സാമ്പത്തിക ആവശ്യങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാൽ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക ആവശ്യകതയും ആയിരിക്കും, എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ വായ്പകൾ പരിഗണിക്കും. എമർജൻസി ഫണ്ട് കൈവശം ഇല്ലാത്തവരാണ് വായ്പ എടുക്കുന്നത്.
ചെറിയ സാമ്പത്തിക ആവശ്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടി ബാങ്കുകളിൽ കയറി ഇറങ്ങാതെ മിനിറ്റുകൾ കൊണ്ട് പണം നേടാൻ ആധാർ വായ്പകളാണ് ബെസ്റ്റ് ഓപ്ഷൻ. ആധാർ കാർഡ് ഇല്ലാത്ത ഇന്ത്യൻ പൗരൻമാർ ഉണ്ടാവില്ല. ഇത് വെറുമൊരു തിരിച്ചറിയൽ രേഖയല്ല. ആധാർ ഉപയോഗിച്ച് നിങ്ങൾക്ക് പണം വായ്പയായി ലഭിക്കും.
വെറും 10,000 രൂപയാണോ ആവശ്യം? എങ്കിൽ തടസ്സങ്ങളില്ലാതെ ആധാർ കാർഡ് വഴി പണം ലഭിക്കും, വിശദമായി അറിയാം.
എന്താണ് ആധാർ കാർഡ് വായ്പ?
ആധാർ കാർഡ് പ്രധാന രേഖയായി നൽകി ബാങ്കുകളും എൻബിഎഫ്‌സികളും വാഗ്ദാനം ചെയ്യുന്ന ഒരു തരം വ്യക്തിഗത വായ്പയാണിത്. ഇതിന് ഈട് നൽകേണ്ട ആവശ്യമില്ല. പെട്ടെന്ന് പണം ആവശ്യം വരുമ്പോൾ ഇത് സൗകര്യപ്രദമായ ഓപ്ഷനാണ്. ആധാർ കെവൈസി പ്രക്രിയകൾ ലളിതമാക്കിയതിനാൽ ഈ ആധാർ കാർഡ് വായ്പകൾ പെട്ടെന്ന് തന്നെ ലഭിക്കും.
ആധാർ വായ്പകളുടെ നേട്ടം
ആധാർ വായ്പകളുടെ അംഗീകാരവും വിതരണവും ഇൻസ്റ്റൻ്റായി ഉറപ്പാക്കാം എന്നതാണ് ഇത്തരം വായ്പകളുടെ പ്രധാന സവിശേഷത. തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ്, പ്രായം തെളിയിക്കുന്ന രേഖ എന്നീ കാര്യങ്ങൾക്കെല്ലാം ആധാർ മാത്രം മതി. മാത്രമല്ല ഈ വായ്പയ്ക്ക് അപേക്ഷിക്കാൻ ഈടുകൾ നൽകേണ്ടതില്ല.

ആധാർ വായ്പയുടെ യോഗ്യതാ മാനദണ്ഡം
ആധാർ വായ്പയ്ക്ക് യോഗ്യത നേടുന്നതിന് ചില നിബന്ധനകൾ പാലിക്കണം. ഓരോന്നും പരിശോധിക്കാം;
- വായ്പയ്ക്കുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും പരമാവധി 65 വയസ്സുമാണ്.
- ആധാർ കാർഡ് ലഭിക്കുന്നതിന് പ്രതിമാസ വരുമാനം കുറഞ്ഞത് 25,000 രൂപയായിരിക്കണം.
- നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം.
- നിങ്ങൾ ഇന്ത്യയിൽ ഒരു സ്ഥിര താമസക്കാരനായിരിക്കണം.
ആവശ്യമുള്ള രേഖകൾ
ആധാർ കാർഡ് ഉപയോഗിച്ച് വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ചില അടിസ്ഥാന രേഖകൾ ആവശ്യമാണ്. ഓരോ ധനകാര്യ സ്ഥാപനവും ആവശ്യപ്പെടുന്ന രേഖകൾ വ്യത്യസ്തമായിരിക്കും. അതിനാൽ ബാങ്കിന്റെയോ എൻബിഎഫ്‌സിയുടെയോ നിബന്ധനകൾ വായിക്കുക. വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ ഇതാ;
- ആധാർ കാർഡ്
- പാൻ കാർഡ്
- പാൻ കാർഡ് ലഭ്യമല്ലെങ്കിൽ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ശമ്പള സ്ലിപ്പുകൾ എന്നിവ ഉപയോഗിക്കാം.
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
നിങ്ങളുടെ ആധാർ കാർഡ് ഇതിനകം തന്നെ നിങ്ങളുടെ പാൻ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, കൂടുതൽ രേഖകൾ ആവശ്യമില്ല.
ഓൺലൈനായി ആധാർ വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
- വായ്പ നൽകുന്ന ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ അവരുടെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് സൈൻ അപ്പ് ചെയ്യുക.
- അടുത്തത് പേഴ്സണൽ ലോൺ ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
- നിങ്ങളുടെ ആധാർ നമ്പറും മറ്റ് അടിസ്ഥാന വിവരങ്ങളും ശരിയായി നൽകുക.
- നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഇ-കെവൈസി പൂർത്തിയാക്കുക.
- അതിനു ശേഷം പൂരിപ്പിച്ച ഫോം സബ്മിറ്റ് ചെയ്യുക.
- നിങ്ങളുടെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം ഉടനെ തന്നെ വായ്പാ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ചില സാഹചര്യത്തിൽ അത് 2, 3 ദിവസങ്ങൾ എടുത്തേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications