ആധാറിന്ന് പ്രധാനപ്പെട്ട വ്യക്തിഗത തിരിച്ചറിയാൽ രേഖയായി മാറിയിട്ടുണ്ട്. എൽപിജി കണക്ഷൻ, ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അപേക്ഷ തുടങ്ങി പ്രധാനപ്പെട്ട എല്ലാ കാര്യങ്ങൾക്കും ആധാർ നിർബന്ധമാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിക്കുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയായും മേല്‍വിലാസം തെളിയിക്കുന്നതിനുമായി ആധാര്‍ വ്യാപാകമായി ഉപയോഗിക്കുന്നുണ്ട്.
ഉപയോഗം കൂടിയതോടെ തട്ടിപ്പും പെരുകുകയാണ്. ആധാർ കാർഡിന്റെ കോപ്പി പലയിടത്തും രേഖയായി സമർപ്പിക്കുന്ന ഘട്ടത്തിൽ ഇത് ഉപയോഗിച്ച് പല വിധ തട്ടിപ്പുകളും ഇന്ന് നടക്കുന്നുണ്ട്. മറ്റൊരാളുടെ ആധാർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇത്തരത്തിൽ അക്കൗണ്ട് ആരംഭിച്ചാൽ ആർക്കാണ് ഇതിന്റെ ഉത്തരവാദിത്വം? യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആധാർ ഉടമകളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്. വിശദമായി നോക്കാം.

ഉത്തരവാദിത്വം ആർക്ക്
കള്ളപണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ഔദ്യോഗികമായി സാധുതയുള്ള രേഖകളിൽ ഒന്നാണ് ആധാർ. അതേസമയം അക്കൗണ്ട് തുറക്കുന്ന ഘട്ടത്തിൽ മറ്റ് ഇക്കാര്യങ്ങളിലും ബാങ്ക് ജാഗ്രത പാലിക്കേണ്ടതുമുണ്ട്.
ഒരു തട്ടിപ്പുകാരൻ ആധാർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയും ബാങ്ക് കൃത്യമായ മുൻകരുതലുകളൊന്നും എടുക്കാതിരിക്കുകയും ചെയ്താൽ ശേഷമുണ്ടാകുന്ന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ആധാർ ഉടമയ്ക്ക് ഉണ്ടാകില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ഇത്തരം ദുരുപയോഗം മൂലം ഒരു ആധാർ ഉടമയ്ക്കും ഇതുവരെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റ് വിശദമാക്കുന്നു.
എളുപ്പം തട്ടിപ്പ് നടക്കുമോ
ആധാർ കാർഡിന്റെ പകർപ്പ് മറ്റൊരാളുടെ കയ്യിലെത്തിയാൽ നിങ്ങളുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകനാകുമോ എന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്ന ചോദ്യം. ഫിസിക്കൽ ആധാർ കാർഡോ ഫോട്ടോകോപ്പിയോ മാത്രം സമർപ്പിച്ചാൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
പിഎംഎൽ നിയമങ്ങളും ആർബിഐ സർക്കുലേഷനുകളും അനുസരിച്ച് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ, കെവൈസിക്കോ ആധാർ സ്വീകരിക്കുന്നതിന് മുൻപ് ബാങ്ക് ബയോമെട്രിക് അല്ലെങ്കിൽ ഒടിപി വഴി വാലിഡേഷനുും മറ്റ് സൂക്ഷ്മ പരിശോധനകളും നടത്തേണ്ടതുണ്ട്. അതിനാൽ ബയോമെട്രിക്/ഒടിപി വലിഡേഷൻ ഇല്ലാതെ ആർക്കും അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
ഉത്തരവാദിത്വം ബാങ്കിന്
ബയോമെട്രിക്, ഒടിപി വാലിഡേഷനോ മറ്റ് പരിശോധനകളോ കൂടാതെ ആധാർ സ്വീകരിച്ച് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും ഇതുവഴി ആധാർ ഉടമയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം ബാങ്കിന്റെ മുകളിലാണ്. അത്തരമൊരു സാഹചര്യത്തിൽ ബാങ്കിന്റെ തെറ്റിന് ആധാർ കാർഡ് ഉടമ ഉത്തരവാദിയായിരിക്കില്ല.
മറ്റൊരാളുടെ വോട്ടർ കാർഡ്/റേഷൻ കാർഡ് ഹാജരാക്കി തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് തുറക്കുകയാണെങ്കിലും സമാനമായി ബാങ്കാണ് ഉത്തരവാദിയാവുകയെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. അതിനാൽ തട്ടിപ്പുകാർ നിങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പ് കൈവശം വയ്ക്കുകയും ബാങ്ക് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയും ചെയ്താൽ പോലും ആധാർ ഉടമ സുരക്ഷിതരാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
