ്ടോ? എങ്കിൽ ആധാർ കാർഡ് വായ്പകൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും.
മാത്രമല്ല ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വേഗത്തിലുള്ള വിതരണവും എളുപ്പത്തിലുള്ള ഓൺലൈൻ അപേക്ഷകളും ഈ വായ്പ വാഗ്ദാനം ചെയ്യുന്നു.
ആധാർ കാർഡ് വായ്പകളുടെ പ്രത്യേകത
വേഗത്തിലുള്ള സാമ്പത്തിക ആവശ്യമുള്ള വായ്പക്കാർക്ക് ആധാർ കാർഡ് വായ്പകൾ ഒരു മികച്ച ഓപ്ഷനായിരിക്കും. തിരിച്ചറിയൽ രേഖ, പ്രായം തെളിക്കുന്ന രേഖ, മേൽ വിലാസം തെളിയിക്കുന്ന രേഖ എന്നിവക്കെല്ലാം ഒരു രേഖ മതി, അതാണ് ആധാർ. അതിനാൽ അമിതമായ രേഖകൾ ആവശ്യമില്ല എന്നർത്ഥം. ആധാർ കാർഡ് വഴി എടുക്കുന്ന വ്യക്തിഗത വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണ്. അതായത് കടം വാങ്ങുന്നവർക്ക് ഒരു ഈടും പണയവും വയ്ക്കേണ്ടതില്ല.
ഓൺലൈൻ കെവൈസി പരിശോധനയിലൂടെ മൊബൈൽ ആപ്പുകളിലൂടെയോ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ ഇത്തരം വായ്പാ അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.

അപേക്ഷാ പ്രക്രിയ
നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് ഒരു വ്യക്തിഗത വായ്പ നേടാം. അപേക്ഷാ പ്രക്രിയ അറിയാം;
വായ്പാദാതാവിനെ തിരഞ്ഞെടുക്കുക: ആധാർ അധിഷ്ഠിത വായ്പകൾ വാഗ്ദാനം ചെയ്യുന്ന വായ്പാദാതാവിനെ തിരഞ്ഞെടുക്കുക.
ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം: നിങ്ങൾ തിരഞ്ഞെടുത്ത വായ്പാദാതാവിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക: നിങ്ങളുടെ ആധാർ നമ്പറിനൊപ്പം വ്യക്തിഗത വിവരങ്ങളും, തൊഴിൽ വിശദാംശങ്ങളും നൽകുക.
കെവൈസി പരിശോധന : നിങ്ങളുടെ കെവൈസി പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുക: നിങ്ങളുടെ അപേക്ഷ പരിശോധിച്ച് പ്രോസസ്സിംഗ് ചെയ്യുന്നതിന് അയയ്ക്കുക.
ഇത്രയും ചെയ്തതിന് ശേഷം വായ്പ അംഗീകാരിച്ചാൽ, മിക്ക വായ്പാദാതാക്കളും 2-3 ദിവസത്തിനുള്ളിൽ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വായ്പ തുക വിതരണം ചെയ്യും.
ആധാർ കാർഡ് വായ്പ ആർക്കെല്ലാം അപേക്ഷിക്കാം.?
- 21 മുതൽ 55 വയസ്സ് വരെ അപേക്ഷിക്കാം. എങ്കിലും ചില വായ്പാദാതാക്കൾ 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കും.
- പ്രതിമാസം 12,000 മുതൽ 15,000 രൂപ വരെ ശമ്പളം ലഭിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കും.
- 700 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വേഗം തന്നെ വായ്പ ഉറപ്പാക്കാം. ചില വായ്പാദാതാക്കൾ 650 ന് മുകളിലുള്ള സ്കോറുകൾ സ്വീകരിച്ചേക്കാം.
- ശമ്പളക്കാരായ വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും അർഹതയുണ്ട്.
- പ്രവൃത്തിപരിചയം കുറഞ്ഞത് ഒരു വർഷമെങ്കിലും ഉണ്ടായിരിക്കണം.
വായ്പക്ക് ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- പാൻ കാർഡ്
- കഴിഞ്ഞ 3 മാസത്തെ വിവരങ്ങൾ അടങ്ങിയ ശമ്പള സ്ലിപ്പുകൾ
- കഴിഞ്ഞ 3 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ
- വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് പോലുള്ള കെവൈസി രേഖകൾ
- അടുത്തിടെ എടുത്ത ഒരു ഫോട്ടോ
ആധാർ വഴി വായ്പ എടുക്കുമ്പോൾ ഈ കാര്യങ്ങളും ശ്രദ്ധിക്കണേ
പരമാവധി ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെന്ന് ഉറപ്പാക്കുക. അതായത് 700 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ നിലനിർത്താൻ ശ്രദ്ധിക്കുക. ഒരിക്കലും ഒന്നിലധികം വായ്പകൾ ഇല്ലെന്ന് ഉറപ്പാക്കണം. ഒന്നിലധികം വായ്പകളുണ്ടെങ്കിൽ പുതിയ അപേക്ഷ അംഗീകരിക്കാനുള്ള സാധ്യത കുറയും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
