രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY). വരുമാനം നോക്കാതെ എല്ലാ തരം സാമ്പത്തിക ശേഷിയുള്ളവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ മുന്നോട്ടു വെക്കുന്നത്. ABPMJAY ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസാണെന്ന് വിദഗ്ദർ പറയുന്നു. നിലവിൽ കോടിക്കണക്കിന് കുടുംബത്തിനാണ് ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക.
70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരൻമാർക്കാണ് ഈ സ്കീം വഴി സൗജന്യ ചികിത്സയ്ക്ക് അർഹതയുള്ളത്. സർക്കാർ, പ്രൈവറ്റ് തുടങ്ങി എല്ലാ ആശുപത്രിയിലും ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് പ്രയോജനപ്പെടുത്താം. നിലവിൽ പ്രതിവർഷം 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ് കവറേജ് ABPMJAY ഉറപ്പ് നൽകുന്നത്. ചികിത്സയ്ക്കു പുറമേ താമസ സൗകര്യം, ഭക്ഷണം എന്നിവയും സ്കീമിൽ ഉൾപ്പെടുന്നു. മറ്റു സ്കീമുകളിലുണ്ടെങ്കിലും മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കും.
ഹെൽത്ത് ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ കാർഡ് വിതരണം ചെയ്യാനുള്ള പദ്ധതിയും ആയുഷ്മാൻ ഭാരത് തീരുമാനിച്ചിട്ടുണ്ട്. 2025ൽ ആയുഷ്മാൻ ഭാരതിന്റെ ഹെൽത്ത് കാർഡ് ഗൂഗിൾ വാലറ്റിൽ ലഭ്യമാകും. ഇത് ഫിസിക്കൽ കാർഡ് സൂക്ഷിക്കുന്നതിലെ പ്രതിസന്ധി ഒഴിവാക്കുന്നു.

ഓൺലൈനായി അപേക്ഷിക്കാം?
നിങ്ങൾക്ക് 70 വയസും അതിൽ കൂടുതലുമുണ്ടോ? എങ്കിൽ ആയുഷ്മാൻ ഭാരതിന്റെ ഹെൽത്ത് കാർഡിനായി ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി സർക്കാർ പ്രത്യേക പോർട്ടലും ആയുഷ്മാൻ ആപ്പും പ്രവർത്തിക്കുന്നു. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
രജിസ്ട്രേഷന് ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി
പോർട്ടലിലൂടെ അപേക്ഷിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം;
- ആദ്യം നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ (NHA) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- വെബ്സൈറ്റിൽ എത്തിയ ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. ക്യാപ്‌ച പൂരിപ്പിച്ച് ലഭിച്ച OTP പരിശോധിക്കുക.
- ഇനി 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നൽകിയിരിക്കുന്ന ബാനറിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വിവിധ വിവരങ്ങളായ സംസ്ഥാനം, ജില്ല, ആധാർ നമ്പർ എന്നിവ നൽകുക.
- അതിനു ശേഷം eKYC പ്രക്രിയ പൂർത്തിയാക്കുക. അതായത് ആധാർ OTP ഉപയോഗിച്ച് KYC പൂർത്തിയാക്കി നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ അംഗീകരിച്ച് 15 മിനിറ്റിനുള്ളിൽ തന്നെ നിങ്ങൾക്ക് ഈ ഹെൽത്ത് കാർഡ് ഡൗൺലോഡ് ചെയ്യാം.
പ്രതിമാസം 5000 നിക്ഷേപിച്ചാൽ 8 ലക്ഷം തിരികെ കിട്ടുന്ന പോസ്റ്റ് ഓഫീസ് പദ്ധതി
മൊബൈൽ ആപ്പ് വഴി അപേക്ഷിക്കാം....
- ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ഇനി മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യുക.
- ആധാർ വിശദാംശങ്ങളും ഡിക്ലറേഷൻ ഫോമും പൂരിപ്പിക്കുക.
- ശേഷം നിങ്ങളുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
- കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് eKYC പ്രക്രിയ പൂർത്തിയാക്കുക.
- ഇത്രയും വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി. അതിനു ശേഷം കാർഡ് ഡൗൺലോഡ് ചെയ്യാം.
ഈ സ്കീമിന്റെ പ്രധാന നേട്ടങ്ങൾ
- പ്രത്യേക ആയുഷ്മാൻ കാർഡ്: ഈ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഹെൽത്ത് കാർഡ് ലഭിക്കും.
- ടോപ്പ്-അപ്പ് കവർ: ഈ സ്കീമിൽ ഇതിനകം എൻറോൾ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് ഓരോ വർഷവും 5 ലക്ഷം രൂപ കവറേജുണ്ട്.
- കുടുംബ കവർ: പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത മുതിർന്ന പൗരൻമാർ ഉണ്ടെങ്കിലും കവർ കിട്ടും. അത് അവരുടെ കുടുംബാടിസ്ഥാനത്തിലാണ് 5 ലക്ഷം രൂപയുടെ വാർഷിക പരിരക്ഷ ലഭിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications