കെ.എസ്.എഫ്.ഇ എന്നും ജനങ്ങൾക്കൊപ്പം കൈത്താങ്ങായി നിലനിൽക്കുന്നു. എല്ലാ തരം സാമ്പത്തിക ഇടപാടുകൾക്കും ബെസ്റ്റ് ഓപ്ഷനാണ് കെ.എസ്.എഫ്.ഇ. സുരക്ഷിതമായ നിക്ഷേപങ്ങളും ഉയർന്ന പലിശ നിരക്കുമാണ് ബാങ്കുകളിൽ നിന്നും കെ.എസ്.എഫ്.ഇയെ വ്യത്യസ്തമാക്കുന്നത്. ചിട്ടികൾക്കു പുറമേ വായ്പകളും എഫ്.ഡി സ്കീമുകളും കെ.എസ്.എഫ്.ഇ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബാങ്കുകൾ ആവശ്യപ്പെടുന്ന അധിക രേഖകളും നടപടിക്രമങ്ങളും പരിശോധിച്ചാൽ കെ.എസ്.എഫ്.ഇ കൂടുതൽ ലളിതമാണ്.
100-120 മാസം വരെയാണ് സാധാരണയായി കെ.എസ്.എഫ്.ഇ ചിട്ടികളുടെ കാലാവധി. ദീർഘകാല ചിട്ടികളായതിനാൽ ചിട്ടിലേലം വിളക്കുന്നത് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്. എന്നാൽ ലേലം വിളിച്ചാൽ ഉയർന്ന തുകയും സ്വന്തമാക്കാം. ചില അവസരങ്ങളിൽ മാസങ്ങൾ മുന്നോട്ട് പോയിട്ടും ലേലം കിട്ടാതെ വരാറുണ്ട്. ആ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ ചിട്ടിയിൽ നിന്ന് തന്നെ വായ്പ എടുക്കാനും അവസരമുണ്ട്.
സാധാരണ കെ.എസ്.എഫ്.ഇയിൽ നിന്നും ഒരു വായ്പ എടുക്കുമ്പോൾ സെക്യൂരിറ്റിയായി വസ്തു, സ്വർണം തുടങ്ങിയവ സമർപ്പിക്കണം. പക്ഷേ ചിട്ടിയിൽ നിന്നും പണം എടുക്കാൻ ഇതൊന്നും വേണ്ട. സ്വർണവും വസ്തുവും ഇല്ലാതെ തന്നെ നിങ്ങൾക്ക് കെ.എസ്.എഫ്.ഇ വായ്പ നൽകുന്നു. ഇത് രണ്ട് രീതിയിൽ ഉറപ്പാക്കാം. അതായത് ചിട്ടി പാസ്സ് ബുക്ക് വെച്ച് വായ്പ നേടാം. അല്ലെങ്കിൽ ന്യൂ ചിട്ടി ലോൺ എന്ന സ്കീമിലൂടെ ലോൺ ലഭിക്കും. ഇത് രണ്ടും പരിശോധിക്കാം.
1. പാസ്ബുക്ക് ലോൺ
സെക്യൂരിറ്റിയില്ലാതെ ഈ രീതിയിലൂടെ നിങ്ങൾക്ക് വായ്പ നേടാം. അതിനായി ഒരു ഉദാഹരണ സഹിതം പരിശോധിക്കാം. അതായത് നിങ്ങൾ പ്രതിമാസം 10,000 രൂപ തിരിച്ചടവുള്ള 5 ലക്ഷം രൂപയുടെ 50 മാസത്തെ ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ മാസം 10000 രൂപ അടക്കേണ്ടി വരും.
അതിനു ശേഷം രണ്ടാം മാസം മുതൽ പത്താം മാസം വരെ ഏകദേശം 30% വരെ ഡിവിഡൻ് ഉണ്ടായാൽ 7500 രൂപ അടച്ചാൽ മതി. 11ാം മാസം മുതൽ 15 മാസം വരെ 8000 രൂപയും, 16 മാസം മുതൽ 20 മാസം വരെ 8500 രൂപയും അടക്കേണ്ടി വരും. ഇത്രയും മാസം കൊണ്ട് ഏകദേശം 1,60,000 രൂപ നിക്ഷേപിച്ചിട്ടുണ്ടാവും.

ഇതിനിടയിൽ നിങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ ചിട്ടി വിളിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ ചിട്ടി പാസ്ബുക്ക് കെ.എസ്.എഫ്.ഇയിൽ സെക്യൂരിറ്റിയായി നൽകി നിലവിലെ നിക്ഷേപത്തിൽ നിന്നും വായ്പ എടുക്കാം. അതുവരെയുള്ള നിക്ഷേപത്തിന്റെ 65 ശതമാനത്തോളം നിങ്ങൾക്ക് വായ്പയായി ലഭിക്കും. ഈ വായ്പയ്ക്ക് പ്രതിമാസം 12% പലിശയാണുള്ളത്. 2.5 ലക്ഷം വരെ നിങ്ങൾക്ക് വായ്പയായി എടുക്കാം.
വായ്പ തിരിച്ചടക്കുന്നതിനിടയിൽ നിങ്ങൾക്ക് ലേലം വിളിച്ച് ചിട്ടി ലഭിച്ചാൽ തിരിച്ചടക്കാനുള്ള ബാക്കി തുക ഈ ചിട്ടിത്തുകയിൽ നിന്നും ഈടാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പാസ്ബുക്ക് സെക്യൂരിറ്റിയായി വെച്ചാൽ എല്ലാ മാസവും കൃത്യമായ ചിട്ടിത്തുകയും വായ്പയുടെ പലിശയും വീഴ്ചയില്ലാതെ അടക്കുക.
- പ്രതിമാസത്തെ തിരിച്ചടവിലും വായ്പാ പലിശയിലും വീഴ്ച വന്നാൽ 2% പിഴ ഈടാക്കും.
2. ന്യൂ ചിട്ടി ലോൺ (NCL)
കെ.എസ്.എഫ്.ഇ പലപ്പോഴും ചിട്ടികളിൽ പലതരം പുതിയ സ്കീമുകൾ അവതരിപ്പിക്കാറുണ്ട്. ഇത്തരം ചിട്ടികളിൽ 5% ഇൻസ്റ്റാൾമെന്റ് അടച്ചാൽ ചിട്ടിത്തുകയ്ക്ക് അനുസരിച്ച് 50% വരെ വായ്പ ലഭിക്കും. പക്ഷേ ഇതിനു സെക്യൂരിറ്റി നൽകണം. മോർട്ടേജ്, സാലറി സർട്ടിഫിക്കേറ്റ്, എൽ.ഐ.സി സറണ്ടർ വാല്യൂ തുടങ്ങിയവ സെക്യൂരിറ്റിയായി വെക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
