ചെറുകിട നിക്ഷേപ പദ്ധതികൾ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. സുരക്ഷിതമായ നിക്ഷേപവും മികച്ച വരുമാനവും നൽകുന്നതിനാണ് പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപ പദ്ധതികൾ മുൻഗണന നൽകുന്നത്. അത്തരത്തിലുള്ള ഒരു ജനപ്രിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി. എല്ലാ മാസവും ഒരു നിശ്ചിത തുക ഇതിൽ നിക്ഷേപിക്കുന്നതിലൂടെ 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 8 ലക്ഷം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കാം.
ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്ന പലിശ, കുറഞ്ഞ കാലം കൊണ്ട് വമ്പൻ ലാഭം; ഈ സ്കീമിൽ നിക്ഷേപിക്കാം
പലിശ നിരക്ക്
കുട്ടികളോ പ്രായമായവരോ ആകട്ടെ, എല്ലാ പ്രായക്കാർക്കും അനുസരിച്ചുള്ള സേവിംഗ് സ്കീമുകൾ പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനായി മാറിയിട്ടുണ്ട്. 5 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. 10 വർഷംവരെ നീട്ടാവുന്നതാണ്. 2023ൽ ഈ സ്കീമിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി.

100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം
അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ അക്കൗണ്ട് തുറക്കാം. ഇതിൽ 100 രൂപ മുതൽ നിക്ഷേപിക്കാം. അതേസമയം, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. പോസ്റ്റ് ഓഫീസ് ആർഡിയിൽ പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുടങ്ങാം. ഇതിനായി മാതാപിതാക്കൾ അവരുടെ പേരും രേഖയോടൊപ്പം നൽകേണ്ടതുണ്ട്.
സെക്യൂരിറ്റിയില്ലാതെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും ലോൺ എടുക്കാം, എങ്ങനെ അപേക്ഷിക്കാം?
ലോൺ സൗകര്യം ലഭ്യമാണ്
പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ ഒരു അക്കൗണ്ട് തുറന്ന് കാലാവധി പൂർത്തിയാകുന്നതിനു മുൻപ് ക്ലോസ് ചെയ്യണമെങ്കിൽ അതിനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിൽ ലോൺ സൗകര്യവും ലഭ്യമാണ്. അക്കൗണ്ട് തുടങ്ങി ഒരു വർഷത്തിനുശേഷം, നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ കഴിയൂ. വായ്പയുടെ പലിശ നിരക്ക് നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലാണ്.
എസ്ഐപി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ പത്ത് വർഷം കൊണ്ട് എത്ര രൂപ റിട്ടേൺസ് ലഭിക്കും?
10 വർഷം കൊണ്ട് 8 ലക്ഷം എങ്ങനെ നേടാം
ഈ സ്കീമിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുന്ന 5 വർഷം കൊണ്ട് 3 ലക്ഷം രൂപ നിക്ഷേപിക്കും. 6.7 ശതമാനം പലിശ നിരക്കിൽ 56,830 രൂപ പലിശയായി ലഭിക്കും. പദ്ധതി കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 6,00,000 രൂപയാകും. നിക്ഷേപത്തിന്റെ പലിശ 6.7 ശതമാനം നിരക്കിൽ 2,54,272 രൂപയായിരിക്കും. ഈ രീതിയിൽ കണക്കാക്കിയാൽ, 10 വർഷ കാലയളവിൽ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 8,54,272 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് ആർഡി സ്കീമുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയിൽ ടിഡിഎസ് കുറയ്ക്കുമെന്ന് ഓർക്കുക. ആർഡിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് 10 ശതമാനം ടിഡിഎസ് ബാധകമാണ്. ആർഡിയിൽ നിന്ന് ലഭിക്കുന്ന പലിശ 10,000 രൂപയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് കുറയ്ക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications