നിങ്ങൾക്ക് പിഎഫ് അക്കൗണ്ടുണ്ടോ? എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാറിനെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറുമായി (യുഎഎൻ) ബന്ധിപ്പിക്കുന്നതിനും വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.
പിഎഫ് സേവനങ്ങൾ ലളിതമാക്കാനും, പേപ്പർ വർക്കുകൾ കുറക്കാനും, തടസ്സങ്ങളില്ലാതെ സമയബന്ധിതമായ പേഔട്ടുകൾ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാനാണ് പുതിയ നിയമം എത്തുന്നത്.
നേരിട്ട് തന്നെ ആധാർ- യുഎഎൻ ലിങ്ക് ചെയ്യാം
- ആധാറിലും യുഎഎൻ രേഖകളിലും നിങ്ങളുടെ പേര്, ലിംഗഭേദം, ജനനത്തീയതി എന്നിവ ഒരുപോലെയാണെങ്കിൽ നിങ്ങൾക്ക് നേരിട്ട് തന്നെ നിങ്ങളുടെ തൊഴിലുടമയെ സമീപിക്കാം.
- എംപ്ലോയർ പോർട്ടലിലെ കെവൈസ് വഴി തൊഴിലുടമയ്ക്ക് ആധാർ സീഡിംഗ് പൂർത്തിയാക്കാൻ കഴിയും.
- ഈ പ്രക്രിയയ്ക്ക് ഇനി ഇപിഎഫ്ഒയിൽ നിന്ന് മറ്റു അനുമതി ആവശ്യമില്ല.

ആധാർ- യുഎഎൻ രേഖകളിലെ വിവരങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിൽ?
ആധാർ, യുഎഎൻ വിവരങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നില്ലെങ്കിൽ ജോയിൻ്റ് ഡിക്ലറേഷൻ സംവിധാനം നിങ്ങളെ സഹായിക്കും. ഏതെല്ലാം ഘട്ടങ്ങളിൽ ഇത് ഉപയോഗിക്കാമെന്ന് നോക്കാം;
- പേര്, ലിംഗഭേദം അല്ലെങ്കിൽ ജനനത്തീയതി പോലുള്ള വിശദാംശങ്ങൾ തിരുത്തുന്നതിന് തൊഴിലുടമകൾക്ക് ഇപ്പോൾ ഓൺലൈൻ ജെഡി ജോയിൻ്റ് ഡിക്ലറേഷൻ സമർപ്പിക്കാൻ കഴിയും. തെറ്റായ ആധാർ നമ്പർ ലിങ്ക് ചെയ്ത കേസുകൾക്കും ഇത് ബാധകമാണ്.
- ഒരു കമ്പനി അടച്ചുപൂട്ടിയാലോ മറ്റേതെങ്കിലും സാഹചര്യത്തിലോ ഒരു ഫിസിക്കൽ ജോയിൻ്റ് ഡിക്ലറേഷൻ ഫോം സമർപ്പിക്കാം. അംഗീകൃത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ ഈ ഫോം പിആർഒ കൗണ്ടറിൽ സമർപ്പിക്കാം, തുടർന്ന് അവർ അത് വെരിഫിക്കേഷന് ശേഷം പ്രോസസ്സ് ചെയ്യുന്നതിനായി അപ്‌ലോഡ് ചെയ്യും.
എച്ച്ഡിഎഫ്സി ബാങ്ക് ഈ നിയമങ്ങൾ പരിഷ്കരിക്കുന്നു: പുതിയ ഇടപാട് പരിധികളും മാറ്റങ്ങളും അറിയാം
ആധാർ യുഎഎനുമായി ഓൺലൈനായി ലിങ്ക് ചെയ്യുന്നത് എങ്ങനെ?
- UMANG മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ആധാറുമായി യുഎഎൻ ബന്ധിപ്പിക്കാം. എങ്ങനെയെന്ന് പരിശോധിക്കാം;
- ഉമാംങ് ആപ്പ് ടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- "സേവനങ്ങൾ" ഓപ്ഷൻ ക്ലിക്ക് ചെയ്ത് "EPFO" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇപിഎഫ്ഒ ഓപ്ഷന് കീഴിൽ "e-KYC സേവനങ്ങൾ" തിരഞ്ഞെടുക്കുക.
- "ആധാർ സീഡിംഗ്" ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ യുഎഎൻ നൽകുക. അതിനു ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ ഒടിപി നൽകുക.
- നിങ്ങളുടെ ആധാർ വിശദാംശങ്ങൾ നൽകുക.
- ഇതിനു ശേഷം വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയായാൽ നിങ്ങളുടെ ആധാറുമായി യുഎഎൻ ലിങ്ക് ചെയ്തിരിക്കുന്നു.
- ഈ പ്രക്രിയ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാവുമെങ്കിലും പൂർണമായ പരിശോധനയും അംഗീകാരവും ലഭിക്കാൻ ഏകദേശം 15 ദിവസം വരെ എടുത്തേക്കാം.
മറ്റു പേഔട്ടുകൾ
മരണപ്പെട്ട ഇപിഎഫ്ഒ അംഗത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ക്ലെയിം സെറ്റിൽമെന്റുകൾക്ക് ഇനി മുതൽ രക്ഷാകർതൃ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല.
ലംപ്സം സെറ്റിൽമെന്റുകളും പെൻഷൻ തുകയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications