ആധാർ കാർഡ് പോക്കറ്റിലുണ്ടോ? നവംബർ മുതൽ സുപ്രധാന മാറ്റങ്ങളാണ് ആധാർ കാർഡ് ഉടമകളെ കാത്തിരിക്കുന്നത്. ഇനി മുതൽ ആധാറിലെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ അപ്‌ലോഡ് ചെയ്യാൻ യാതൊരു രേഖകളും ആവശ്യമില്ല. വളരെ ലളിതമായ പ്രക്രിയയിലൂടെ ആധാർ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അനുവദിക്കുന്നു.
ഓൺലൈൻ അപ്ഡേറ്റുകൾക്ക് പുറമേ മറ്റു ചില മാറ്റങ്ങളും ഉണ്ട്. അതായത് നേരിട്ട് എൻറോൾമെന്റ് സെന്ററുകളിലെത്തി ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് നിരക്കുകളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഈ പരിഷ്കരണത്തിൽ ആധാർ-പാൻ ലിങ്കിംഗ് നിർബന്ധമാക്കുകയും ചെയ്തു. ഈ കാരണത്താൽ എല്ലാ പാൻ ഉടമകളും 2025 ഡിസംബർ 31-നകം അവരുടെ ആധാർ പാനുമായി ലിങ്ക് ചെയ്തിരിക്കണം. അല്ലെങ്കിൽ 2026 ജനുവരി 1 മുതൽ അവരുടെ പാൻ പ്രവർത്തനരഹിതമാകും.
അപ്ഡേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
2025 നവംബർ മുതൽ, ആധാർ ഉപയോക്താക്കൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ പ്രധാന വിവരങ്ങൾ ആധാർ കേന്ദ്രം സന്ദർശിക്കാതെ തന്നെ പൂർണ്ണമായും ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയും. അതിനാൽ തന്നെ ആധാർ കേന്ദ്രത്തിൽ നേരിട്ടെത്തി സമയം കളയാതെ അപ്ഡേറ്റുകൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.
എന്നാൽ വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകൾക്ക് മാത്രമേ ആധാർ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകേണ്ടി വരികയുള്ളൂ. ഇത് ഈ പ്രക്രിയ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നു.

ആധാർ നിയമത്തിലെ മാറ്റം പ്രകാരം പാൻ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, എംഎൻആർഇജിഎ, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ തുടങ്ങിയ മറ്റ് സർക്കാർ രേഖകളുമായി ആധാർ ലിങ്ക് ചെയ്തുകൊണ്ട് യുഐഡിഎഐ നിങ്ങളുടെ വിവരങ്ങൾ ഓട്ടോമാറ്റിക്കലി പരിശോധിക്കും. അതായത് ഓരോ അപേഡ്റ്റുകൾക്കും ഇനി മുതൽ നിങ്ങൾ രേഖകൾ അപലോഡ് ചെയ്യേണ്ടി വരില്ല എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
ആധാർ നിയമത്തിലെ പരിഷ്കാരം സാമ്പത്തിക മേഖലയെ ബാധിക്കുമോ?
നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ടുകൾ, പിപിഎഫ്, ഇൻഷുറൻസ് പോളിസികൾ, ചെറുകിട സേവിംഗ്സ് നിക്ഷേപങ്ങൾ എന്നിവയെ ഈ മാറ്റങ്ങൾ നേരിട്ട് ബാധിക്കും. യുഐഡിഎഐ നിർദ്ദേശിക്കുന്ന സമയത്ത് കൃത്യമായി ആധാർ അപ്ഡേറ്റ് ചെയ്യാതിരിക്കുകയോ, അല്ലെങ്കിൽ പാൻ-ആധാർ ലിങ്ക് ചെയ്യാതിരിക്കുകയോ ചെയ്താൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. അതിനാൽ ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാൻ ആധാർ വേഗം തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സാമ്പത്തിക തട്ടിപ്പ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിയമങ്ങൾ പരിഷ്കരിച്ചത്.
ആധാർ ഉടമകൾ ചെയ്യേണ്ടത് എന്തെല്ലാം?
യുഐഡിഎഐ വെബ്സൈറ്റ് അല്ലെങ്കിൽ mAadhaar ആപ്പ് സന്ദർശിച്ച് നിങ്ങളുടെ ആധാർ സ്റ്റാറ്റസും അപ്ഡേറ്റ് തീയതിയും പരിശോധിക്കുക.
ആദായനികുതി പോർട്ടലിൽ പാൻ-ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധിക്കണം
നിങ്ങളുടെ കെവൈസി രേഖകൾ ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications